- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി ഇറ്റലിയുടെ ഫ്ളാവിയ പെനേറ്റ; സ്വന്തം നാട്ടുകാരിയെ തോൽപ്പിച്ച് കിരീടം ഉയർത്തിയ ശേഷം വിടവാങ്ങൽ പ്രഖ്യാപനവും
ന്യൂയോർക്ക്: യു.എസ് ഓപൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ഇറ്റലിയുടെ ഫ്ളാവിയ പെന്നേറ്റ സ്വന്തമാക്കി. ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിനെ സെമിയിൽ മുട്ടു കുത്തിച്ച സ്വന്തം നാട്ടുകാരി കൂടിയായ റോബർട്ട വിൻസിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് 33കാരിയായ പെന്നേറ്റ കിരീടം ചൂടിയത്. ആദ്യസെറ്റ് കടുത്ത പോരാട്ടത്തിനൊടുവിലാണ് പ
ന്യൂയോർക്ക്: യു.എസ് ഓപൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ഇറ്റലിയുടെ ഫ്ളാവിയ പെന്നേറ്റ സ്വന്തമാക്കി. ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിനെ സെമിയിൽ മുട്ടു കുത്തിച്ച സ്വന്തം നാട്ടുകാരി കൂടിയായ റോബർട്ട വിൻസിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് 33കാരിയായ പെന്നേറ്റ കിരീടം ചൂടിയത്. ആദ്യസെറ്റ് കടുത്ത പോരാട്ടത്തിനൊടുവിലാണ് പെന്നേറ്റ സ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റിൽ വിൻസി പൊരുതാൻ മിനക്കെടാതെ പരാജയം സമ്മതിക്കുകയായിരുന്നു. സ്‌കോർ: 7-6 (4), 6-2.
ഇതാദ്യമായാണ് ഇറ്റാലിയൻ താരം യു.എസ് ഓപ്പൺ നേടുന്നത്. ഗ്രാൻഡ് സ്ലാം നേടുന്ന നാലാമത്തെ ഇറ്റാലിയൻ താരമാണ് പെനേറ്റ. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു 33കാരിയായ പെന്നേറ്റയുടെ ജയം. സ്‌കോർ 7-6, 6-2. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ആദ്യ സെറ്റ് പെന്നേറ്റ സ്വന്തമാക്കിയത്. എന്നാൽ രണ്ടാംസെറ്റ് പെന്നേറ്റ അനായാസം സ്വന്തമാക്കി.
ഇതോടെ യു.എസ് ഓപൺ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡും പെന്നേറ്റക്കു സ്വന്തമായി. പെന്നേറ്റ ലോക രണ്ടാം നമ്പർ താരം സിമോണ ഹാലപ്പിനെ നേരിട്ടുള്ള സെറ്റിന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.
സ്വപ്നതുല്യമായ ഈ കിരീട നേട്ടത്തിനിടയ്ക്കുതന്നെ പെന്നേറ്റ ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞു. പുരസ്‌കാരദാനച്ചടങ്ങിലാണ് പെന്നേറ്റവിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.മത്സരം കാണാനത്തെിയ ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റയോ രെൻസിയെയടക്കം വിരമിക്കൽ വാർത്ത കേട്ട് ആശ്ചര്യപ്പെട്ടു.
യു.എസ് ഓപൺ ടൂർണമെന്റിനു മുമ്പേ വിരമിക്കൽ തീരുമാനമെടുത്തിരുന്നതായി പെന്നേറ്റ വ്യക്തമാക്കി. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായിരുന്നു അത്. ഇതുതന്നെയാണ് വിരമിക്കാനുള്ള ഏറ്റവും ഉചിതമായ വേദിയെന്ന് പെന്നേറ്റ പറഞ്ഞു.
പുരുഷ വിഭാഗം ഫൈനലിൽ ഇന്ന് ലോക ഒന്നാം നന്പർ താരം നോവാക്ക് ദ്യോക്കോവിച്ച്, രണ്ടാംനന്പർ റോജർ ഫെഡററെ നേരിടും. 2009നു ശേഷം ആദ്യമായാണ് ഫെഡറർ യു.എസ് ഓപ്പൺ ഫൈനലിലെത്തുന്നത്.