- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കേ ഇന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പേമാരിയും പ്രളയവും വൻ നാശം വിതച്ചു; അറുപതിലേറെ പേർ മരിച്ചു; നേപ്പാളിൽ പ്രകൃതിദുരന്തത്തിൽ മരിച്ചത് 78 പേർ
കൊൽക്കത്ത: വടക്കേ ഇന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ടായ പേമാരിയിലും പ്രളയത്തിലും ഒട്ടേറെപ്പേർ മരിച്ചു. അസമിനുപുറമേ ബംഗാൾ, ബിഹാർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രളയം ദുരന്തംവിതച്ചത്. ബിഹാറിൽ 41 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ബംഗാളിൽ കുച്ഛ് ബിഹാർ ജില്ലയിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചത്. നേപ്പാളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും മരണസംഖ്യ 78 ആയി. തിങ്കളാഴ്ച മാത്രം മൊറാങ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേർ മരിച്ചു. ആഭ്യന്തരമന്ത്രാലയം അറിയിച്ചതാണിക്കാര്യം. 35 പേരെ കാണാതായതായും അധികൃതർ അറിയിച്ചു. റോഡ്, റെയിൽ ഗതാഗതത്തെയും പ്രളയം കാര്യമായി ബാധിച്ചിട്ടുണ്ട്. ഇരുപതോളം തീവണ്ടി സർവീസുകൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി സർവീസുകൾ ബുധനാഴ്ചവരെ നിർത്തി. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖലയിലും പ്രളയം രൂക്ഷമാണ്. കനത്ത മഴയ്ക്കുപുറമേ നേപ്പാളിലെ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിട്ടതും അവസ്
കൊൽക്കത്ത: വടക്കേ ഇന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ടായ പേമാരിയിലും പ്രളയത്തിലും ഒട്ടേറെപ്പേർ മരിച്ചു. അസമിനുപുറമേ ബംഗാൾ, ബിഹാർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രളയം ദുരന്തംവിതച്ചത്. ബിഹാറിൽ 41 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ബംഗാളിൽ കുച്ഛ് ബിഹാർ ജില്ലയിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചത്.
നേപ്പാളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും മരണസംഖ്യ 78 ആയി. തിങ്കളാഴ്ച മാത്രം മൊറാങ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേർ മരിച്ചു. ആഭ്യന്തരമന്ത്രാലയം അറിയിച്ചതാണിക്കാര്യം. 35 പേരെ കാണാതായതായും അധികൃതർ അറിയിച്ചു.
റോഡ്, റെയിൽ ഗതാഗതത്തെയും പ്രളയം കാര്യമായി ബാധിച്ചിട്ടുണ്ട്. ഇരുപതോളം തീവണ്ടി സർവീസുകൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി സർവീസുകൾ ബുധനാഴ്ചവരെ നിർത്തി.
ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖലയിലും പ്രളയം രൂക്ഷമാണ്. കനത്ത മഴയ്ക്കുപുറമേ നേപ്പാളിലെ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിട്ടതും അവസ്ഥ ഗുരുതരമാക്കി. പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചു.