- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് ദിവസത്തിനിടെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയത് 1132 റെയ്ഡുകൾ; പഴകിയതും പുളിച്ചതുമായി ഭക്ഷണങ്ങൾ പിടിച്ചെടുത്തു; വൃത്തിഹീനമായ ഭക്ഷണം നൽകിയ 110 കടകൾ അടപ്പിച്ചു; 347 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി; വൃത്തിഹീനമായ 140 കിലോഗ്രാം മാംസം പിടിച്ചെടുത്തു നശിപ്പിച്ചു; ഓപ്പറേഷൻ ജാഗറിയും ഓപ്പറേഷൻ മത്സ്യയും ഊർജ്ജിതം
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ ഹോട്ടലിൽനിന്നു ഷവർമ കഴിച്ച സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചതിനെത്തുടർന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി കഴിഞ്ഞ 5 ദിവസത്തിനിടെ നടത്തിയത് 1132 റെയ്ഡുകൾ. 110 കടകൾ അടച്ചുപൂട്ടിച്ചു. വൃത്തിയില്ലാത്തതിന്റെ പേരിലാണു 49 എണ്ണം പൂട്ടിച്ചത്. ലൈസൻസും റജിസ്‌ട്രേഷനുമില്ലാത്ത 61 കടകളും അടപ്പിച്ചു.
ഇടയ്ക്കിടെ പരിശോധനകൾ നടത്താതെ ഒരു സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധന നടത്തുന്നു എന്ന വിമർശനം ഉരുമ്പോൾ തന്നെയാണ് സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഇക്കുറി പരശോധന നടത്തിയത്. പഴികിയതും പുളിച്ചുനാറിയതുമായി ഭക്ഷണം അടക്കം പഴകിയ മത്സ്യങ്ങളും മാംസങ്ങളും വിവിധ ഹോട്ടലുകളിൽ നിന്നു പിടിച്ചെടുത്തു. തീർത്തും വൃത്തിഹീനമായ അവസ്ഥയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾ അടപ്പിച്ചപ്പോൾ മറ്റള്ളവർക്ക് നോട്ടീസ് നൽകുകയാണ് ചെയ്തത്.
പ്രശ്‌നങ്ങൾ കണ്ടെത്തിയ 347 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകിയിട്ടുണ്ട്. വൃത്തിഹീനമായ 140 കിലോഗ്രാം മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാംെപയ്‌നിന്റെ ഭാഗമായി പരിശോധന കൂടുതൽ കർശനമാക്കുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
'ഓപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി 3914 പരിശോധനകളിലായി 5835 കിലോ മീൻ നശിപ്പിച്ചു. 'ഓപ്പറേഷൻ ജാഗറി'യുടെ ഭാഗമായി വ്യാജ മറയൂർ ശർക്കര കണ്ടെത്താൻ 101 സാംപിൾ ശേഖരിച്ചു. ചെക്പോസ്റ്റുകൾ, മാർക്കറ്റുകൾ, ഭക്ഷ്യനിർമ്മാണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലും വൃത്തിഹീനമായ നിലയിൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ അൽസാജ് ഹോട്ടലിന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന തക്കാരം ഹോട്ടലിൽ നിന്ന് പഴകിയതും ഉപയോഗ ശൂന്യവുമായ 12 കലോ കോഴി ഇറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും പിടിച്ചെടുത്തു. കഴക്കൂട്ടം അൽസാജ് , തക്കാരം ഹോട്ടലുകളിൽ ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഇല്ലെന്നും കണ്ടെത്തി. ഈ കാരണത്തിലും ഇത് സ്ഥാപിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകി.
അതിനിടെ, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന സ്ഥിരം നടക്കേണ്ടതാണെന്നും അങ്ങനെയല്ലെന്നു പരാതിയുണ്ടെന്നും മന്ത്രി എം വിഗോവിന്ദൻ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരിശോധനയ്ക്കു കലണ്ടർ തയാറാക്കി പ്രവർത്തിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. രണ്ടാഴ്ചയിലൊരിക്കൽ മത്സ്യപരിശോധന നടത്തണം. എവിടെയൊക്കെ ഏതൊക്കെ സ്‌ക്വാഡ് പോകണമെന്നു സംസ്ഥാന തലത്തിൽ രഹസ്യമായി തീരുമാനിച്ചു നടപ്പാക്കും.
ചെക്‌പോസ്റ്റുകളിലെ പതിവു പരിശോധനയ്ക്കും പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെത്തന്നെ നിയമിക്കും. പതിവ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള റെയ്ഡിനു പുറമേയാകും പ്രത്യേക ടീമിന്റെ മിന്നൽ പരിശോധന. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയ്ക്കു നിലവിൽ 33 സ്‌ക്വാഡുകളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ