- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയ്ക്ക് മുമ്പിൽ കുരിശുനാട്ടി മകന്റെ കൈയും കൈലും യേശു ക്രിസ്തുവിന്റെ പോലെ കെട്ടിയിട്ട് പിതാവ്; ഹോം വർക്ക് ചെയ്യാൻ മടിച്ച കുഞ്ഞിനോട് ഒരു പിതാവ് ചെയ്തത്
ഹോം വർക്ക് ചെയ്യാൻ മടിച്ച പത്തുവയസ്സുകാരനെ അച്ഛൻ പരസ്യമായി കുരിശിലേറ്റി. ചൈനയിലാണ് സംഭവം. പഴക്കച്ചവടക്കാരനായ അച്ഛൻ, തന്റെ കടയ്ക്ക് മുന്നിൽ സ്ഥാപിച്ച കുരിശിലാണ് കുരുന്നിനെ മൂന്നുനാല് മണിക്കൂറോളം കുരിശുനാട്ടി കൈയും കാലും വിരിച്ച് കെട്ടിയിട്ടത്. പരസ്യമായി നാണംകെടുമ്പോൾ പഠിച്ചുകൊള്ളും എന്ന ചിന്തയാണ് അച്ഛനെക്കൊണ്ടിത് ചെയ്തത്. ചൈനയിലെ യോങ്ചുവാൻ ജില്ലയിലെ ചോങ്ക്വിങ് മുൻസിപ്പാലിറ്റിയിലാണ് സംഭവം. കുഞ്ഞ് കിടന്ന് കരയാൻ തുടങ്ങിയതോടെ, അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒരു പ്ലാസ്റ്റിക് പാത്രത്തിന് മുകളിൽ മണിക്കൂറുകളോളം മുട്ടുകുത്തി നിൽക്കേണ്ടിവന്ന കുഞ്ഞ് വേദനയിൽ വാവിട്ട് നിലവിളിക്കുകയായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. കുട്ടികളുടെ പഠനക്കാര്യത്തിൽ കടുത്ത നിഷ്‌കർഷ പുലർത്തുന്നയാളാണ് മകനെ കുരിശിലേറ്റിയ അച്ഛൻ. രണ്ട് മക്കളാണ് ഇയാൾക്കുള്ളത്. അതിൽ ഇളയ കുട്ടിയെയാണ് ഈ രീതിയിൽ ശിക്ഷിച്ചത്. തുടർച്ചയായി ഹോംവർക്ക് ചെയ്തുകൊണ്ടുവരുന്നതിൽ മകൻ വീഴ്ച കാണിക്കുന്നുവെന്ന് അദ്ധ്യാപകർ പരാതിപ്പെട്ടതോടെയാണ് അച്ഛൻ അൽപം
ഹോം വർക്ക് ചെയ്യാൻ മടിച്ച പത്തുവയസ്സുകാരനെ അച്ഛൻ പരസ്യമായി കുരിശിലേറ്റി. ചൈനയിലാണ് സംഭവം. പഴക്കച്ചവടക്കാരനായ അച്ഛൻ, തന്റെ കടയ്ക്ക് മുന്നിൽ സ്ഥാപിച്ച കുരിശിലാണ് കുരുന്നിനെ മൂന്നുനാല് മണിക്കൂറോളം കുരിശുനാട്ടി കൈയും കാലും വിരിച്ച് കെട്ടിയിട്ടത്. പരസ്യമായി നാണംകെടുമ്പോൾ പഠിച്ചുകൊള്ളും എന്ന ചിന്തയാണ് അച്ഛനെക്കൊണ്ടിത് ചെയ്തത്.
ചൈനയിലെ യോങ്ചുവാൻ ജില്ലയിലെ ചോങ്ക്വിങ് മുൻസിപ്പാലിറ്റിയിലാണ് സംഭവം. കുഞ്ഞ് കിടന്ന് കരയാൻ തുടങ്ങിയതോടെ, അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒരു പ്ലാസ്റ്റിക് പാത്രത്തിന് മുകളിൽ മണിക്കൂറുകളോളം മുട്ടുകുത്തി നിൽക്കേണ്ടിവന്ന കുഞ്ഞ് വേദനയിൽ വാവിട്ട് നിലവിളിക്കുകയായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു.
കുട്ടികളുടെ പഠനക്കാര്യത്തിൽ കടുത്ത നിഷ്‌കർഷ പുലർത്തുന്നയാളാണ് മകനെ കുരിശിലേറ്റിയ അച്ഛൻ. രണ്ട് മക്കളാണ് ഇയാൾക്കുള്ളത്. അതിൽ ഇളയ കുട്ടിയെയാണ് ഈ രീതിയിൽ ശിക്ഷിച്ചത്. തുടർച്ചയായി ഹോംവർക്ക് ചെയ്തുകൊണ്ടുവരുന്നതിൽ മകൻ വീഴ്ച കാണിക്കുന്നുവെന്ന് അദ്ധ്യാപകർ പരാതിപ്പെട്ടതോടെയാണ് അച്ഛൻ അൽപം കടുത്ത ശിക്ഷ തന്നെ നൽകാൻ തയ്യാറായത്.
മണിക്കൂറുകളോളം കുട്ടിയെ കുരുശിൽ കിടത്തിയ അച്ഛൻ, ഒടുവിൽ വീഴ്ചവരുത്താതെ ഹോംവർക്ക് ചെയ്തുകൊള്ളാമെന്ന് കുഞ്ഞ് സമ്മതിച്ചശേഷമാണ് വിട്ടത്. പത്തുവയസ്സുകാരൻ കുരിശിൽ കിടക്കുന്ന ചിത്രം ഇതിനകം ചൈനയിൽ ഓൺലൈലിലൂടെ പ്രചപിച്ചു. പലരും കുഞ്ഞിന് ഈ രീതിയിൽ ശിക്ഷ നൽകിയ പിതാവിനെ ശിക്ഷിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ, തന്റെ അനുവാദമില്ലാതെ ചിത്രം പകർത്തി ഓൺലൈനിലിട്ട അയൽക്കാരനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണിയാൾ.