- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജു രാധാകൃഷ്ണൻ പഴയ സിഡിയിൽ പുതിയ പേരു ചേർത്തെന്നു മാത്രം; പത്താം തീയതി സിഡി കഥ പൊളിയും; ഇല്ലാത്ത കാറ്റാടിയന്ത്രം യൂറോപ്പിൽ സ്ഥാപിച്ച് തിരുവനന്തപുര സ്വദേശിക്ക് 1.5 കോടിക്കു വിറ്റ വിരുതനാണെന്ന് അഡ്വ. ഫെനി മറുനാടനോട്
ആലപ്പുഴ : ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകൾ പത്താം തിയതിയോടെ പൊളിയും. അയാളുടെ പക്കൽ യാതൊരു സി ഡി യുമില്ല. നേരത്തെയും സിഡി കഥകൾ ബിജു പറഞ്ഞിട്ടുണ്ട്. കള്ളം പറഞ്ഞ് താജ്മഹൽ വിൽക്കാൻവരെ കഴിവുള്ളവനാണു ബിജു രാധാകൃഷ്ണനെന്നു സരിതയുടെ മുൻ അഭിഭാഷകൻ അഡ്വ. ഫെനി ബാലകൃഷ്ണൻ മറുനാടനോട്. അയാളുടെ മുഴുവൻ കേസുകളുടെയും വിവരങ്ങൾ അറിയാവുന്നതും അയാള
ആലപ്പുഴ : ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകൾ പത്താം തിയതിയോടെ പൊളിയും. അയാളുടെ പക്കൽ യാതൊരു സി ഡി യുമില്ല. നേരത്തെയും സിഡി കഥകൾ ബിജു പറഞ്ഞിട്ടുണ്ട്. കള്ളം പറഞ്ഞ് താജ്മഹൽ വിൽക്കാൻവരെ കഴിവുള്ളവനാണു ബിജു രാധാകൃഷ്ണനെന്നു സരിതയുടെ മുൻ അഭിഭാഷകൻ അഡ്വ. ഫെനി ബാലകൃഷ്ണൻ മറുനാടനോട്.
അയാളുടെ മുഴുവൻ കേസുകളുടെയും വിവരങ്ങൾ അറിയാവുന്നതും അയാളുമായി അടുത്തു ബന്ധപ്പെട്ടിട്ടുള്ള ആളെന്ന നിലയിലും എനിക്കറിയാം, ബിജു രാധാകൃഷ്ണൻ കള്ളം പറയാൻ പി എച്ച് ഡി നേടിയിട്ടുള്ളയാളാണ്. ബിജു ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ ഹിമാലയൻ കള്ളമാണ്. ഇല്ലാത്ത കാറ്റാടി യന്ത്രം യൂറോപ്പിൽ സ്ഥാപിച്ച് തിരുവനന്തപുരം സ്വദേശിക്ക് കച്ചവടം ചെയ്ത് 1.5 കോടി തട്ടിയ ആളാണ് ബിജു രാധാകൃഷ്ണൻ.
ബിജു യൂറോപ്പോ കാറ്റാടിയന്ത്രമോ കണ്ടിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കെ സി വേണുഗോപാൽ , കൊടിക്കുന്നിൽ സുരേഷ്, എ പി അനിൽ കുമാർ എന്നിവർക്കെതിരെ ഇതേ ആരോപണമാണ് ബിജു നടത്തിയിരുന്നത്. അന്ന് സി ഡി കണ്ടത് പാലക്കാടുക്കാരനായ അഭിഭാഷകൻ ജേക്കബ് മാത്യു ആയിരുന്നു. ബിജുവിനൊപ്പം ചേർന്ന് ഈ അഭിഭാഷകനും താൻ സി ഡി കണ്ടതായി പറഞ്ഞിരുന്നു. ഇയാൾക്ക് വൻ ഓഫർ നൽകിയാണ് ബിജു ഇക്കാര്യം പറയിച്ചത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജു ആരോപിച്ച പേരുകാരെല്ലാം വിജയിച്ചു വന്നതോടെ സി ഡി അപ്രത്യക്ഷമായി. ഇപ്പോൾ പഴയ സിഡിക്കൊപ്പം പുതിയ പേരുകൾ ചേർക്കാൻ മാത്രമേ തരമുള്ളു. 2013 ജൂൺ ആറിനാണ് ഇയാൾ തട്ടിപ്പുമായി ബന്ധപ്പെട്ട് അകത്താകുന്നത്. പിന്നീട് സരിതയുമായി ഇയാൾക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇരുവരും ജയിൽവാസം കഴിഞ്ഞിറങ്ങി പരസ്പരം പഴിചാരാനാണ് സമയം കണ്ടെത്തിയിരുന്നത്. മാത്രമല്ല സരിത ബിജുവിനെ ജയിലിൽ സന്ദർശിച്ചതായോ ഫോണിൽ ബന്ധപ്പെട്ടതായോ എവിടെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നയെങ്ങനെയാണ് തെളിവുകൾ കൈമാറിയെന്നത് വിശദീകരിക്കണം.
ഇപ്പോൾ വെളിപ്പെടുത്തിയ കാര്യങ്ങൾ തന്നെ പരസ്പരവിരുദ്ധമാണ്. ആദ്യം രേഖകൾ തന്റെ കൈയിലുണ്ടെന്നു പറഞ്ഞ ബിജു രണ്ടാമതു പറഞ്ഞതു സരിത പറയിച്ചതാണെന്നാണ്. എന്നാൽ സരിത അത്തരത്തിലൊരു നീക്കത്തിന് ഇനിയും ബിജുവുമായി ചേർന്നു തയ്യാറാകില്ല. അത്രകണ്ട് അയാളെ സരിത വെറുക്കുന്നുണ്ടെന്നാണ് താൻ കരുതുന്നത്.
അയാൾക്കുവേണ്ടി നിയമസഹായം ചെയ്യാൻ പോയ എന്നെയും വെറുതെ വിട്ടില്ല. അയാൾക്ക് ശിക്ഷവാങ്ങി കൊടുക്കാൻ താനും പി സി വിഷ്ണുനാഥും ഹൈബി ഈഡനും ചേർന്ന് 25 ലക്ഷം രൂപ കൊല്ലം ജില്ലാ ജഡ്ജിക്ക് കൈമാറിയെന്നാണ് വെളിപ്പെടുത്തിയത്. ഇതു ശുദ്ധ അസംബന്ധമാണ്. അടുത്ത ഒരു തെരഞ്ഞെടുപ്പിലേക്ക് കേരളം പോകുമ്പോൾ അയ്യാളുടെ മനസിലെ പക മുഴുവൻ യു ഡി എഫ് സർക്കാരിനോട് മാത്രമാണ്. നേരത്തെ ഇടതുസർക്കാർ ഇയാൾ നടത്തിയ പല തട്ടിപ്പുകളും. കൊലപാതകം അടക്കമുള്ള കാര്യങ്ങളും അത്ര മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇതാണ് ഇയാൾക്ക് കൂടുതൽ തട്ടിപ്പിന് വഴിവച്ചുകൊടുത്തതെന്നും ഫെനി പറഞ്ഞു.