- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സമരത്തിനെത്തുന്നവർ പതാകകൾ ദണ്ഡിൽ കെട്ടുക'; 'വടികൾ കയ്യിൽ കരുതുക'; ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്തിന്റെ വിവാദ വിഡിയോ പുറത്ത്; അക്രമത്തിനുമുള്ള ആഹ്വാനമായി ചിത്രീകരിക്കരുത്; തെറ്റ് ചെയ്തിട്ടില്ലെന്നും കർഷക നേതാവിന്റെ പ്രതികരണം; ഡൽഹി സംഘർഷത്തിൽ പുതിയ വിവാദം
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ട്രാക്ടർ റാലിക്കിടയിലെ സംഘർഷത്തെ ചൊല്ലി കർഷക സംഘടനകളും ബിജെപിയും പരസ്പര ആരോപണങ്ങളുമായി രംഗത്തു വരുന്നതിനു പിന്നാലെ കർഷക നേതാവിന്റെ വിവാദ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സമരത്തിനെത്തുന്നവർ വടികളുമായി എത്തണമെന്ന് ആഹ്വാനം ചെയ്യുന്ന ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്തിന്റെ വിവാദ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
പതാകകൾ ദണ്ഡിൽ കെട്ടുക, വടികൾ കരുതുക എന്ന ആഹ്വാനമാണ് കർഷക സംഘടനകൾക്ക് വിനയായത്. വടികളും പതാകളുമായി സമരത്തിനെത്താൻ അനുയായികളോട് താൻ നിർദേശിച്ചിരുന്നതായി രാകേഷ് ടികായത്ത് സമ്മതിച്ചു. എന്നാൽ യാതൊരു തരത്തിലുള്ള അക്രമത്തിനുമുള്ള ആഹ്വാനമായി വിഡിയോ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും താൻ തെറ്റൊന്നും ചെയ്തില്ലെന്നും രാകേഷ് ടികായത്ത് പ്രതികരിച്ചു.
ALL THIS WAS PLANNED. Listen to Rakesh Tikait inciting them to get L?this & plant their flag #ArrestRakeshTikait pic.twitter.com/CYaXNxloCd
- Rosy (@rose_k01) January 26, 2021
വടികളും പതാകകളും അക്രമത്തിനു ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ആക്രമണം ആസൂത്രിതമാണെന്ന വാദം ഉയർന്നു വരുന്നതിനിടെയാണ് വിശദീകരണവുമായി രാകേഷ് ടികായത്ത് രംഗത്തെത്തിയത്.
കർഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയ പഞ്ചാബി സിനിമാതാരം ദീപ് സിദ്ധു ബിജെപിക്കാരനാണെന്നും ഏതൈങ്കിലും കർഷക സംഘടനയുടെ ഭാഗമല്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു. പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കളുമൊത്തുള്ള ദീപ് സിദ്ധുവിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വ്യാപകമായ അക്രമമാണ് ഡൽഹി ചെങ്കോട്ടയിൽ അരങ്ങേറിയത്. ടിക്കറ്റ് കൗണ്ടറുകൾ പൂർണമായും അടിച്ചു തകർത്തു. സുരക്ഷ സ്‌കാനറുകളും സിഐഎസ്എഫ് വാഹനങ്ങളും നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ചെങ്കോട്ടയ്ക്കുള്ളിൽ മാത്രം ഉണ്ടായത്.
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയിലുണ്ടായ സംഘർഷത്തിന് ശേഷം ഡൽഹി കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോൾ. സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സംഘർഷത്തിൽ മരിച്ച കർഷകൻ ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് പാർലമെന്റ് മാർച്ച് നടത്തുന്നതിനെ ചൊല്ലി കർഷക സംഘടനകൾക്കിടയിൽ ഭിന്നത നിലനിൽക്കുകയാണ്.
ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയ ദീപ് സിദ്ധുവിന്റെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി വിവാദം കനത്തു. ദീപ് സിദ്ധുവിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. ദീപ് സിദ്ധു പ്രധാനമന്ത്രിക്കും ബിജെപി എംപി സണ്ണി ഡിയോളിനുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.