- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരം കോടിയുടെ തട്ടിപ്പു നടത്തി നാടുവിട്ട സി വി സൊല്യൂഷൻസ് ഡയറക്ടർ റിയൽ എസ്‌റ്റേറ്റ് വ്യാപാരം നിയന്ത്രിക്കുന്നതു വിദേശത്തിരുന്ന്; കിടപ്പാടവും സ്വർണവും വിറ്റ് കോടികൾ നിക്ഷേപിച്ചവർ നാലു വർഷമായി പെരുവഴിയിൽ
കൊച്ചി: ആയിരം കോടിയുടെ തട്ടിപ്പു നടത്തി നാടുവിട്ട് വിദേശത്തിരുന്ന് റിയൽ എസ്‌റ്റേറ്റ് വ്യാപാരം നിയന്ത്രിക്കുന്ന സി. വി.ഗ്ലോബൽ ഡയറക്ടർ സാദിഖിനെ പിടിക്കുന്ന കാര്യത്തിൽ പൊലീസിനു മൗനം. ഉണ്ടായിരുന്ന കിടിപ്പാടം വിറ്റ് പെൺമക്കളെ വിവാഹം ചെയ്തയയ്ക്കാൻ ഒരുക്കിവച്ചിരുന്ന പൊട്ടും പൊന്നും വിറ്റ് സാദിഖിന്റെ കമ്പനിയിൽ നിക്ഷേപിച്ച സാധാരണക്കാർക്കടക്കം നഷ്ടമായത് ആയിരം കോടിയോളം രൂപയാണ്. എല്ലാം നഷ്ടപ്പെട്ടവർ പെരുവഴിയിലുമായി. അന്വേഷണം അനന്തമായി നീളുമ്പോഴും വിദേശത്ത് വ്യാപാരം പൊടിപൊടിക്കുന്ന കാസർഗോഡ് സ്വദേശി സാദിഖിനെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരങ്ങളുണ്ടായിട്ടും ഇതുവരെ പിടികൂടിയിട്ടില്ല. ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണു പൊലീസ്. നാലുവർഷം മുമ്പാണ് എറണാകുളം തമ്മനം കേന്ദ്രീകരിച്ചു പ്രവർത്തിച്ച സി വി ഗ്ലോബൽ സൊലൂഷൻസ് വിവിധ വാഗ്ദാനങ്ങൾ നൽകി നാട്ടുകാരെ പറ്റിച്ച് മുങ്ങിയത്. 2012 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കാസർഗോഡ് കഞ്ഞൻക്കോട് വിദ്യാനഗർ ചെറിയവീട്ടിൽ ഹുസൈൻ മകൻ സി വി സാദിഖ് , ഭാര്യ ഖദീജ നൗഷ, കാസർഗോഡ് നോർത്ത്
കൊച്ചി: ആയിരം കോടിയുടെ തട്ടിപ്പു നടത്തി നാടുവിട്ട് വിദേശത്തിരുന്ന് റിയൽ എസ്‌റ്റേറ്റ് വ്യാപാരം നിയന്ത്രിക്കുന്ന സി. വി.ഗ്ലോബൽ ഡയറക്ടർ സാദിഖിനെ പിടിക്കുന്ന കാര്യത്തിൽ പൊലീസിനു മൗനം. ഉണ്ടായിരുന്ന കിടിപ്പാടം വിറ്റ് പെൺമക്കളെ വിവാഹം ചെയ്തയയ്ക്കാൻ ഒരുക്കിവച്ചിരുന്ന പൊട്ടും പൊന്നും വിറ്റ് സാദിഖിന്റെ കമ്പനിയിൽ നിക്ഷേപിച്ച സാധാരണക്കാർക്കടക്കം നഷ്ടമായത് ആയിരം കോടിയോളം രൂപയാണ്. എല്ലാം നഷ്ടപ്പെട്ടവർ പെരുവഴിയിലുമായി.
അന്വേഷണം അനന്തമായി നീളുമ്പോഴും വിദേശത്ത് വ്യാപാരം പൊടിപൊടിക്കുന്ന കാസർഗോഡ് സ്വദേശി സാദിഖിനെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരങ്ങളുണ്ടായിട്ടും ഇതുവരെ പിടികൂടിയിട്ടില്ല. ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണു പൊലീസ്.
നാലുവർഷം മുമ്പാണ് എറണാകുളം തമ്മനം കേന്ദ്രീകരിച്ചു പ്രവർത്തിച്ച സി വി ഗ്ലോബൽ സൊലൂഷൻസ് വിവിധ വാഗ്ദാനങ്ങൾ നൽകി നാട്ടുകാരെ പറ്റിച്ച് മുങ്ങിയത്. 2012 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കാസർഗോഡ് കഞ്ഞൻക്കോട് വിദ്യാനഗർ ചെറിയവീട്ടിൽ ഹുസൈൻ മകൻ സി വി സാദിഖ് , ഭാര്യ ഖദീജ നൗഷ, കാസർഗോഡ് നോർത്ത് ഫയർ സ്‌റ്റേഷൻ ക്വാർട്ടേഴ്‌സ് കുന്നുംപുറത്ത് വീട്ടിൽ കുമാരപ്പണിക്കരുടെ മകൾ ഉഷാകുമാരി, എറണാകുളം തമ്മനം റോഡിൽ വലിയവീട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ അബ്ദുൽ നാസ്സർ എന്നിവർ ഡയറക്ടർമാരായാണു സി വി ഗ്ലാബൽ ട്രേഡ് സൊല്യുഷൻസ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചത്. പ്രമോട്ടർമാർ വഴി സുപ്പർമാർക്കറ്റ്, സുഗന്ധവ്യഞ്ജനം, സ്വർണം, വിദേശനാണ്യവ്യാപാരം എന്നിവയിലേക്ക് ലാഭവിഹിതം വാഗ്ദാനം ചെയ്ത് കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നും 1000 കോടി രൂപ തട്ടിക്കുകയായിരുന്നു. ഇരുന്നൂറിലധികം പരാതികളാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നിലനിൽക്കുന്നത്.
കേസിലെ പ്രതികളായ അബ്ദുൽ നാസ്സർ, ഉഷാ കുമാരി പ്രമോട്ടർമാരും ആലുവ സ്വദേശികളായ ഹസ്സൻ ഇബ്രാഹിം, സക്കീർ ഇബ്രാഹിം, ജുനയ്ദ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുഖ്യപ്രതിയായ സി.വി.സാദിഖ്, ഭാര്യ ഖദീജ നൗഷ, ആലുവ കീഴ്മാട് സ്വദേശി സുനിൽ എന്നിവരെ നാളിതുവരെയായി അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ പിടികൂടാതെ കേസിന് യാതൊരു തീർപ്പും ഉണ്ടാക്കാൻ കഴിയില്ലെന്ന സാഹചര്യമാണുള്ളത്.
വൻതട്ടിപ്പ് നടത്തിയിട്ടും സംസ്ഥാനത്തെ ഒട്ടേറെ ബിനാമി കച്ചവടങ്ങളും സാമ്പത്തിക ക്രയവിക്രയങ്ങളും റിയൽ എസ്‌റ്റേറ്റ് വ്യാപാരങ്ങളും വിദേശത്തുനിന്നുകൊണ്ട് ഇവർ നിയന്ത്രിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടും നടപടിയില്ലെന്നുള്ളതാണ് വിചിത്രമാകുന്നത്.
കൊച്ചി കേന്ദ്രീകരിച്ചു നടന്ന വിവിധ തട്ടിപ്പുകളുടെ പട്ടികയിൽ കുരുങ്ങി സി വി സൊലൂഷൻ കേസും വിസ്മൃതിയിലാകുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. തട്ടിപ്പ് നടത്തിയവർ വമ്പന്മാരായതിനാൽ കനത്ത സാമ്പത്തിക ചെലവിടൽ മൂലം പൊലീസ് രക്ഷപ്പെടാൻ പഴുതൊരുക്കുകയാണന്ന ആക്ഷേപം ഉയരുകയാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ച് കോടികൾ തട്ടിയ ആപ്പിളും തലസ്ഥാനം കേന്ദ്രീകരിച്ചു പ്രവർത്തിച്ച് കോടികൾ തട്ടിയ ടോട്ടൽ ഫോർ യു വും വിസ്മൃതിയിലായതുപോലെ സി വി ഗ്ലോബലും നാട്ടുകാർക്കിടയിൽനിന്നും മറയുകയാണ്. എന്നാൽ പണം നഷ്ടപ്പെട്ട ചിലരെങ്കിലും പ്രതികളെ പിടികൂടാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുകയാണ്.