- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരുകാരുടെ കാത്തിരിപ്പ് രണ്ടുമാസം കൂടി മാത്രം! ക്രിസ്മസ് നാളിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യവിമാനം പറന്നുയരും; അന്തിമ ലൈസൻസിന് വേണ്ടിയുള്ള പരീക്ഷണ പറക്കൽ എയർഇന്ത്യ എക്സ്പ്രസ് പൂർത്തിയാക്കി; വരുന്നത് 11 അന്താരാഷ്ട്ര സർവീസുകൾ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമ ലൈസൻസിനു വേണ്ടിയുള്ള പരീക്ഷണപറക്കൽ എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിമാനം പൂർത്തിയാക്കി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ബോയിങ് 737-800 വിമാനം കണ്ണൂർ വിമാനത്താവളത്തിന്റെ സിഗ്‌നൽ പരിധിക്കുള്ളിൽ രാവിലെ 8.05 നാണ് എത്തിയത്. തുടർന്ന് റൺവേയിൽ ലാന്റ് ചെയ്യാതെ സിഗ്‌നൽ പരിധിക്കുള്ളിൽ വട്ടമിട്ട് പറന്നു. 25,07 എന്നീ റൺവേകൾക്കു മുകളിലൂടെ മൂന്ന് വട്ടം വീതം പറന്ന് ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജിയറിന്റെ (ഐ.എ.പി.) കൃത്യത ഉറപ്പാക്കിയശേഷമാണ് വിമാനം കോഴിക്കോട്ടേക്ക് മടങ്ങിയത്. ഐ.എ. പി. വിജയകരമായി പൂർത്തിയാക്കിയതിനാൽ അത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഉടൻ തന്നെ എയർപോർട്ട് അഥോറിറ്റിക്ക് സമർപ്പിക്കും. സെപ്റ്റംബർ മാസം രണ്ട് തവണ എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ തന്നെ യാത്രാ വിമാനം വിമാനത്താവളത്തിലിറക്കിക്കൊണ്ട് പരീക്ഷണ പറക്കൽ നടത്തിയിരുന്നു. പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് എയർപോർട്ട് അഥോറിറ്റിക്ക് നൽകിയാൽ മാത്രമേ വാണിജ്യ ലൈസൻസ് ലഭിക്കുകയുള്ളൂ. പരീ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമ ലൈസൻസിനു വേണ്ടിയുള്ള പരീക്ഷണപറക്കൽ എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിമാനം പൂർത്തിയാക്കി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ബോയിങ് 737-800 വിമാനം കണ്ണൂർ വിമാനത്താവളത്തിന്റെ സിഗ്‌നൽ പരിധിക്കുള്ളിൽ രാവിലെ 8.05 നാണ് എത്തിയത്. തുടർന്ന് റൺവേയിൽ ലാന്റ് ചെയ്യാതെ സിഗ്‌നൽ പരിധിക്കുള്ളിൽ വട്ടമിട്ട് പറന്നു.
25,07 എന്നീ റൺവേകൾക്കു മുകളിലൂടെ മൂന്ന് വട്ടം വീതം പറന്ന് ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജിയറിന്റെ (ഐ.എ.പി.) കൃത്യത ഉറപ്പാക്കിയശേഷമാണ് വിമാനം കോഴിക്കോട്ടേക്ക് മടങ്ങിയത്. ഐ.എ. പി. വിജയകരമായി പൂർത്തിയാക്കിയതിനാൽ അത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഉടൻ തന്നെ എയർപോർട്ട് അഥോറിറ്റിക്ക് സമർപ്പിക്കും. സെപ്റ്റംബർ മാസം രണ്ട് തവണ എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ തന്നെ യാത്രാ വിമാനം വിമാനത്താവളത്തിലിറക്കിക്കൊണ്ട് പരീക്ഷണ പറക്കൽ നടത്തിയിരുന്നു. പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് എയർപോർട്ട് അഥോറിറ്റിക്ക് നൽകിയാൽ മാത്രമേ വാണിജ്യ ലൈസൻസ് ലഭിക്കുകയുള്ളൂ.
പരീക്ഷണപറക്കലിനു ശേഷം വിമാനത്താവളത്തിന്റെ സാങ്കേതിക വിവരങ്ങൾ അഥവാ ഏയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ നടത്താൻ കഴിയൂ. അന്താരാഷ്ട്ര വ്യോമയാന സംഘടന നിഷ്‌ക്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് എയർപോർട്ട് അഥോറിറ്റിയാണ് വിമാനത്താവളം സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. എയറോ നോട്ടിക്കൽ ഇഫർമേഷൻ റഗുലേഷൻ ആൻഡ് കൺട്രോൾ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. അന്താരാഷ്ട്ര വ്യോമയാന സംഘടന ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ട തീയ്യതികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 11 , നവംബർ 8, ഡിസംബർ 6, എന്നീ തീയ്യതികളിൽ മാത്രമേ ഇത് പ്രസിദ്ധീകരിക്കാൻ കഴിയൂ.ഇന്ന് പരീക്ഷണപറക്കൽ നടന്നതിനാൽ ഡിസംബർ 6 ന് വിവരങ്ങൾ പബ്ലിഷ് ചെയ്യാൻ കഴിയും. ഇക്കാര്യം അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര തലത്തിൽ സുരക്ഷിതവും സുഗമവുമായ വ്യോമയാന ഗതാഗതം ഉറപ്പ് വരുത്തുന്നത്. ലോകത്തിലെ വൈമാനികന്മാർ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനം പറത്തുന്നത്. 56 ദിവസം മുമ്പ് എ.ഐ.എസ്. ഡാറ്റ പ്രസിദ്ധീകരിച്ചിരിക്കണം. ഈ മാസം 11 ന് ഉള്ളിൽ ഇത് പ്രസിദ്ധീകരിച്ചാൽ മാത്രമേ അതിനുള്ള സാധ്യതയുള്ളൂ. വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. മിനുക്ക് പണികൾ ദിവസങ്ങൾ കൊണ്ട് തീരും. ഇതൊന്നും അന്തിമാനുമതിയുമായി ബന്ധവുമില്ല.
എയർപോർട്ട് അഥോറിറ്റിയും ഡയരക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ അധികാരികളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനാണ് ഇത്രയും വൈകിയത്. അതാണ് വാണിജ്യ വിമാനത്താവളമെന്ന ലൈസൻസ് ലഭിക്കാൻ നീണ്ടു പോയത്. ഇന്നത്തെ ഐ.എൽ.എസ് പരീക്ഷണ പറക്കലോടെ വിമാനം ഇറങ്ങുന്നതും ഉയരുന്നതുമായ എല്ലാ നടപടിക്രമങ്ങളും അവസാനിക്കും. അതോടെ ഡിസംബർ 6 ന് രാജ്യാന്തര വ്യോമയാന സംഘടന (ഐ.സി.എ. ഒ ) നിർദ്ദേശിക്കുന്ന മാനദണ്ഡമനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും.