- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ആദ്യ ബിറ്റ്കോയിൻ എടിഎം സ്ഥാപിച്ചത് നിയമവിരുദ്ധമായി; ബെംഗലൂരുവിലെ രണ്ട് ക്രിപ്റ്റോകറൻസി ടെക്കികളെ അറസ്റ്റ് ചെയ്ത് പൊലീസ് ; ഡിജിറ്റൽ കറൻസിക്ക് ഇന്ത്യയിൽ ഇപ്പോഴും മോശം സമയം
ബെംഗളൂരു: പണത്തിന് പകരക്കാരനെന്നവണ്ണം ഓൺലൈനായി സാമ്പത്തിക ഇടപാട് നടത്താവുന്ന ബിറ്റ്‌കോയിൻ ഉപയോഗം വർധിച്ച് വരുന്നുവെന്ന വാർത്ത കഴിഞ്ഞ കുറച്ച് കാലമായി നാം കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ബാങ്കിങ് മേഖലയെ ജനങ്ങളിലേക്ക് ഏറെ അടുപ്പിച്ച എടിഎമ്മുകൾക്ക് പകരക്കാരനായി ബിറ്റ്‌കോയിൻ എടിഎം ബെംഗലൂരുവിൽ സ്ഥാപിച്ചത് കേട്ട് ഏവരും അത്ഭുതപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിറ്റ്‌കോയിൻ എടിഎം സ്ഥാപിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുമകൂരു സ്വദേശികളായ സാത്വിക് വിശ്വനാഥ് (40), ബി.എൻ. ഹരീഷ് (37) എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. സാത്വിക് വിശ്വനാഥ് ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ യുനോ കോയിന്റെ ഉടമ കൂടിയാണ്. ഹരീഷാണ് യിനോയുടെ സഹസ്ഥാപകൻ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരു എയർപോർട്ട് റോഡിലുള്ള മുരുകേഷ് പാളയ കെംപ് ഫോർട്ട് മാളിലാണ് ബിറ്റ്‌കോയിൻ എടിഎം സ്ഥാപിച്ചത്. ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടത്താനാണ് എടിഎം സ്ഥാപിച്ചത്. ഇവിടെ നിയമ വിരുദ്ധമായി എടിഎം സ്ഥാപിച്ചതിനാണ് യുനോ കോയിൻ എന്ന കമ്പനിയ്‌ക്കെതിരെ സ
ബെംഗളൂരു: പണത്തിന് പകരക്കാരനെന്നവണ്ണം ഓൺലൈനായി സാമ്പത്തിക ഇടപാട് നടത്താവുന്ന ബിറ്റ്‌കോയിൻ ഉപയോഗം വർധിച്ച് വരുന്നുവെന്ന വാർത്ത കഴിഞ്ഞ കുറച്ച് കാലമായി നാം കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ബാങ്കിങ് മേഖലയെ ജനങ്ങളിലേക്ക് ഏറെ അടുപ്പിച്ച എടിഎമ്മുകൾക്ക് പകരക്കാരനായി ബിറ്റ്‌കോയിൻ എടിഎം ബെംഗലൂരുവിൽ സ്ഥാപിച്ചത് കേട്ട് ഏവരും അത്ഭുതപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിറ്റ്‌കോയിൻ എടിഎം സ്ഥാപിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുമകൂരു സ്വദേശികളായ സാത്വിക് വിശ്വനാഥ് (40), ബി.എൻ. ഹരീഷ് (37) എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
സാത്വിക് വിശ്വനാഥ് ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ യുനോ കോയിന്റെ ഉടമ കൂടിയാണ്. ഹരീഷാണ് യിനോയുടെ സഹസ്ഥാപകൻ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരു എയർപോർട്ട് റോഡിലുള്ള മുരുകേഷ് പാളയ കെംപ് ഫോർട്ട് മാളിലാണ് ബിറ്റ്‌കോയിൻ എടിഎം സ്ഥാപിച്ചത്. ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടത്താനാണ് എടിഎം സ്ഥാപിച്ചത്. ഇവിടെ നിയമ വിരുദ്ധമായി എടിഎം സ്ഥാപിച്ചതിനാണ് യുനോ കോയിൻ എന്ന കമ്പനിയ്‌ക്കെതിരെ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
സംസ്ഥാന സർക്കാരിൽനിന്ന് അനുമതി വാങ്ങാതെയാണ് ബിറ്റ്കോയിൻ എ.ടി.എം. സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹരീഷിൽ നിന്ന് 1.79 ലക്ഷം രൂപയും രണ്ട് ലാപ്ടോപ്പുകൾ, മൊബൈൽ ഫോൺ, മൂന്ന് ക്രെഡിറ്റ് കാർഡുകൾ, അഞ്ച് ഡെബിറ്റ് കാർഡുകൾ, പാസ്‌പോർട്ട്, ക്രിപ്റ്റോകറൻസി ഉപകരണം എന്നിവയും പിടിച്ചെടുത്തു. ബെംഗളൂരു രാജാജിനഗറിലാണ് യുനോ കോയിൻ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
ഈ വർഷം ആദ്യം മുതൽ രാജ്യത്തെ മിക്ക ബാങ്കുകളും ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതോടെ ബിറ്റ്കോയിൻ അടക്കം എല്ലാ ഡിജിറ്റൽ കറൻസികളുടെയും വിലയിൽ വൻ ഇടിവ് സംഭവിച്ചു. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾക്കു അംഗീകാരമില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് വകവെക്കാതെയാണ് യുനോകോയിൻ എ.ടി.എം. തുറന്നത്.
കെ.വൈ.സി. വിവരങ്ങളും മൊബൈൽ നമ്പറും നൽകിയാൽ ബിറ്റ്കോയിൻ എ.ടി.എമ്മിലൂടെ യുനോ കോയിൻ അക്കൗണ്ടിൽ പണം നിക്ഷേപിക്കാനാകും. ഈ പണം ഉപയോഗിച്ച് ഡിജിറ്റൽ നാണയങ്ങളായ ബിറ്റ് കോയിൻ, എതേറിയും, യൂനോ ഡാക്‌സ് തുടങ്ങിയവ വാങ്ങാൻ കഴിയുമായിരുന്നു. ഡൽഹിയിലും മുബൈയിലും ഇതേ രീതിയുള്ള എ.ടി.എം. സ്ഥാപിക്കാനൊരുങ്ങവെയാണ് യുനോ കോയിനെതിരെ നടപടി വന്നത്.