- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ കേസു വാദിച്ച് ഇമേജ് പോയി; സരിത നടത്തിയത് അടിസ്ഥാനരഹിതമായ പരാമർശങ്ങൾ; അപ്പപ്പോൾ നിലപാടു മാറ്റുന്ന പണി സരിതയ്ക്കു മുമ്പേയുണ്ടെന്നും ഫെനി ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട്
ആലപ്പുഴ: സരിതയുടെ കേസ് വാദിച്ച് ഇമേജ് പോയെന്ന് സോളാർ കേസിലെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ മറുനാടനോട്. പ്രതി സരിത എസ് നായർ തന്നെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഫെനി പറഞ്ഞു. സരിതയുമായി തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല. ഇന്നും അടൂർ കോടതിയിൽ വച്ച് കണ്ടു. അവർക്ക് വേണ്ടി ഹാജരാകുകയും ചെയ്തുവെന്നും ഫെനി പറഞ്ഞു
ആലപ്പുഴ: സരിതയുടെ കേസ് വാദിച്ച് ഇമേജ് പോയെന്ന് സോളാർ കേസിലെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ മറുനാടനോട്. പ്രതി സരിത എസ് നായർ തന്നെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഫെനി പറഞ്ഞു.
സരിതയുമായി തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല. ഇന്നും അടൂർ കോടതിയിൽ വച്ച് കണ്ടു. അവർക്ക് വേണ്ടി ഹാജരാകുകയും ചെയ്തുവെന്നും ഫെനി പറഞ്ഞു.
ഇവിടെയുള്ള കേസുകൾ ഞാൻ ഒഴിഞ്ഞ് കൊടുത്തിട്ടുണ്ട്. ഇനി രാമങ്കരിയിൽ മാത്രമാണ് കേസുള്ളത്. അതും നാളെ അവധിയില്ലെങ്കിൽ ഒഴിഞ്ഞു കൊടുക്കും. താനും സരിതയുമായി ഏറെനേരം സംസാരിച്ചെന്നും ഫെനി പറഞു. തനിക്ക് സോളാർ തട്ടിപ്പിൽ നാലു കേസുകൾ മാത്രമാണ് നൽകിയിട്ടുള്ളതെന്ന സരിതയുടെ വെളിപ്പെടുത്തൽ അസത്യമാണ്. കേരളത്തിൽ നിലനിൽക്കുന്ന 34 കേസുകളും താൻ നിയോഗിച്ച തന്റെ സുഹൃത്തുക്കളാണ് വാദിക്കുന്നത്. അല്ലാതെ യാതൊരാളെയും സരിത നിയമിച്ചിട്ടില്ല. സരിത തരാതരം വാക്കുകൾ മാറ്റിപറയുന്നതാണ്. സരിത ഇങ്ങനെ മാറ്റി പറയുന്ന പണി ഇന്ന് തുടങ്ങിയതല്ല. നേരത്തെയും ഇത്തരത്തിൽ മാറ്റിപറഞ്ഞിട്ടുണ്ട്.
ഞാൻ സരിതയുടെ തണലിൽ വളർന്ന അഭിഭാഷകനല്ല. അത്യാവശ്യം കേസുകളുള്ള വക്കീലാണ്. സരിതയുടെ ചുവടുപിടിച്ച് കേസുകൾ നടത്തേണ്ട ആവശ്യമില്ല. ഞാൻ ജിംനേഷ്യത്തിൽ പോകുന്നതും നല്ല ഉടുപ്പ് ഇടുന്നതും എന്റെ വ്യക്തിപരമായ കാര്യമാണ്. അതിൽ സരിതയ്ക്ക് കാര്യമില്ല. ഇതൊക്കെ ബാലിശമായ കാര്യങ്ങളാണ്. ഇപ്പോൾ കേസുകൾ ഒഴിയാൻ കാരണവും എന്റെ കരിയറിനെ വിപരീതമായി ബാധിക്കുന്ന പല സംഭവങ്ങളും ഉണ്ടായതിനാലാണ്. ഒളികാമറകളും ചാനലുകളും തന്റെ പിറകെയാണ് നടക്കുന്നത്. സോളാർ കേസ് ഇന്നോ നാളയോ അവസാനിക്കും. എന്നാൽ മാനക്കേട് എനിക്കായിരിക്കും.
അതുകൊണ്ടുതന്നെ ജീവനും ഭാവിക്കും ഭീഷണിയാകുന്ന ഈ കേസ് ഒഴിവാക്കാൻ താൻ സ്വയം തീരുമാനിക്കുകയായിരുന്നെന്നും ഫെനി പറഞ്ഞു. താൻ ആരുടെ കൈയിൽനിന്നും പണം വാങ്ങിയിട്ടില്ലെന്നും തെളിവുണ്ടെങ്കിൽ സമർപ്പിക്കട്ടെയെന്നും ഫെനി പറഞ്ഞു. പിന്നെ ഗതികേടുകൊണ്ടാണ് സരിത തന്റെ അടുത്തവന്നതെന്ന കാര്യം ശരിയല്ല. ഏഴ്
വർഷങ്ങൾക്ക് മുമ്പ് താൻ സരിതയുടെ കേസ് വാദിച്ചിട്ടുണ്ടെന്ന് ഫെനി പറഞ്ഞു. തിരുവല്ല കുടുംബ കോടിതിയിലായിരുന്നു കേസ്. പിന്നീട് സോളാർ തട്ടിപ്പിൽ സരിത പിടിക്കപ്പെട്ടപ്പോൾ അയ്യാളുടെ അമ്മ വിളിച്ചു പറഞ്ഞതനുസരിച്ച് താൻ ബിജു രാധാകൃഷ്ണനുമായി ബന്ധപ്പെട്ടപ്പോൾ ബിജു നിർദേശിച്ചതനുസരിച്ചാണ് താൻ വീണ്ടും സരിതയുടെ വക്കീലായത്.
സോളാർ കേസുമായി ബന്ധപ്പെട്ട് താൻ മുങ്ങുകയാണെന്നും സരിതയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കണമെന്നുമാണ് ബിജു നിർദേശിച്ചിരുന്നത്. അതേസമയം മാവേലിക്കരയിൽ സോളാർ മുൻ മാനേജർ രാജശേഖരനുമായി താൻ നടത്തിയ പ്രശ്‌നങ്ങൾ നാടകമായിരുന്നുവെന്നു പറയുന്ന സരിത അന്നത്തെ ചാനൽ വാർത്തകൾ കണ്ടുനോക്കണം. റിപ്പോർട്ടർ ചാനൽ ലേഖകനെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. നാടകത്തിൽ അങ്ങനെയൊരു സീനിന്റെ ആവശ്യമുണ്ടോ? ഏതായാലും രാമങ്കരിയിലെ കേസുകൾ കൂടിയൊഴിഞ്ഞാൽ സ്വതന്ത്രനാകാൻ കഴിയുമെന്നും ഫെനി പറഞ്ഞു.