- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാർ തടയാൻ ശ്രമിച്ചിട്ടും മാതാപിതാക്കളെ വെട്ടിവീഴ്ത്തി; കൃത്യം നടത്തിയ ശേഷം പൊലീസിനെ അറിയിച്ചതും അനീഷ്; ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ നാട്ടുകാരോട് പറഞ്ഞത് കീഴടങ്ങാൻ പോകുന്നുവെന്ന്; പ്രതി ഒളിവിൽ; അന്വേഷണം തുടരുന്നു
തൃശൂർ: പൊതുവഴിയിലിട്ട് മാതാപിതാക്കളെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതി അനീഷിനെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. കൊലപാതക ശേഷം അനീഷ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ തടഞ്ഞു നിർത്തിയപ്പോൾ കീഴടങ്ങാൻ പോവുകയാണെന്നാണ് ഇയാൾ പറഞ്ഞത്. അനീഷിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടൻ(60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വത്തുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അനീഷ് നിരന്തരം മാതാപിതാക്കളുമായി വഴക്കിട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു.
ഇത് പതിവായിരുന്നതിനാൽ അവർ പ്രശ്നത്തിൽ ഇടപെടാറില്ലായിരുന്നു. എന്നാൽ ഇന്ന് ബഹളം കൂടിയപ്പോഴാണ് നാട്ടുകാർ ശ്രദ്ധിക്കുന്നത്. വഴിയിൽ നിന്ന് മാതാപിതാക്കളോട് വഴക്കിട്ട അനീഷ് വീട്ടിലേക്ക് കയറി പോവുകയും വെട്ടുകത്തിയുമായി ഇറങ്ങി വന്ന് മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.
പ്രതി ഒളിവിലാണ്.അതിക്രൂരമായിട്ടാണ് പ്രതി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കുട്ടന് ഇരുപതോളം വെട്ടേറ്റിട്ടുണ്ട്. ചന്ദ്രികയുടെ മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായി. വീടിന് സമീപമുള്ള റോഡിലാണ് ഇരുവരും കൊല്ലപ്പെട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
' ഇവിടെ സ്ഥിരം വഴക്കാണ്. പൊലീസ് സ്റ്റേഷനിൽ കേസുള്ളതാണ്. മകൻ അവിവാഹിതനാണ്, ജോലിയൊന്നുമില്ല. അച്ഛൻ കൃഷിക്കാരനാണ്, ടാപ്പിംഗും ഉണ്ട്. അമ്മ വീട്ടമ്മയാണ്. മകൾ വിവാഹ മോചിതയാണ്, ഒരു കുട്ടിയുണ്ട്. ആളുകൾ കുർബാന കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അച്ഛനും അമ്മയും മകനും തമ്മിലുള്ള വഴക്കുണ്ടാകുന്നത്. നാട്ടുകാരുടെ കൺമുന്നിൽ വച്ചാണ് വെട്ടുന്നത്. ഭ്രാന്ത് പിടിച്ചപോലെ ചറപറാ വെട്ടിയെന്നാണ് ആളുകൾ പറയുന്നത്. '- ഒരു നാട്ടുകാരൻ പറഞ്ഞു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം അനീഷ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
മകന്റെ ക്രൂരതയ്ക്ക് മാതാപിതാക്കൾ ഇരയാകുമ്പോൾ നിസഹായരായി നോക്കി നിൽക്കാനെ മറ്റത്തൂരുകാർക്ക് കഴിഞ്ഞുള്ളു. വീടിനു സമീപത്തെ പുല്ല് വെട്ടുന്ന ജോലിയിൽ മുഴുകിയിരുന്ന
കുട്ടനും ഭാര്യ ചന്ദ്രികയും ഒരുക്കലും കരുതി കാണില്ല സ്വന്തം മകൻ തങ്ങളെ ക്രൂരമായി ആക്രമിക്കുമെന്ന്. ചന്ദ്രികയുടെ മുഖം വെട്ടി വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. കുട്ടന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്.
അമ്മയുടെ മുഖം വെട്ടേറ്റു തിരിച്ചറിയാനാകാത്ത നിലയിലായി. മകന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ റോഡിലേക്ക് ഓടിയ ഇവരെ പിന്തുടർന്നെത്തി അനീഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കുട്ടനും ചന്ദ്രികയും അയൽവീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അനീഷ് പിൻതുടർന്ന് വെട്ടി വീഴ്‌ത്തുകയായിരുന്നു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി.
റബ്ബർ ടാപ്പിങ് തൊഴിലാളിയായ കുട്ടന് അനീഷ് കൂടാതെ ഒരു മകൾ കൂടിയുണ്ട്. മകൾ കുട്ടിയുമായി ഇവരുടെ കൂടെതന്നെയാണ് താമസം.
മറുനാടന് മലയാളി ബ്യൂറോ