- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിക്കൂട്ടിലെ താരം മെയ്വെതർ തന്നെ; മെയ്വെതർ ലോക ബോക്‌സിങ്ങ് ചാമ്പ്യൻ പട്ടം ഇടിച്ചു നേടി വിരമിക്കൽ പ്രഖ്യാപിച്ചു
ലാസ്‌വെഗസ്സ്: ഫ്‌ളോയിഡ് മെയ്‌വെതർ ലോക ബോക്‌സിങ്ങ് ചാമ്പ്യൻ. അമേരിക്കയുടെ തന്നെ ആന്ദ്രെ ബെർട്ടോയെയാണ് മെയ്‌വെതർ തോൽപ്പിച്ചത്. മൂന്നു വിധികർത്താക്കളുടെയും തീരുമാനം അദ്ദേഹത്തിന് അനുകൂലമായി. 117-111, 118-110, 120-108 എന്നീ സ്‌കോറിനാണ് മെയ്!വെതറിന്റെ ജയം. പ്രൊഫഷനൽ ബോക്‌സിങ്ങിൽ മെയ്‌വെതറിന്റെ തുടർച്ചയായ 49ാം വിജയമാണിത്. ഇതോടെ കരിയറിൽ തോൽവിയറിയാത
ലാസ്‌വെഗസ്സ്: ഫ്‌ളോയിഡ് മെയ്‌വെതർ ലോക ബോക്‌സിങ്ങ് ചാമ്പ്യൻ. അമേരിക്കയുടെ തന്നെ ആന്ദ്രെ ബെർട്ടോയെയാണ് മെയ്‌വെതർ തോൽപ്പിച്ചത്. മൂന്നു വിധികർത്താക്കളുടെയും തീരുമാനം അദ്ദേഹത്തിന് അനുകൂലമായി. 117-111, 118-110, 120-108 എന്നീ സ്‌കോറിനാണ് മെയ്!വെതറിന്റെ ജയം.
പ്രൊഫഷനൽ ബോക്‌സിങ്ങിൽ മെയ്‌വെതറിന്റെ തുടർച്ചയായ 49ാം വിജയമാണിത്. ഇതോടെ കരിയറിൽ തോൽവിയറിയാതെ 49 മൽസരങ്ങൾ എന്ന റോക്കി മാർസിയാനോയുടെ റെക്കോർഡിനൊപ്പം മെയ്‌വെതറുമെത്തിഅതേസമയം, വിരമിക്കാനുള്ള തീരുമാനത്തിൽ നിന്നും മാറ്റമില്ലെന്ന് മൽസരശേഷം മെയ്‌വെതർ വ്യക്തമാക്കി. മുൻപും വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ഇടിക്കൂട്ടിലേക്കു തിരിച്ചെത്തിയ ചരിത്രമുണ്ടെങ്കിലും ഇത്തവണത്തെ തീരുമാനത്തിൽ നിന്നും മാറ്റമില്ലെന്ന് മെയ്!വെതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
1996ലെ അത് ലാന്റ ഒളിമ്പിക്‌സിൽ ആരംഭിച്ച മെയ് വെതറുടെ കുതിപ്പിന് തടയിടാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. ആന്ദ്രേ ബെർട്ടോക്കെതിരെ ലാസ് വെഗസ്സിൽ തന്റെ കരിയറിലെ അവസാന മത്സരത്തിനാണിറങ്ങുന്നതെന്ന് 38കാരനായ മെയ്വെതർ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.