- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ സംഘടനാ വേദിയിൽ ഫയർഫോഴ്‌സ് പരിശീലനം ചട്ടലംഘനം; അന്വേഷണത്തിന് ഡിജിപി ബി സന്ധ്യ ഉത്തരവിട്ടത് ഈ സാഹചര്യത്തിൽ; എസ് ഡി പി ഐ വേദിയിലെ രക്ഷാപ്രവർത്തന പരിശീലനം വിവാദമാക്കി പരിവാറുകാർ; എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സുരേന്ദ്രൻ; ഇനി ഫയർഫോഴ്‌സ് ഇടപെടലുകൾ കരുതലോടെ
തിരുവനന്തപുരം: ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ അഗ്നിശമന സേനയുടെ പ്രവൃത്തി വിവാദത്തിൽ. എന്നാൽ ഏതൊരു സംഘടനയ്ക്കും ഇത്തരം പരിശീലനങ്ങൾ നൽകാൻ ഫയർഫോഴ്‌സിന് കഴിയും. അതുകൊണ്ട് തന്നെ ഇതിൽ തെറ്റില്ലെന്നാണ് ഫയർഫോഴ്‌സിന്റെ വാദം. എന്നാൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ നിലപാടുകൾ എടുത്തിട്ടുണ്ടെന്ന മറുവാദവും ചർച്ചയാണ്.
ഇതോടെ ഇന്റലിജൻസ് റിപ്പോർട്ട് പരിശോധിച്ച് മാത്രം ഇനി ഫയർഫോഴ്‌സ് പരിശീലന പരിപാടികൾ നടത്തിയാൽ മതിയെന്ന ചർച്ചകളും സഡീവമാണ്. അതിനിടെ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. പാക്കിസ്ഥാനെ പോലെ ഭീകരവാദ സംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറിയെന്നും സുരേന്ദ്രൻ പറയുന്നു. ഈ വിഷയത്തിൽ അന്വേഷണത്തിന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ ഉത്തരവിട്ടിട്ടുണ്ട്.
റസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയ്ക്ക് പോപ്പുലർ ഫ്രണ്ട് രൂപം നൽകിയിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങൾ എത്തിയും പരിശീലനം നൽകിയതും. ഇതിന്റെ ചിത്രങ്ങൾ അടക്കം പോപ്പുലർ ഫ്രണ്ട് തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം അതേ വേദിയിലായിരുന്നു പരിശീലനം.
പൾമറി റെസിസിറ്റേഷൻ, ഫയർ ആൻഡ് റസ്‌ക്യൂ ഓപ്പറേഷൻ തുടങ്ങിയ മേഖലയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ. രാഹുൽദാസ്, എം. സജാദ് തുടങ്ങിയവർ പരിശീലനം നൽകിയത്. സന്നദ്ധസംഘടനകൾ, റസിഡനൻസ് അസോസിയേഷൻ, വിവിധ എൻജിഒകൾ എന്നിവയുടെ വേദികളിൽ പരിശീലനം നൽകാറുണ്ടെങ്കിലും രാഷ്ട്രീയ സംഘടനകളുടെ വേദിയിൽ ഇത്തരം പരിശീലനം നൽകുന്നത് സർവീസ് ചട്ടലംഘനാമാണെന്ന് ആരോപണം ഉയരുന്നുണ്ട്.
്
ഈ സാഹചര്യത്തിലാണ് അഗ്‌നിശമന സേനാ മേധാവി ബി.സന്ധ്യ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ആലുവ പ്രയദർശിനി മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ ആണ് റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഈ സാഹചര്യത്തിലാണ് വിവാദമുയർത്തി ബിജെപി രംഗത്ത് വന്നത്.
പോപ്പുലർ ഫ്രണ്ട്ന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങൾ എത്തിയും പരിശീലനം നൽകിയതുമെന്നത് ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദ്ദാഹരണമാണെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണം. പരിശീലകർക്കുള്ള ഉപഹാരം ഇവർ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും സ്വീകരിച്ചത് ലജ്ജാകരമാണെന്നും പറഞ്ഞു.
കേരളത്തിൽ പൊലീസിനെ മാത്രമല്ല എല്ലാ സർക്കാർ ഫോഴ്സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരാണെന്ന് വ്യക്തമായിരിക്കുകയാണ്. നേരത്തെ പോപ്പുലർ ഫ്രണ്ടുകാർക്ക് രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത പൊലീസുകാരനെ ബിജെപിയുടെ സമ്മർദ്ദഫലമായി സർവ്വീസിൽ നിന്നും പുറത്താക്കിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണയുടെ പ്രത്യുപകാരമാണ് പിണറായി പോപ്പുലർ ഫ്രണ്ടിന് നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ