റ്റൊരു രോഗിക്ക് നൽകേണ്ടുന്ന ബ്ലഡ് നൽകി അലി ഹുസൈൻ എന്ന 76കാരന്റെ മരണത്തിന് കാരണക്കാരിയായി ഫിലിപ്പിനോ നഴ്സായ ലിയ ലീഡ്സ്മയ്ക്ക് ഇനി അഴിയെണ്ണാം.ഇർഫാൻ ഹുസൈൻ എന്ന രോഗിക്ക് നൽകേണ്ടിയിരുന്ന രക്തം ഇവർ അലിക്ക് നൽകിയിതിനെ തുടർന്നാണ് അയാൾ മരിച്ചതെന്ന് വിചാരണയിൽ ബോധ്യപ്പെടുകയായിരുന്നു. പ്രസ്തുത കേസിൽ ലിയ കുറ്റക്കാരിയെന്ന് ജൂറി കണ്ടെത്തിയപ്പോൾ ഈ ഫിലിപ്പിനോ നേഴ്സ് കോടതിയിൽ പൊട്ടിക്കരഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ നല്ലൊരു ജീവിതം സ്വപ്നം കണ്ട് യുകെയിൽ എത്തിയ ഈ നഴ്സിന് കാരാഗൃഹവാസമനുഭവിക്കേണ്ട ഗതികേടാണുണ്ടായിരിക്കുന്നത്.

ഇർഫാൻ ഹുസൈന്(37) നൽകേണ്ടിയിരുന്ന എബി ഗ്രൂപ്പ് രക്തം അലി ഹുസൈന് നൽകിയതിനെ തുടർന്ന് അയാൾ ഹേർട്ട് അറ്റാക്ക് മൂലം മരണമടയുകയായിരുന്നു. മേരിലെബോണിലുള്ള ലണ്ടൻ ഹേർട്ട് ഹോസ്പിറ്റലിലായിരുന്നു സംഭവം അരങ്ങേറിയിരുന്നത്. വിജയകരമായ ബൈപ്പാസ് ശസ്ത്രക്രിയയെ തുടർന്ന് രാവിലെ 9.30ന് അലിക്ക് രക്തം നഷ്ടപ്പെടാൻ തുടങ്ങിയതിനെ തുടർന്നായിരുന്നു അയാൾക്ക് രക്തം കൊടുക്കാൻ ഡോക്ടർമാർ ഉത്തരവിട്ടിരുന്നത്. തുടർന്ന് ഇർഫ ഹുസൈന്റെ പേഷ്യന്റ് നമ്പറായിരുന്നു അലിയുടെ കൈയിൽ ലിയ കുറിച്ചിട്ടിരുന്നതെന്ന് സൗത്ത് വാർക്ക് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് ഇർഫയ്ക്ക് നൽകേണ്ടുന്ന രക്തം അലിക്ക് നൽകുകയും അപകടം സംഭവിക്കുകയുമായിരുന്നു. തനിക്ക് സംഭവിച്ച അബദ്ധം തിരിച്ചറിഞ്ഞ് പരിഭ്രമത്തോടെ ലിയ എത്തുമ്പോഴേക്കും അപകടം സംഭവിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

അബദ്ധം സംഭവിച്ചത് അറിഞ്ഞ് നിരവധി ഡോക്ടർമാരും നഴ്സുമാരും അലിയെ സഹായിക്കാനായി കുതിച്ചെത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. എട്ട് പുരുഷന്മാരും നാല് സ്ത്രീകളുമുള്ള ജൂറിയാണ് ലിയ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകക്കുറ്റമാണ് ഈ നഴ്സിന് മുകളിൽ ചുമത്തിയിരിക്കുന്നത്. ഏഴ് മണിക്കൂറോളമാണ് വിചാരണ നീണ്ടത്. അലിയുടെ മരണത്തിൽ താൻ കുറ്റക്കാരിയാണെന്ന നിർണായകമായ വിധി കേട്ട് ലിയ കരയുകയും മുഖം തന്റെ കൈകളിൽ പൂഴ്‌ത്തി ഇരിക്കുന്നതും കാണാമായിരുന്നു. ഇന്റൻസീവ് കെയർ വാർഡിൽ നഴ്സുമാർക്ക് ഒരു രോഗിയുടെ ചാർജ് മാത്രമേ നൽകാറുള്ളുവെന്നും ഇതിലൂടെ അവരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ജൂറേർസിന് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. മറ്റൊരു രേഖകളും നോക്കാതെയാണ് ലിയ പേഷ്യന്റ് നമ്പർ ഹുസൈന്റെ കൈയിൽ കുറിച്ചിട്ടിരുന്നതെന്നും വെളിപ്പെട്ടിരുന്നു. ഡിസ്പെൻസിങ് മെഷീൻ റെസീറ്റ് പ്രിന്റ് ചെയ്യുമ്പോഴും ഈ കൈപ്പിഴ ശ്രദ്ധയിൽ പെടുന്നതിൽ ലിയ പരാജയപ്പെടുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

ഓപ്പറേഷന് ശേഷം അലി ഇതിന് മുമ്പ് രണ്ട് പ്രാവശ്യം വിജകരമായി ബ്ലഡ് ട്രാൻസ്ഫ്യൂഷന് വിധേയമായിരുന്നു. ഇതിലൊന്ന് ലിയയിൽ നിന്നും മറ്റൊന്ന് നൈറ്റ് നഴ്സിൽ നിന്നുമായിരുന്നു. ഡോക്ടർ ഗ്വാൻഗിയുസെപ്പെ ചാപ്പാബിയാൻകയാണ് അലിക്ക് രക്തം കൊടുക്കാൻ ഉത്തരവിട്ടിരുന്നത്. ഈ രോഗിക്ക് ഒ ടൈപ്പ് രക്തമാണ് വേണ്ടതെന്ന് സൂചിപ്പിക്കുന്ന ഒരു പ്രിസ്‌ക്രിപ്ഷൻ താൻ എഴുതിയിട്ടില്ലെന്നാണ് ഡോക്ടർ വെളിപ്പെടുത്തുന്നത്. ഇതിന് മുമ്പ് പ്രസ്തുത രോഗിക്ക് രക്തം കൊടുത്തതിനാൽ അതിന്റെ ആവശ്യമില്ലായിരുന്നുവെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം. ഇത്തരത്തിൽ പ്രിസ്‌ക്രിപ്ഷൻ ആവർത്തിക്കുന്നത് സാധാരണ സംഭവമാണെന്നും അത്തരം അവസരങ്ങളിൽ നഴ്സിന് പേഷ്യന്റ് നമ്പർ മാറാൻ യാതൊരു സാധ്യതയും ഉണ്ടാവാറില്ലെന്നും അദ്ദേഹം പറയുന്നു.ലിയക്ക് ഒരു രോഗിയുടെ ചാർജ് മാത്രമേയുണ്ടായിരുന്നുള്ളുവെന്നും ആ രോഗിക്കുള്ള അനുയോജ്യമായ രക്തം നൽകുകയെന്നത് അവരുടെ ഉത്തരവാദിത്വമായിരുന്നുവെന്നും ഡോക്ടർ അഭിപ്രായപ്പെടുന്നു.

താൻ അവിടെ എത്തുമ്പോൾ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മറ്റുള്ള രോഗികൾക്ക് നൽകി വരുന്നുണ്ടായിരുന്നുവെന്നും അപ്പോൾ അവിടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലായിരുന്നുവെങ്കിൽ ലിയക്ക് അത് ആവശ്യപ്പെടാമായിരുന്നുവെന്നും ഡോക്ടർ പറയുന്നു. അലിക്ക് വീണ്ടും രക്തം കൊടുക്കാൻ ഉത്തരവിട്ടതിന് ശേഷം വാർഡിൽ റൗണ്ടിന് പോകുമ്പോൾ ഡോ. കാപ്പബിയാൻക അലിയുടെ നോട്ടുകൾ അദ്ദേഹത്തിന്റെ ബെഡിൽ നിന്നെടുത്തിരുന്നുവെന്നാണ് ലിയ പറയുന്നത്. അലിക്കുണ്ടായ പ്രശ്നത്തെക്കുറിച്ച് താൻ ആദ്യം കേട്ടത് അനസ്തറ്റിക് രജിസ്ട്രാറിൽ നിന്നാണെന്നും താൻ അപ്പോൾ ഐസിയുവിൽ ഉണ്ടായിരുന്നില്ലെന്നും ഡോ. കാപ്പബിയാൻക പറയുന്നു.

താൻ രോഗിക്ക് ശരിയായ രക്തം തന്നെയാണ് കൊടുക്കുന്നതെന്ന് രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടുന്ന ചുമതല ലിയക്കുണ്ടെന്നാണ് പ്രോസിക്യൂട്ടറായ തിമോത്തി ്രേക ക്യുസി വാദിച്ചത്. ഇതിന് സാമാന്യബുദ്ധി മാത്രം പ്രയോഗിച്ചാൽ മതിയായിരുന്നുവെന്നും അത് അനുവർത്തിക്കാത്തത് ഗുരുതരമായ കുറ്റമാണെന്നും പ്രോസിക്യൂട്ടർ ആരോപിച്ചിരുന്നു. വിചാരണക്കൊടുവിൽ വൺ കൗണ്ട് നരഹത്യാക്കുറ്റമാണ് ലിയക്ക് മുകളിൽ ചുമത്തിയിരിക്കുന്നത്. ഹേർട്ട്ഫോർഡ്ഷെയറിലെ സ്റ്റീവെനേജിലാണ് ഇവർ താമസിക്കുന്നത്. ഇവരെ എത്ര കാലം തടവിൽ ഇടണമെന്നത് റിപ്പോർട്ടുകൾ പ്രിപ്പയർ ചെയ്തതിന് ശേഷം തീരുമാനിക്കുന്നതാണ്.