കൊച്ചി: വിദേശ വനിതകളെ മദ്യം വിളമ്പാൻ ഏർപ്പാടാക്കിയതിന് ബാർ ഹോട്ടലിനെതിരേ എക്സൈസ് കേസെടുത്തു. കൊച്ചി കപ്പൽശാലയ്ക്ക് സമീപത്തെ 'ഫ്ളൈ-ഹൈ' ഹോട്ടലിനെതിരേയാണ് കേസ്. ഹോട്ടലിൽ വിദേശവനിതകൾ മദ്യം വിളമ്പുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തുടർന്നാണ് എക്സൈസ് സംഘം ഹോട്ടലിൽ പരിശോധന നടത്തിയത്.

സ്ത്രീകൾ മദ്യം വിളമ്പിയതിനും ബാറിലെ സ്റ്റോക്ക് രജിസ്റ്ററിൽ അപകാതകയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഹോട്ടൽ മാനേജറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കേരളത്തിലെ വിദേശമദ്യ നിയമപ്രകാരം സ്ത്രീകൾ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്ന് എക്‌സൈസ് പറയുന്നു. ബാറിലെ സ്റ്റോക്ക് രജിസ്റ്ററിൽ അപാകതകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് മാനേജറെ അറസ്റ്റ് ചെയ്തത്.

സ്ത്രീകൾ മദ്യം വിളമ്പുന്നതിൽ നിയമലംഘനമില്ലെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം. ഇതുസംബന്ധിച്ച് ചില അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. ഹോട്ടലിൽ വിദേശവനിതകൾ മദ്യം വിളമ്പുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

തുടർന്നാണ് എക്‌സൈസ് സംഘം ഹോട്ടലിൽ പരിശോധന നടത്തിയത്. കേരളത്തിലെ വിദേശമദ്യ നിയമപ്രകാരം സ്ത്രീകൾ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്‌സൈസിന്റെ പറയുന്നത്.