- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതരസംസ്ഥാന തൊഴിലാളി നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നു വീണു മരിച്ചു; അപകടം നടന്നതു ഫേവറിറ്റ് ഹോംസിന്റെ ഫ്ളാറ്റ് സമുച്ചയത്തിൽ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ തൊഴിലാളികളെ എത്തിച്ചവർക്കെതിരെ നടപടിയെടുക്കാതെ അസ്വാഭാവിക മരണം മാത്രമാക്കി പൊലീസ്
കഴക്കൂട്ടം: നഗരത്തിലെ ബഹുനില ഫ്ളാറ്റ് നിർമ്മാണത്തിനിടയിൽ അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ഫ്ലാറ്റ് ഉടമകൾക്കെതിരെ കേസെടുക്കാതെ പൊലീസ്. കെട്ടിടത്തിൽ വേണ്ടത്ര സുരക്ഷ ഉറപ്പ് വരുത്താത്തതിനാലാണ് അപകടം സംഭവിച്ചതെന്നു സമീപവാസികളും തൊഴിലാളികളും പറഞ്ഞു. പശ്ചിമബംഗാൾ സ്വദേശി അമൽ റോയിയാണ് കൊല്ലപ്പെട്ടത്. കാര്യവട്ടം പുല്ലാന്നിവിളയിൽ 16 നിലകളിലായി കെട്ടിപൊക്കുന്ന ഫേവറിറ്റ് ഹോംസിന്റെ ഫ്ലാറ്റിലാണ് സംഭവം. എന്നാൽ നിരുത്തരവാദപരമായി പെരുമാറിയ ഫ്ളാറ്റ് ഉടമകൾക്കെതിരെ കേസെടുക്കാതെ അസ്വാഭാവിക മരണത്തിനു മാത്രമാണു പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. 16 നിലകളുള്ള ഫ്ളാറ്റിന്റെ ഏഴാമത്തെ നിലയിൽ നിന്നും വീണാണ് തൊഴിലാളി മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടങ്ങൾ താഴേക്ക് കളയുന്നതിനിടയിൽ കാൽ തെറ്റി ലിഫ്റ്റിന്റെ കുഴിയിലൂടെ വീണ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വേസ്റ്റ് പുറത്തേക്ക് എറിയുമ്പോൾ ബാലൻസ് തെറ്റി ഇയാളും താഴേക്ക് പതിക്കുകയായിരുന്നുവെന്നാണു പൊലീസ് വിശദീകരണം. ഇയാളെ ഉടൻ ത
കഴക്കൂട്ടം: നഗരത്തിലെ ബഹുനില ഫ്ളാറ്റ് നിർമ്മാണത്തിനിടയിൽ അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ഫ്ലാറ്റ് ഉടമകൾക്കെതിരെ കേസെടുക്കാതെ പൊലീസ്. കെട്ടിടത്തിൽ വേണ്ടത്ര സുരക്ഷ ഉറപ്പ് വരുത്താത്തതിനാലാണ് അപകടം സംഭവിച്ചതെന്നു സമീപവാസികളും തൊഴിലാളികളും പറഞ്ഞു. പശ്ചിമബംഗാൾ സ്വദേശി അമൽ റോയിയാണ് കൊല്ലപ്പെട്ടത്. കാര്യവട്ടം പുല്ലാന്നിവിളയിൽ 16 നിലകളിലായി കെട്ടിപൊക്കുന്ന ഫേവറിറ്റ് ഹോംസിന്റെ ഫ്ലാറ്റിലാണ് സംഭവം. എന്നാൽ നിരുത്തരവാദപരമായി പെരുമാറിയ ഫ്ളാറ്റ് ഉടമകൾക്കെതിരെ കേസെടുക്കാതെ അസ്വാഭാവിക മരണത്തിനു മാത്രമാണു പൊലീസ് കേസെടുത്തത്.
ഞായറാഴ്ച രാവിലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. 16 നിലകളുള്ള ഫ്ളാറ്റിന്റെ ഏഴാമത്തെ നിലയിൽ നിന്നും വീണാണ് തൊഴിലാളി മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടങ്ങൾ താഴേക്ക് കളയുന്നതിനിടയിൽ കാൽ തെറ്റി ലിഫ്റ്റിന്റെ കുഴിയിലൂടെ വീണ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
വേസ്റ്റ് പുറത്തേക്ക് എറിയുമ്പോൾ ബാലൻസ് തെറ്റി ഇയാളും താഴേക്ക് പതിക്കുകയായിരുന്നുവെന്നാണു പൊലീസ് വിശദീകരണം. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചുവെന്നും അവിടെ വച്ചാണ് തൊഴിലാളി മരിച്ചതുമെന്നാണ് പൊലീസിന്റെ വിശദീകരണം.
മൂന്ന് നിലകൾക്കു മുകളിൽ പണി നടക്കുമ്പോൾ കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിയമം ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നു സംഭവസ്ഥലത്തെ ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. തൊഴിലാളികളെ കെട്ടിട നിർമ്മാണത്തിനായി അയക്കുമ്പോൽ ഇതിന്റെ കോൺട്രാക്ടർ തൊഴിലാളികലെ ഇൻഷ്വർ ചെയ്യണമെന്നാണ്. എന്നാൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കോൺട്രാക്ടർക്ക് ലൈസൻസ് പോലുമില്ല. ഇൻഷ്വർ ചെയ്യുകയോ ലൈസൻസ് ഇല്ലാതെ തൊഴിലാളികളെ വിതരണം ചെയ്യുകയും ച്യെയ്യുന്ന ഇയാൾക്കെതിരെയും നടപടിയെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
സംഭവത്തെതുടർന്ന് കോൺട്രാക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. ഫ്ളാറ്റ് നിർമ്മാണത്തിന്റെ ചുമതലയുള്ള സൈറ്റ് സൂപ്പർവൈസർമാരെയും മറ്റ് തൊഴിലാളികളേയും ചോദ്യം ചെയ്തുവെന്നും അപകടമരണമെന്നു തന്നെയാണ് എല്ലാവരും നൽകിയ മൊഴിയെന്നും പൊലീസ് പറയുന്നു.മരിച്ച അമൽ റോയിയുടെ സഹോദരൻ കമലും സ്ഥലത്തുണ്ടായിരുന്നു. ഇയാളോടും പൊലീസ് കാര്യങ്ങൽ ആരാഞ്ഞിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തിയ ശേഷം മൃദദേഹം ഇവിടെ തന്നെയുണ്ടായിരുന്ന ഇയാളുടെ ബന്ധുക്കൾക്ക് കൈമാറി.
ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ആംബുലൻസിന്റെ പണത്തിന് പുറമേ 45,000 രൂപ മാത്രം നൽകി സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്ഐആർ വ്യാജമാണെന്നും സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാരും രംഗതെത്തിയിട്ടുണ്ട്.