- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലപ്പാവു ധരിച്ച സിഖ് ബാലന് പ്രവേശനം നിഷേധിച്ച് മെൽബൺ സ്‌കൂൾ; യൂണിഫോം മാദണ്ഡങ്ങൾ പ്രകാരം തലപ്പാവ് അനുവദിക്കാനാവില്ല; കുട്ടിയുടെ മതവിശ്വാസത്തിന് വിദ്യാലയം തടസം നിൽക്കുമ്പോൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് പിതാവ്
ബെൽബൺ: മതവിശ്വാസത്തിന്റെ ഭാഗമായ ടർബൻ തലയിൽ ധരിച്ച അഞ്ചു വയസുള്ള സിഖ് ബാലന് പ്രവേശനം നിഷേധിച്ച് മെൽബൺ സ്‌കൂൾ. നിലവിലുള്ള യൂണിഫോം മാനദണ്ഡങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മെൽട്ടൻ ക്രിസ്ത്യൻ കോളജ് സ്‌കൂളിന്റെ നടപടി. സാഗർദീപ് സിങ് അറോറ എന്ന സിഖുകാരന്റെ മകനാണ് ദുരനുഭവം നേരിടേണ്ടിവന്നത്. സമാന സംഭവത്തിൽ മുമ്പുണ്ടായ സുപ്രധാനമായൊരു കോടതിയുവിധിയുടെ ലംഘനമാണ് സ്‌കൂളിന്റെ നടപടിയെന്ന് അറോറ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഓസ്‌ട്രേലിയൻ മനുഷ്യാവകാശ കമ്മീഷനെയടക്കം സമീപിച്ചിരിക്കുകയാണ് അറോറ. സ്‌കൂളിൽ പ്രവേശനം കിട്ടാനായി കുട്ടി മതവിശ്വാസം ഉപേക്ഷിക്കണമെന്ന സ്‌കൂളിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായുള്ള മതചിഹ്നങ്ങൾ ധരിക്കാൻ കുട്ടികളെ അനുവദിക്കണം. മതവിശ്വാസം അനുസരിക്കാൻ വിദ്യാലയം തടസം നിൽക്കുന്നത് അധാർമികമാണ്. സ്വന്തം മതവിശ്വാസങ്ങൾ പുലർത്തുമ്പോഴും ഓസ്‌ട്രേലിയൻ സമൂഹവുമായി ഐക്യധാർഡ്യം പുലർത്തിയാണ് സിഖ് സമൂഹം ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിഫോം സംബ
ബെൽബൺ: മതവിശ്വാസത്തിന്റെ ഭാഗമായ ടർബൻ തലയിൽ ധരിച്ച അഞ്ചു വയസുള്ള സിഖ് ബാലന് പ്രവേശനം നിഷേധിച്ച് മെൽബൺ സ്‌കൂൾ. നിലവിലുള്ള യൂണിഫോം മാനദണ്ഡങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മെൽട്ടൻ ക്രിസ്ത്യൻ കോളജ് സ്‌കൂളിന്റെ നടപടി.
സാഗർദീപ് സിങ് അറോറ എന്ന സിഖുകാരന്റെ മകനാണ് ദുരനുഭവം നേരിടേണ്ടിവന്നത്. സമാന സംഭവത്തിൽ മുമ്പുണ്ടായ സുപ്രധാനമായൊരു കോടതിയുവിധിയുടെ ലംഘനമാണ് സ്‌കൂളിന്റെ നടപടിയെന്ന് അറോറ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ഓസ്‌ട്രേലിയൻ മനുഷ്യാവകാശ കമ്മീഷനെയടക്കം സമീപിച്ചിരിക്കുകയാണ് അറോറ. സ്‌കൂളിൽ പ്രവേശനം കിട്ടാനായി കുട്ടി മതവിശ്വാസം ഉപേക്ഷിക്കണമെന്ന സ്‌കൂളിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ ഭാഗമായുള്ള മതചിഹ്നങ്ങൾ ധരിക്കാൻ കുട്ടികളെ അനുവദിക്കണം. മതവിശ്വാസം അനുസരിക്കാൻ വിദ്യാലയം തടസം നിൽക്കുന്നത് അധാർമികമാണ്. സ്വന്തം മതവിശ്വാസങ്ങൾ പുലർത്തുമ്പോഴും ഓസ്‌ട്രേലിയൻ സമൂഹവുമായി ഐക്യധാർഡ്യം പുലർത്തിയാണ് സിഖ് സമൂഹം ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിഫോം സംബന്ധിച്ച മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസിനു മറുപടിയായി സ്‌കൂൾ നല്കിയിരിക്കുന്ന വിശദീകരണം. അറോറയ്ക്കും കുടുംബത്തിനുമുണ്ടായ വേദനയിൽ ഖേദമുണ്ട്. എന്നാൽ അനുവദനീയമല്ലാത്ത വസ്ത്രങ്ങൾ ധരിച്ചെത്താൻ വിദ്യാർത്ഥികളെ അനുവദിക്കില്ലെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
2008 ൽ ബ്രിസ്‌ബേനിലെ ഒരു സ്‌കൂളിലും സിഖ് ബാലന് യൂണിഫോം മാനദണ്ഡങ്ങളുടെ പേരിൽ പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ നിർണായകമായ കോടതിയുത്തരവിലൂടെ കുട്ടിക്ക് സ്‌കൂളിൽ തിരിച്ച് പ്രവേശനം ലഭിച്ചു.
1830 കൾ മുതൽ സിഖുകാർ ഓസ്‌ട്രേലിയയിൽ കുടിയേറി പാർക്കുന്നുണ്ട്. ഇപ്പോൾ ഏകദേശം 72,000 സിഖ് വംശജർ രാജ്യത്തുണ്ടെന്നാണു കണക്ക്.