- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെയാണ് കണ്ടത്, ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല' ; മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറി തീവച്ച് നശിപ്പിച്ചത് ജീവനക്കാരാണെന്നത് ഞെട്ടലോടെ കേട്ട് ഉടമ; എല്ലാത്തിനും ഒപ്പമുണ്ടായിരുന്നിട്ടും ഒരു ലൈറ്ററിലെ തീപ്പൊരിയിൽ നിന്നും ഇവർ അണച്ചത് 500 പേരുടെ സ്വപ്നങ്ങളെന്നും നിറകണ്ണുകളോടെ സിംസൺ
തിരുവനന്തപുരം: മൺവിളയിൽ പ്രവർത്തിച്ചിരുന്ന ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറി തീപിടുത്തത്തിൽ നശിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. സ്ഥാപനത്തിലെ ജീവനക്കാർ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന സത്യം മിക്കവർക്കും ഇതുവരെ ഉൾക്കൊള്ളാനും സാധിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് ആദ്യം നിഗമനമുണ്ടായെങ്കിലും പിന്നിൽ ജീവനക്കാരാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ തെളിഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ ഫാക്ടറി ഉടമ സാംസൺ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ഏവരുടേയും നെഞ്ചു പിളർക്കുന്നത്. കമ്പനിയിലെ ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെയാണ് താൻ കണ്ടിരുന്നതെന്നും മാസശമ്പളമോ അനുകൂല്യങ്ങളോ വെട്ടിക്കുറച്ചിട്ടില്ലെന്നും ഉടമ സിംസൺ ഫെർണാണ്ടസ് പറയുന്നു. ഇവിടെ ഏതാനും അസിസ്റ്റന്റ് മാനേജർമാരും 36 സൂപ്പർവൈസറുമാരും ആണുള്ളത്. താൻ നേരിട്ടാണ് ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതെന്നും ഇവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ തന്റെ ഭാഗത്ത് നിന്നും ഒന്നുമുണ്ടായിട്ടില്ലെന്നും സിംസൺ വ്യക്
തിരുവനന്തപുരം: മൺവിളയിൽ പ്രവർത്തിച്ചിരുന്ന ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറി തീപിടുത്തത്തിൽ നശിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. സ്ഥാപനത്തിലെ ജീവനക്കാർ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന സത്യം മിക്കവർക്കും ഇതുവരെ ഉൾക്കൊള്ളാനും സാധിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് ആദ്യം നിഗമനമുണ്ടായെങ്കിലും പിന്നിൽ ജീവനക്കാരാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ തെളിഞ്ഞിരുന്നു.
എന്നാൽ സംഭവത്തിൽ ഫാക്ടറി ഉടമ സാംസൺ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ഏവരുടേയും നെഞ്ചു പിളർക്കുന്നത്. കമ്പനിയിലെ ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെയാണ് താൻ കണ്ടിരുന്നതെന്നും മാസശമ്പളമോ അനുകൂല്യങ്ങളോ വെട്ടിക്കുറച്ചിട്ടില്ലെന്നും ഉടമ സിംസൺ ഫെർണാണ്ടസ് പറയുന്നു.
ഇവിടെ ഏതാനും അസിസ്റ്റന്റ് മാനേജർമാരും 36 സൂപ്പർവൈസറുമാരും ആണുള്ളത്. താൻ നേരിട്ടാണ് ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതെന്നും ഇവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ തന്റെ ഭാഗത്ത് നിന്നും ഒന്നുമുണ്ടായിട്ടില്ലെന്നും സിംസൺ വ്യക്തമാക്കി.
എന്നാലും അവരിത് ചെയ്യുമെന്ന് കരുതിയില്ല : സിംസൺ
'എങ്കിലും അവരിതു ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല' പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന വാർത്തയറിഞ്ഞ സിംസൺ ഫെർണാണ്ടസ് നടുക്കത്തോടെ പറഞ്ഞ വാക്കുകളാണിത്. എല്ലാത്തിനും ഒപ്പമുണ്ടായിരുന്നിട്ടും ഒരു ലൈറ്ററിലെ തീപ്പൊരിയിൽ ഇവർ അണച്ചത് 500 ജീവനക്കാരുടെ സ്വപ്നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 2016ലാണ് കഴക്കൂട്ടം സ്വദേശിയായ ബിനു ഫാമിലി പ്ലാസ്റ്റിക്സിൽ ജോലിക്കായി എത്തിയത്. അച്ഛന്റെ അനിയന്റെ ശുപാർശ വഴിയാണ് അയാൾ ജോലിയിൽ പ്രവേശിച്ചത്.
തൻെ കുടുംബം വല്ലാത്ത ബുദ്ധിമുട്ടിലാണെന്നും ജോലി നൽകണമെന്നും പറഞ്ഞാണ് സിംസണിനെ കാണാൻ ബിനു എത്തിയത്. ഉടൻ തന്നെ ജോലി ലഭിക്കുകയും ചെയ്തു. മറ്റൊരു പ്രതിയായ ബിമലിന്റെ അമ്മ ഫാമിലി പ്ലാസ്റ്റിക്സിലെ ജീവനക്കാരിയായിരുന്നു. അമ്മ ജോലിയിൽനിന്നു മാറിയപ്പോൾ മകനു പകരം ജോലി നൽകിയിരുന്നു. ജീവനക്കാരായ ബിമൽ, ബിനു എന്നിവരാണ് അറസ്റ്റിലായത്. കുറഞ്ഞ ശമ്പളമാണ് കടുംകൈ ചെയ്യാൻ ഇരുവരെയും പ്രേരിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
കുറ്റം സമ്മതിച്ച് പ്രതികൾ
ചിറയിൻകീഴ് സ്വദേശി ബിമൽ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങൾ തന്നെയാണ് ഫാക്ടറിക്ക് തീവച്ചതെന്ന് സമ്മതിച്ചത്.ഇരുവരുടെയും ശമ്പളം കമ്പനി വെട്ടിക്കുറച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാവാം പ്രകോപനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
കമ്പനിയുടെ ഭാഗത്തുനിന്ന് തൊഴിലാളി വിരുദ്ധ നടപടികളുണ്ടായതായി ഇവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെന്നും സൂചനയുണ്ട്. സിറ്റി പൊലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം.
എന്നാൽ ഇത്രവലിയ തീപ്പിടിത്തമുണ്ടാവുമെന്ന് ജീവനക്കാർ വിചാരിച്ചിരുന്നില്ലെന്നാണ് സൂചന. ഫാക്ടറിയുടെ മുകൾനിലയിലെ സ്റ്റോർ മുറിയിൽനിന്നായിരുന്നു തീപ്പിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
തീപ്പിടിത്തത്തെ കുറിച്ചുള്ള ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോർട്ട് നവംബർ പത്ത് ശനിയാഴ്ച ലഭിക്കും. ഇതിനു ശേഷമേ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തുവെന്ന് പൊലീസ് അറിയിച്ചിരുന്നു. അതേസമയം തീ ആളിപ്പടരാൻ ഇടയാക്കിയ സംഭവത്തിൽ ഫാക്ടറിയുടെ ഭാഗത്തു നിന്നും വലിയ വീഴ്‌ച്ച സംഭവിച്ചതായും വിവരമുണ്ട്.
തീകെടുത്തുന്നതിന് ഫാക്ടറിയിലുണ്ടായിരുന്ന സൗകര്യങ്ങൾ അപര്യാപ്തമായിരുന്നു. കത്തുന്ന വസ്തുക്കൾ ഫാക്ടറിയിൽ കൂടുതലായി സൂക്ഷിച്ചിരുന്നെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സജീവൻ പറഞ്ഞു.