- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലം വിഴുങ്ങികളെ പുറത്താക്കും; ക്ഷേത്രസംരക്ഷകർ എന്ന മറവിൽ ഗൂഢസംഘം സൂപ്പർ ദേവസ്വം ബോർഡ് ചമയുന്നു; മല്ലികാർജുന ക്ഷേത്രത്തിലെ പണം തിരിമറിക്കേസിൽ മലബാർ ദേവസ്വം ബോർഡ് ഇടപെടുന്നു; അസി. കമ്മീഷണർക്ക് അന്വേഷണ ചുമതല
കാസർകോട്: മല്ലികാർജുന ക്ഷേത്രത്തിന്റെ വരുമാനത്തിൽ തിരിമറി കാട്ടിയ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ഭരണം അടിമുടി പരിശോധിക്കാൻ നടപടി തുടങ്ങി.
സേവാ കൗണ്ടർ ജീവനക്കാരി നടത്തിയ പണം തിരിമറി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കോഴിക്കോട്ടെ ബോർഡ് ആസ്ഥാനത്ത് എത്തിക്കണമെന്നാണ് കമ്മീഷണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മല്ലികാർജുന ക്ഷേത്രത്തിലെ പണം തിരിമറി സംബന്ധിച്ച് ദേവസ്വം മന്ത്രിക്കും പ്രസിഡണ്ട് മുരളിക്കും നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ക്ഷേത്ര ഭരണസമിതിയും പരാതി അയച്ചിട്ടുണ്ട്. മല്ലികാർജുനയല്ല ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഒരൊറ്റ ക്ഷേത്രത്തിലും തട്ടിപ്പും വെട്ടിപ്പും അനുവദിക്കില്ലെന്നും അമ്പലം വിഴുങ്ങികളെ ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ നിന്ന് പുറത്താക്കുമെന്നും ബോർഡ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. മല്ലികാർജുന ക്ഷേത്രത്തിൽ തുടരുന്ന അഹിതകരമായ പ്രവൃത്തികൾ ഇപ്പോൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരുക്കുകയാണ്. ക്ഷേത്ര സംരക്ഷകർ എന്നവകാശപ്പെടുന്ന ഒരു ഗൂഢ സംഘം സൂപ്പർ ദേവസ്വം ബോർഡായി ഇവിടെ
പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം.
അഴിമതിക്കാരെ പിന്തുണച്ച് കോൺഗ്രസിന്റെയും ബിജെപിയുടെയും ട്രേഡ് യൂണിയനും ഇപ്പോൾ രംഗത്തിറങ്ങിയതും സർക്കാർ ഗൗരവമായി കാണുന്നുണ്ട്. എന്നാൽ ഇവർക്ക് ഒരു പിന്തുണയും പാർട്ടിയിൽ നിന്നും ലഭിക്കുന്നില്ല എന്നുള്ളത് വസ്തുതയാണ്.അതിനിടെ സസ്‌പെൻഷനിലായ ജീവനക്കാരിക്ക് വേണ്ടി നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി തൊഴിലാളി സംഘടനയുടെ പ്രവർത്തകർ ട്രസ്റ്റി ഭാരവാഹികളെ തടഞ്ഞുവച്ചതും ദേവസ്വം ബോർഡ് ഗൗരവത്തിലേടുത്തിട്ടുണ്ട്.
മൂന്നുമാസം മുമ്പ് ചുമതലയേറ്റ ട്രസ്റ്റി ബോർഡ് കണക്കുകൾ പരിശോധിച്ചപ്പോൾ 37,500 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. തുടർന്ന് സേവാ കൗണ്ടർ ക്ലർക്ക് ഏഴുദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് സസ്‌പെൻഷൻ ഉത്തരവിറങ്ങിയത്. അതേസമയം ക്ഷേത്ര എക്സി. ഓഫീസറെ തലസ്ഥാനത്തുനിന്ന് നീക്കി പുതിയ ഓഫീസറെ നിയമിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.