ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ഒരു വനിതാ പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവർ അപകടം മുൻകൂട്ടി കണ്ട് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടു.

വിമാനം ഇടിച്ചിറങ്ങുന്നതിനു മുമ്പ് പൈലറ്റ് ഇജെക്ട് ചെയ്യുകയായിരുന്നു. എച്ച്എഎൽ കിരൺ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഹക്കിംപേട്ട് വ്യോമസേനാ താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം അടിയന്തര ലാൻഡിങ്ങിനു ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടർന്നാണ് ഇടിച്ചിറക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.