- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസൽ വധത്തിൽ കാരായിമാർക്കു പങ്കില്ല; സിബിഐ രേഖപ്പെടുത്തിയത് തന്റെ വ്യാജ മൊഴി; ആർഎസ്എസുകാർക്ക് പങ്കുണ്ടെന്നു സംശയം: ഫസലിന്റെ സഹോദരന്റെ വെളിപ്പെടുത്തലുമായി കൈരളി പീപ്പിൾ
കണ്ണൂർ: ഫസൽ വധക്കേസിൽ കാരായിമാർക്കു പങ്കില്ലെന്നും ആർഎസ്എസുകാരാണു ഫസലിനെ കൊന്നതെന്നും വെളിപ്പെടുത്തൽ. ഫസലിന്റെ സഹോദരൻ അബ്ദുൾ റഹ്മാനാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സിബിഐ രേഖപ്പെടുത്തിയത് തന്റെ വ്യാജമൊഴിയാണെന്നും കൊല്ലപ്പെട്ട ഫസലിന്റെ സഹോദരൻ അബ്ദുൽ റഹ്മാൻ കൈരളി പീപ്പിൾ ചാനലിനോടു പറഞ്ഞു. സിബിഐ നടത്തുന്ന അന്വേ
കണ്ണൂർ: ഫസൽ വധക്കേസിൽ കാരായിമാർക്കു പങ്കില്ലെന്നും ആർഎസ്എസുകാരാണു ഫസലിനെ കൊന്നതെന്നും വെളിപ്പെടുത്തൽ. ഫസലിന്റെ സഹോദരൻ അബ്ദുൾ റഹ്മാനാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
സിബിഐ രേഖപ്പെടുത്തിയത് തന്റെ വ്യാജമൊഴിയാണെന്നും കൊല്ലപ്പെട്ട ഫസലിന്റെ സഹോദരൻ അബ്ദുൽ റഹ്മാൻ കൈരളി പീപ്പിൾ ചാനലിനോടു പറഞ്ഞു. സിബിഐ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ല. വ്യാജമൊഴി പ്രകാരമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തതെന്നും ഫസലിന്റെ സഹോദരൻ പറഞ്ഞു.
പെരുങ്ങത്തൂർ സ്വദേശികളായ രണ്ടുപേർ രാവിലെ വരുന്ന വഴി ഫസലിന്റെ കൊലയാളികളെ കണ്ടു. വരുന്ന വഴി കുറച്ചാളുകൾ നിൽക്കുന്നത് കണ്ടു. അവരുടെ വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തി തന്നോട് അറിയിച്ചു. അതിൻപ്രകാരം താൻ മൊഴി നൽകിയെന്നാണ് സിബിഐ പറയുന്നത്. ഇതനുസരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നാണ് സിബിഐയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ പെരുങ്ങത്തൂർ സ്വദേശികളാരും തന്നെ വന്ന് കണ്ടിട്ടില്ലായെന്നും താൻ അങ്ങനെ ഒരു മൊഴി അന്വേഷണ സംഘത്തിന് നൽകിയിട്ടില്ലെന്നുമാണ് അബ്ദുൾറഹ്മാൻ ചാനലിനോട് പറഞ്ഞത്.
ആർഎസ്എസ് ആണ് ഫസൽ വധത്തിനുപിന്നിലെന്ന് സംശയമുണ്ട്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും സമീപിക്കും. സിപിഐഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും അന്വേഷണസംഘം രാഷ്ട്രീയ പ്രേരിതമായി പ്രതിചേർത്തതാണെന്നും അബ്ദുൾ റഹ്മാൻ പറഞ്ഞു.