- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിചാരിക്കുന്നപോലൊന്നുമല്ലേ ഉത്തരകൊറിയ? അംബരചുംബികൾ നിറഞ്ഞു നിൽക്കുന്ന ചില മേഖലകൾ അമേരിക്കയിലെ ലോസ്ആഞ്ചലസിനു സമാനം; വിനോദസഞ്ചാരി പുറത്തുവിട്ട ചിത്രങ്ങൾ പറയുന്നത് മറ്റൊരു കഥ
കലിഫോർണിയ: പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് ഏകാധിപത്യത്തിൽ തുടരുന്ന ഉത്തരകൊറിയയെപ്പറ്റി പുറംലോകത്തിനു കാര്യമായ വിവരമില്ല. ന്യൂസ് ഏജൻസികൾക്ക് ആ രാജ്യത്തേക്ക് പ്രവേശനമില്ലെന്നതുതന്നെ കാരണം. വല്ലപ്പോഴുമൊക്കെ അവിടുന്നു വരുന്ന വാർത്തകൾ പുറംലോകത്തെ ഞെട്ടിക്കാറാണു പതിവ്. ഉത്തരകൊറിയ അണു പരീക്ഷണം നടത്തി, ഏകാധിപതി കിം ജോംഗ് ഉൻ ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ ക്രൂരമായി വധശിക്ഷയ്ക്കു വിധേയമാക്കി തുടങ്ങിയവയായിരിക്കും ആ വാർത്തകൾ. പാശ്ചാത്യശക്തികളുടെ ഉപരോധത്താൽ കടുത്ത ദാരിദ്രത്തിൽകഴിയുന്ന ഉത്തരകൊറിയയിൽ ജനം ദുരിതത്തിലാണെന്നാണ് ലോകം പൊതുവേ വിശ്വസിക്കുന്നത്. ഇതെല്ലാം തെറ്റാണോയെന്ന സംശയം ഉയർത്തുന്നതാണ് അടുത്തിടെ ഉത്തരകൊറിയ സന്ദർശിച്ച ജൊവാന എന്ന വനിത പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങൾ. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഉത്തരകൊറിയയിലെത്തിയ ജൊവാന പോംഗ്യാംഗ് ഉൾപ്പെടെ രാജ്യം മുഴുവൻ ചുറ്റിക്കറങ്ങി. യൂറോപ്പിനും അമേരിക്കയ്ക്കും സമാനമാണ് ഉത്തരകൊറിയയുടെ പലമേഖലകളെന്നും ജൊവാന പറയുന്നു. അംബരചുംബികൾ നിറഞ്ഞു നിൽക്കുന്ന ചില മേഖലകൾ അമേര
കലിഫോർണിയ: പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് ഏകാധിപത്യത്തിൽ തുടരുന്ന ഉത്തരകൊറിയയെപ്പറ്റി പുറംലോകത്തിനു കാര്യമായ വിവരമില്ല. ന്യൂസ് ഏജൻസികൾക്ക് ആ രാജ്യത്തേക്ക് പ്രവേശനമില്ലെന്നതുതന്നെ കാരണം. വല്ലപ്പോഴുമൊക്കെ അവിടുന്നു വരുന്ന വാർത്തകൾ പുറംലോകത്തെ ഞെട്ടിക്കാറാണു പതിവ്. ഉത്തരകൊറിയ അണു പരീക്ഷണം നടത്തി, ഏകാധിപതി കിം ജോംഗ് ഉൻ ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ ക്രൂരമായി വധശിക്ഷയ്ക്കു വിധേയമാക്കി തുടങ്ങിയവയായിരിക്കും ആ വാർത്തകൾ. പാശ്ചാത്യശക്തികളുടെ ഉപരോധത്താൽ കടുത്ത ദാരിദ്രത്തിൽകഴിയുന്ന ഉത്തരകൊറിയയിൽ ജനം ദുരിതത്തിലാണെന്നാണ് ലോകം പൊതുവേ വിശ്വസിക്കുന്നത്. ഇതെല്ലാം തെറ്റാണോയെന്ന സംശയം ഉയർത്തുന്നതാണ് അടുത്തിടെ ഉത്തരകൊറിയ സന്ദർശിച്ച ജൊവാന എന്ന വനിത പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങൾ.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഉത്തരകൊറിയയിലെത്തിയ ജൊവാന പോംഗ്യാംഗ് ഉൾപ്പെടെ രാജ്യം മുഴുവൻ ചുറ്റിക്കറങ്ങി. യൂറോപ്പിനും അമേരിക്കയ്ക്കും സമാനമാണ് ഉത്തരകൊറിയയുടെ പലമേഖലകളെന്നും ജൊവാന പറയുന്നു. അംബരചുംബികൾ നിറഞ്ഞു നിൽക്കുന്ന ചില മേഖലകൾ അമേരിക്കയിലെ ലോസ്ആഞ്ചലസിലേതിനു സമാനമാണ്.
പാശ്ചാത്യശക്തികൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നപോലെ ഉത്തരകൊറിയ അത്ര മോശമല്ലെന്നാണ് ജൊവാന പറയുന്നത്. കിം ജോംഗ് ഉൻ അധികാരമേറ്റെടുത്ത 2011 മുതൽ രാജ്യത്ത് വൻ വികസനം നടക്കുന്നു. വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലടക്കം രാജ്യം മുന്നിലാണ്.
പോംഗ്യാംഗിൽ നടന്ന അന്താരാഷ്ട്ര ബിയർ ഉത്സവത്തിലും ജൊവാന പങ്കെടുത്തു. സ്ഥലങ്ങളെല്ലാം കാഴ്ചയ്ക്കു മനോഹരമാണെങ്കിലും ഉത്തരകൊറിയയിലെ പല സാഹചര്യങ്ങളും പേടിപ്പിക്കുന്നതാണെന്ന് അവർ വ്യക്തമാക്കി. ചില മേഖലകളൊന്നും സന്ദർശിക്കാൻ അനുവാദം ലഭിച്ചില്ല.
ഫോട്ടോയെടുക്കുന്നത് ഉത്തരകൊറിയയിൽ നിയമവിരുദ്ധമല്ലെന്ന അവകാശവാദങ്ങൾ പൂർണമായും തെറ്റാണെന്നും ജൊവാന പറയുന്നു. സഞ്ചരിച്ചിടത്തെല്ലാം ഫോട്ടോയെടുക്കാൻ ഒരു തടസവും ഉണ്ടായില്ല. രാജ്യംവിടവേ തന്റെയോ താനുൾപ്പെട്ട സംഘത്തിലെ ആരുടെയെങ്കിലുമോ കാമറയോ മെമ്മറികാർഡോ അധികൃതർ പരിശോധിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.