- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പതുവയസ്സുകാരനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പറഞ്ഞ് പിതാവ് പൊലീസ് സ്റ്റേഷനിൽ; ആത്മഹത്യചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അതിനാൽ കീഴടങ്ങുന്നെന്നും മൊഴി; ക്രൂരകൃത്യം നടത്തിയത് തന്നെയും മകനേയും അന്വേഷിക്കേണ്ടെന്ന് ഭാര്യയെ വിളിച്ചറിയിച്ച ശേഷം
കോതമംഗലം: ഒമ്പതുവയസ്സുള്ള മകനെ ശ്വസംമുട്ടിച്ച് കൊന്നുവെന്ന് വെളിപ്പെടുത്തി പിതാവ് പൊലീസ് സ്‌റ്റേഷനിൽ. മൃതദ്ദേഹം കണ്ടെത്തിയത് വീടിനുസമീപത്തെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ. അരുംകൊലക്കു പിന്നിലെ പൊരുൾ പൊലീസ് അന്വേഷണം ഊർജ്ജിതം. കോടാനാട് ചൂരമുടി വെള്ളപ്ലായിൽ ബാബുവാണ് ഇന്ന് രാവിലെ കോടനാട് സ്റ്റേഷനിലെത്തി മകൻ വസുദേവിനെ താൻ കൊലപ്പെടുത്തിയതായി അറിയിച്ചത്. ബാബുവിന്റെ വെളിപ്പെടുത്തൽ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ നിന്നും വസുദേവിന്റെ ജഡം പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ 9-ന് രാത്രി ഒന്നരയോടെ മകനെ ഉറക്കത്തിൽ ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് ബാബുവിന്റെ വെളിപ്പെടുത്തൽ. മകനെ കൊന്ന് താനും ആത്മഹത്യ ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഇതിനുള്ള തന്റെ ശ്രമം വിജയിച്ചില്ലന്നും ഇതേത്തുടർന്ന് നാടുവിടുകയായിരുന്നെന്നും മനോവിഷമം താങ്ങാൻ പറ്റാത്തതിനാലാണ് സ്റ്റേഷനിൽ ഹാജരായി ശിക്ഷനേരിടാൻ തയ്യാറായതെന്നും ബാബു മൊഴി നൽ
കോതമംഗലം: ഒമ്പതുവയസ്സുള്ള മകനെ ശ്വസംമുട്ടിച്ച് കൊന്നുവെന്ന് വെളിപ്പെടുത്തി പിതാവ് പൊലീസ് സ്‌റ്റേഷനിൽ. മൃതദ്ദേഹം കണ്ടെത്തിയത് വീടിനുസമീപത്തെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ. അരുംകൊലക്കു പിന്നിലെ പൊരുൾ പൊലീസ് അന്വേഷണം ഊർജ്ജിതം.
കോടാനാട് ചൂരമുടി വെള്ളപ്ലായിൽ ബാബുവാണ് ഇന്ന് രാവിലെ കോടനാട് സ്റ്റേഷനിലെത്തി മകൻ വസുദേവിനെ താൻ കൊലപ്പെടുത്തിയതായി അറിയിച്ചത്. ബാബുവിന്റെ വെളിപ്പെടുത്തൽ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ നിന്നും വസുദേവിന്റെ ജഡം പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ 9-ന് രാത്രി ഒന്നരയോടെ മകനെ ഉറക്കത്തിൽ ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് ബാബുവിന്റെ വെളിപ്പെടുത്തൽ. മകനെ കൊന്ന് താനും ആത്മഹത്യ ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഇതിനുള്ള തന്റെ ശ്രമം വിജയിച്ചില്ലന്നും ഇതേത്തുടർന്ന് നാടുവിടുകയായിരുന്നെന്നും മനോവിഷമം താങ്ങാൻ പറ്റാത്തതിനാലാണ് സ്റ്റേഷനിൽ ഹാജരായി ശിക്ഷനേരിടാൻ തയ്യാറായതെന്നും ബാബു മൊഴി നൽകിയതായിട്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.
പുല്ലുവഴിയിൽ സോമിൽ തൊഴിലാളിയാണ് ബാബു. ഇയാൾ ഓണച്ചിട്ടിയും നടത്തിയിരുന്നു.ഏകദ്ദേശം 20,000 രൂപയോളം ഓണത്തിന് മുമ്പായി ചിട്ടിയിൽ ചേർന്നവർക്കായി ബാബു നൽകേണ്ടിയിരുന്നു. ഈ ആവശ്യത്തിലേക്കായി പുല്ലുവഴി സ്വദേശിയുടെ ഒപ്പം താൻ ചിട്ടി ചേർന്നിരുന്നെന്നും ഈ ചിട്ടിപ്പണം കൃത്യസമയത്ത് ലഭിക്കാതെ വന്നതോടെ നാട്ടുകാരുടെ മുമ്പിൽ തലയുയർത്തി നടക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുമെന്നും ഇതിൽ നിന്ന് രക്ഷപെടുന്നതിനാണ് താൻ ഈ കടുംകൈക്ക് മുതിർന്നതെന്നുമാണ് ചോദ്യം ചെയ്യലിൽ പൊലീസിൽ ഇയാൾ വ്യക്തമാക്കിയിട്ടുള്ളത്.
ബാബുവിന്റെ ഭാര്യ രജിത സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ്. ഒമ്പതാം തീയതി നൈറ്റ് ഡ്യൂട്ടി ആയിരുന്നതിനാൽ ഇവർ വീട്ടിലില്ലായിരുന്നു.10-ാം തിയതി രാവിലെ 8 മണിയോടെ തന്നെയും മകനെയും ഇനി അന്വേഷിക്കേണ്ടെന്നും തങ്ങൾ സ്ഥലം വിിടുകയാണെന്നും ബാബു ഭാര്യയെ ഫോൺ ചെയ്ത് അറിയിച്ചു.
തുടർന്ന് ഇവർ പലസ്ഥങ്ങളിലും അന്വേഷിച്ചിട്ടും ഭാത്താവിനെയും മകനെയും കണ്ടെത്താനായില്ല. തുടർന്ന് പതിനൊന്നിന് രാവിലെ പൊലീസിൽ പരാതി നൽകി. ഇതുപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് ബാബു പൊലീസിൽ കീഴടങ്ങിവിവരങ്ങൾ വെളിപ്പെടുത്തിയത്. നാടും നഗരവും ഓണത്തിരക്കിലായ സാഹചര്യത്തിൽ പുറത്തറിഞ്ഞ കൊലപാതക വാർത്ത ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ