- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾമുറ്റത്ത് 13-കാരിയായ മകൾ ആൺകുട്ടിയോട് സംസാരിച്ചുനിൽക്കുന്നത് കണ്ട പിതാവിന് കലികയറി; വീട്ടിൽ എത്തിയ ഉടൻ ഭിത്തിയിൽ ഇടിച്ചും കഴുത്തുഞെരിച്ചും കൊന്നതിനുശേഷം മൃതദേഹത്തിന് തീയിട്ടു; ഹൈദരാബാദിലെ ക്രൂരനായ പിതാവിന്റെ കഥ ലോകമാധ്യമങ്ങളിലും
ഞെട്ടിപ്പിക്കുന്ന ദുരഭിമാനക്കൊലപാതകങ്ങൾ ഇന്ത്യയെ വീണ്ടും ലോകത്തിന് മുന്നിൽ നാണംകെടുത്തുകയാണ്. ഹൈദരാബാദിൽ പിതാവ് കൊലപ്പെടുത്തിയ 13-കാരി ദുരഭിമാനക്കൊലയുടെ ഏറ്റവും പ്രായംകുറഞ്ഞ ഇരയായിരിക്കുകയാണ്. സ്‌കൂൾ മുറ്റത്ത് സഹപാഠിയായ ആൺകുട്ടിയുമായി സംസാരിച്ചുനിന്നത് കണ്ട പിതാവാണ് രാധികയെന്ന പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ നൽഗോണ്ടയിലാണ് സംഭവം. നരസിംഹയും ഭാര്യ ലിംഗമ്മയും ചേർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. സ്‌കൂളിൽനിന്ന് മടങ്ങിയെത്തിയ രാധികയുടെ തല ഭീത്തിയിൽ ശക്തിയായി ഇടിപ്പിച്ചും കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിന് തീയിടുകയും ചെയ്തു. കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചുകളയുന്നതിന് രാധികയുടെ ശരീരത്തിലൂടെ പെട്രോൾ ഒഴിച്ചത് ലിംഗമ്മയാണ്. അയൽക്കാർ നൽകിയ വിവരം അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ നരസിംഹ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാധികയുടെ പാതിവെന്ത ശരീരം പൊലീസ് കണ്ടെടുത്തു.
ഞെട്ടിപ്പിക്കുന്ന ദുരഭിമാനക്കൊലപാതകങ്ങൾ ഇന്ത്യയെ വീണ്ടും ലോകത്തിന് മുന്നിൽ നാണംകെടുത്തുകയാണ്. ഹൈദരാബാദിൽ പിതാവ് കൊലപ്പെടുത്തിയ 13-കാരി ദുരഭിമാനക്കൊലയുടെ ഏറ്റവും പ്രായംകുറഞ്ഞ ഇരയായിരിക്കുകയാണ്. സ്‌കൂൾ മുറ്റത്ത് സഹപാഠിയായ ആൺകുട്ടിയുമായി സംസാരിച്ചുനിന്നത് കണ്ട പിതാവാണ് രാധികയെന്ന പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഹൈദരാബാദിലെ നൽഗോണ്ടയിലാണ് സംഭവം. നരസിംഹയും ഭാര്യ ലിംഗമ്മയും ചേർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. സ്‌കൂളിൽനിന്ന് മടങ്ങിയെത്തിയ രാധികയുടെ തല ഭീത്തിയിൽ ശക്തിയായി ഇടിപ്പിച്ചും കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിന് തീയിടുകയും ചെയ്തു.
കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചുകളയുന്നതിന് രാധികയുടെ ശരീരത്തിലൂടെ പെട്രോൾ ഒഴിച്ചത് ലിംഗമ്മയാണ്. അയൽക്കാർ നൽകിയ വിവരം അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ നരസിംഹ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
രാധികയുടെ പാതിവെന്ത ശരീരം പൊലീസ് കണ്ടെടുത്തു. കൊലപ്പെടുത്തിയശേഷം തീകത്തിക്കുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് ഓഫീസർ ബാലി ഗണറെഡ്ഡി പറഞ്ഞു. തനിക്കും കുടുംബത്തിനും നാണക്കേടുണ്ടാക്കുന്നവിധത്തിലുള്ള ബന്ധത്തിൽ മകൾ അകപ്പെട്ടുവെന്ന നരസിംഹയുടെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
ഉത്തരേന്ത്യയിൽ പലപ്പോഴും ദുരഭിമാനക്കൊലപാതകങ്ങൾ നടക്കാറുണ്ട്. പലതിലും ഭിന്ന മതത്തിൽപ്പെട്ടവർ തമ്മിലുള്ള പ്രണയമാണ് കൊലപാതകത്തിലെത്തുന്നത്. അന്യമതത്തിൽപ്പെട്ടയാളെ പ്രണയിച്ചതിന് സ്വന്തം വീട്ടുകാരാലും ബന്ധുക്കളാലും കൊലചെയ്യപ്പെട്ട ഒട്ടേറെ യുവതികളുണ്ട്. എന്നാൽ, ആദ്യമായാണ് ഒരു സ്‌കൂൾ വിദ്യാർത്ഥിനി ഈ രീതിയിൽ കൊല്ലപ്പെടുന്നത്.
സ്‌കൂളിൽ ഒരാൺകുട്ടിയുമായി സംസാരിച്ചുനിന്നു എന്നതുമാത്രമാണ് രാധിക ചെയ്ത കുറ്റമെന്ന് സഹപാഠികൾ പറയുന്നു. നന്നായി പഠിക്കുകയും പാട്ടുപാടുകയും ചെയ്തിരുന്ന രാധിക സ്‌കൂളിൽ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. ക്രൂരമായ മർദനത്തിനുശേഷമാണ് രാധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസിനോട് നരസിംഹയും ലിംഗമ്മയും പറഞ്ഞു.