- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം മുഴുവൻ മോഷ്ടാക്കളുടെ ശൃംഖല തീർത്ത് സിനിമാ നിർമ്മാതാവ്; കള്ളന്മാർ കൊണ്ടു വരുന്ന വാഹനങ്ങൾ എടുത്ത് അഴിച്ച് വിറ്റിരുന്നത് നിർമ്മാതാവ്
തൊടുപുഴ: വണ്ടി മോഷണത്തിന് നേതൃത്വം നൽകിയത് സിനിമാ നിർമ്മാതവ്. തൊടുപുഴയിലും പരിസരത്തുംനിന്ന് വാഹനമോഷണം നടത്തിയ അന്തസ്സംസ്ഥാന മോഷണസംഘത്തിലെ ഇടനിലക്കാരെ പിടികൂടിയപ്പോഴാണ് മോഷണ ശ്രംഖലയുടെ ചുരുളുകൾ അഴിഞ്ഞത്. കണ്ണൂർ പടിയൂർ അമ്പാട്ട് വീട്ടിൽ രമേശൻ(45), നാഗർകോവിൽ വാണിയത്തെരുവ് മീനാക്ഷിപുരം സ്വദേശി നാഗരാജൻ(40) എന്നിവരാണ് പാലക്കാട്ടുനിന്ന് പൊലീസ് പിടിയിലായത്. നാഗരാജൻ 2012ൽ ഒരു തമിഴ് സിനിമ നിർമ്മിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളം മുഴുവൻ വേരുഖുള്ളതാണ് ഇവരുടെ ശൃംഖല. മോഷണ വാഹനങ്ങൾ പൊളിച്ചു വിറ്റും മാറ്റി പണിതും വിപണയിലെത്തിച്ചായിരുന്നു നാഗരാജനും സംഘവും കോടികളുണ്ടാക്കിയത്. വണ്ടമറ്റത്തുനിന്നു മോഷണംപോയ പിക്കപ്പ് വാനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മെയ് 25ന് വണ്ടമറ്റത്തെ ഐസ്‌ക്രീം ഫാക്ടറിയുടെ മുമ്പിൽനിന്നും ജൂൺ 20നു കരിങ്കുന്നത്തുനിന്നും തുടർന്ന് വാഴക്കുളത്തുനിന്നും വാഹനങ്ങൾ മോഷ്ടിച്ച സംഘത്തിലെ ഇടനിലക്കാരെന്ന നിലയിലാണ് അറസ്റ്റിലായത്. ഈ കേസിൽ പാലക്കാട് കോട്ടപ്പാറ പൂവത്താനിയിൽ സണ്ണി(44), പത്തനംതിട്ട കോഴഞ്
തൊടുപുഴ: വണ്ടി മോഷണത്തിന് നേതൃത്വം നൽകിയത് സിനിമാ നിർമ്മാതവ്. തൊടുപുഴയിലും പരിസരത്തുംനിന്ന് വാഹനമോഷണം നടത്തിയ അന്തസ്സംസ്ഥാന മോഷണസംഘത്തിലെ ഇടനിലക്കാരെ പിടികൂടിയപ്പോഴാണ് മോഷണ ശ്രംഖലയുടെ ചുരുളുകൾ അഴിഞ്ഞത്. കണ്ണൂർ പടിയൂർ അമ്പാട്ട് വീട്ടിൽ രമേശൻ(45), നാഗർകോവിൽ വാണിയത്തെരുവ് മീനാക്ഷിപുരം സ്വദേശി നാഗരാജൻ(40) എന്നിവരാണ് പാലക്കാട്ടുനിന്ന് പൊലീസ് പിടിയിലായത്. നാഗരാജൻ 2012ൽ ഒരു തമിഴ് സിനിമ നിർമ്മിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേരളം മുഴുവൻ വേരുഖുള്ളതാണ് ഇവരുടെ ശൃംഖല. മോഷണ വാഹനങ്ങൾ പൊളിച്ചു വിറ്റും മാറ്റി പണിതും വിപണയിലെത്തിച്ചായിരുന്നു നാഗരാജനും സംഘവും കോടികളുണ്ടാക്കിയത്. വണ്ടമറ്റത്തുനിന്നു മോഷണംപോയ പിക്കപ്പ് വാനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മെയ് 25ന് വണ്ടമറ്റത്തെ ഐസ്‌ക്രീം ഫാക്ടറിയുടെ മുമ്പിൽനിന്നും ജൂൺ 20നു കരിങ്കുന്നത്തുനിന്നും തുടർന്ന് വാഴക്കുളത്തുനിന്നും വാഹനങ്ങൾ മോഷ്ടിച്ച സംഘത്തിലെ ഇടനിലക്കാരെന്ന നിലയിലാണ് അറസ്റ്റിലായത്. ഈ കേസിൽ പാലക്കാട് കോട്ടപ്പാറ പൂവത്താനിയിൽ സണ്ണി(44), പത്തനംതിട്ട കോഴഞ്ചേരി ഇടയശേരി വീട്ടിൽ ബിൻജു(35), ഇടനിലക്കാരനായ മലയാലപ്പുഴ താഴുംകരയിൽ വീട്ടിൽ ശിവശങ്കരപ്പിള്ള(65) എന്നിവരെ അറസ്റ്റുചെയ്തിരുന്നു.
കരിങ്കുന്നത്തുനിന്നു പോയ പിക്കപ്പ് വാൻ കണ്ടെടുക്കുകയുംചെയ്തു. ഇവരെ ചോദ്യംചെയ്തതിനെത്തുടർന്നാണ് രമേശനും നാഗരാജനും പിടിയിലാകുന്നത്. സണ്ണിയും ബിൻജുവും തൊടുപുഴ സ്വദേശിയായ മറ്റൊരു പ്രതിയുംചേർന്നു മോഷ്ടിക്കുന്ന വാഹനങ്ങൾ രമേശനും നാഗരാജനും വഴിയാണ് തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തേക്കു കടത്തുന്നത്. സി.സി. കുടിശ്ശികയുള്ള വാഹനങ്ങൾ ചെറിയ വിലയ്ക്കു വാങ്ങിയും വാടകയ്‌ക്കെടുത്തും തട്ടിപ്പു നടത്തുന്ന സംഘത്തിലും ഇവർ കണ്ണികളാണെന്ന് പൊലീസ് പറയുന്നു. ലക്ഷങ്ങളാണ് ഇവർ ഇതിലൂടെ ഉണ്ടാക്കിയത്. ഈ ലാഭം ഉപയോഗിച്ചാണ് സിനിമ നിർമ്മിച്ചതെന്നും പൊലീസ് പറയുന്നു.
വണ്ടമറ്റത്തുനിന്നു മോഷ്ടിച്ച വണ്ടി പുതിയതായതിനാൽ വിറ്റില്ല. വ്യാജനമ്പർപ്ലേറ്റ് സ്ഥാപിച്ചശേഷം പിക്കപ്പിൽ ഗ്രില്ലുകൾ ഘടിപ്പിക്കുകയും തമിഴിൽ സ്റ്റിക്കറുകൾ ഒട്ടിക്കുകയുംചെയ്തു. നേരത്തേതന്നെ വാഹനത്തിൽ വ്യാജനമ്പർപ്ലേറ്റ് സ്ഥാപിച്ചിരുന്നു. തുടർന്ന്, കൂടുതൽ വിലയ്ക്കു വിൽക്കാനായി പാലക്കാട്ട് വണ്ണാമലയിലെ ഒരു കള്ളുചെത്തുകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവിടെനിന്നാണ് പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുത്തത്. രമേശന്റെപേരിൽ ഇരിട്ടി, ഇരിക്കൂർ തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇരുവരുടെയുംപേരിൽ ഈരാറ്റുപേട്ട, കോതമംഗലം സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത കേസുകളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൊടുപുഴ ഡിവൈ.എസ്‌പി. ജി.വേണു, കാളിയാർ സിഐ അഗസ്റ്റിൻ മാത്യു, തൊടുപുഴ സിഐ എൻ.ജി.ശ്രീമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിച്ചത്.