- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒബാമയുടേത് പോലൊരു വിമാനത്തിൽ ലോകം ചുറ്റാൻ മോദിക്കും മോഹം; അഷ്ടിക്ക് വകയില്ലാതെ ജനലക്ഷങ്ങൾ വലയുമ്പോൾ പ്രധാനമന്ത്രിക്ക് ചുറ്റിക്കറങ്ങാൻ 32,000 കോടി മുടക്കി വിമാനം വാങ്ങുന്നു; പേരുദോഷം ഒഴിവാക്കാൻ 'ദേശി എയർ ഫോഴ്‌സ് വണ്ണിൽ' ഒരെണ്ണം പ്രണബിനും
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ സഞ്ചരിക്കുന്നത് മോഡൽ അത്യാധുനിക സൗകര്യങ്ങളുള്ള വിമാനത്തിൽ സഞ്ചരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മോഹം. ഒബാമ വന്ന വേളയിൽ കോട്ടിൽ സ്വന്തം പേര് തുന്നിച്ചേർത്ത് വിവാദത്തിൽ ചാടിയതിന്റെ ക്ഷീണം തീരും മുമ്പാണ് ഇമേജ് വർദ്ധിപ്പിക്കാനായി 'ദേശി എയർ ഫോഴ്‌സ് 1' സ്വന്തമാക്കാൻ പ്രധാന
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ സഞ്ചരിക്കുന്നത് മോഡൽ അത്യാധുനിക സൗകര്യങ്ങളുള്ള വിമാനത്തിൽ സഞ്ചരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മോഹം. ഒബാമ വന്ന വേളയിൽ കോട്ടിൽ സ്വന്തം പേര് തുന്നിച്ചേർത്ത് വിവാദത്തിൽ ചാടിയതിന്റെ ക്ഷീണം തീരും മുമ്പാണ് ഇമേജ് വർദ്ധിപ്പിക്കാനായി 'ദേശി എയർ ഫോഴ്‌സ് 1' സ്വന്തമാക്കാൻ പ്രധാനമന്ത്രി മോദി ഒരുങ്ങുന്നത്. ലോക പൊലീസ് ചമയ ചമയുന്ന, ലോകത്തെ അതിസമ്പന്ന രാജ്യമാണ് അമേരിക്കയെങ്കിലും നാളെ ലോകത്തെ നിയന്ത്രിക്കുന്ന ശക്തിയായി വളരുന്ന ഇന്ത്യ അതിനുള്ള ഇമേജ് ബിൽഡിംഗിന്റെ ഭാഗമായാണ് പ്രത്യേക വിമാനം വാങ്ങാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രിയായ ശേഷം വിദേശ പര്യടനം ശീലമാക്കിയതിന് പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം നേരിടുന്നതിന് ഇടെയാണ് പ്രധാനമന്ത്രി കോടാനുകോടികളുടെ വിമാനം വാങ്ങുന്നത്. എന്നാൽ വിമർശനത്തിന്റെ കാഠിന്യം കുറയ്ക്കാൻ വേണ്ടി രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിക്കും പ്രത്യേക വിമാനം വാങ്ങാനാണ് കേന്ദ്രസർക്കാറർ തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.
പത്രാസ് കാട്ടാനുള്ള വേല എന്ന് ഇതിനകം ആക്ഷേപം വന്നെങ്കിലും വൻശക്തി രാഷ്ട്രം എന്ന ഇമേജിലേക്ക് ഒരു പടി കൂടി നടന്നടുക്കുകയാണ് ഈ തീരുമാനത്തിലൂടെ ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം വിജയകരമായി നടത്തിയ മംഗൾയാൻ വിക്ഷേപണത്തോടെ ഇന്ത്യയുടെ ഇമേജ് ലോക രാഷ്ടങ്ങൾക്കിടയിൽ പതിന്മടങ്ങ് വർദ്ധിച്ചതോടെ അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ലോക രാഷ്ട്ര നേതാക്കൾ ഉപയോഗിക്കുന്ന പ്രത്യേക വിമാനങ്ങളിൽ ഒന്ന് മോദിക്ക് വേണ്ടിയും വാങ്ങാൻ ഉള്ള തീരുമാനം കൗതുകതോടെയാണ് ലോകം വീക്ഷിക്കുന്നത്. പട്ടിണി പാവങ്ങളുടെ രാജ്യമല്ല ഇപ്പോൾ ഇന്ത്യ എന്ന് ലോകത്തെ അറിയിക്കാൻ ഉള്ള പുറപ്പാടിലാണ് മോദി സർക്കാർ എന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം.
അതേ സമയം രാജ്യത്തിനകത്ത് വിമർശനം ഉയരും എന്ന് മനസ്സിലാക്കി അതിന്റെ കാഠിന്യം കുറയ്ക്കാൻ ഒരെണ്ണം പ്രസിഡന്റിനും വാങ്ങാൻ ഉള്ള തന്ത്രജ്ഞതയും മോദി കാട്ടിയത് ശ്രദ്ധേയമായി. സുരക്ഷയ്ക്ക് വേണ്ടിയുള്ള തീരുമാനം എന്നതിൽ കവിഞ്ഞു ഇതിന് മറ്റ് വ്യാഖ്യാനങ്ങൾ വേണ്ട എന്നാണ് സർക്കാർ നിലപാട്. ലോക വിമാന നിർമ്മാതാക്കളിൽ വമ്പന്മാരായ അമേരിക്കൻ കമ്പനി ബോയിങ് നിർമ്മിക്കുന്ന 777 300 വിഭാഗത്തിൽ പെട്ട യാത്ര വിമാനമാണ് മോദിക്ക് ഒരുങ്ങുന്നതെങ്കിലും അത്യാധുനിക സൗകര്യങ്ങളോടെയാകും ഈ വിമാനം ദേശി എയർ ഫോഴ്‌സ് എന്ന ഓമനപ്പേരിൽ ഇന്ത്യയിൽ എത്തുക. പ്രധാന മന്ത്രിക്കും പ്രസിഡന്റിനും ഓരോന്ന് എന്ന നിലയിൽ രണ്ടെണ്ണം ഇന്ത്യയിൽ എത്തുമ്പോൾ ഏറ്റവും ചുരുങ്ങിയ ചെലവ് 32000 കോടി രൂപ എങ്കിലും ആകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ വിമാനത്തിന്റെ ഏറ്റവും മുന്തിയ തരത്തിൽ ഉള്ളതാണ് വാങ്ങുന്നതെങ്കിൽ ചെലവ് 41000 കോടി രൂപ വരെയായും ഉയരും. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ രാഷ്ട്ര തലവന്മാരുടെ വിദേശ സന്ദർശന ദൗത്യം കൂടിയതും ഭീകര ആക്രമണം ഉൾപ്പെടെയുള്ള സാധ്യതകളും മുന്നിൽ കണ്ടാണ് പ്രത്യേക വിമാനം എന്ന ആശയം രൂപപ്പെടുന്നത്.
ഒബാമയുടെ വിമാനം കണക്കെ മിസൈൽ ആക്രമണം തടുക്കാൻ ഉള്ള കെൽപ്പാടെയാണ് ഈ വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വിമാനങ്ങൾ എത്രയും പെട്ടെന്ന് സ്വന്തമാക്കാൻ ഉള്ള ശ്രമങ്ങൾക്ക് പ്രധിരോധ മന്ത്രി മനോഹർ പരീക്കരിന്റെ നേതൃത്വത്തിൽ ശ്രമം ഊർജ്ജിതമായി. അധ്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ ബോയിങ് 777 300 ഇ ആർ മോഡൽ എന്ന ഏറ്റവും നവീനമായ വിമാനമാണ് ഇന്ത്യൻ നേതാക്കൾക്കായി എത്തുക. നിലവിൽ ജമ്പോ ജെറ്റ് 747 നെ മാറ്റി നിർത്തിയാകും ''എയർ ഇന്ത്യ വൺ '' ശ്രേണിയിലേക്ക് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങൾ എത്തുക. ഇപ്പോഴത്തെ ജമ്പോ ജെറ്റുകളെ സമനമായ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും. ഇവയ്ക്കു മിസൈൽ ആക്രമണ പ്രധിരോധ ശേഷി ഇല്ലെന്നതാണ് പ്രധാന പോരായ്മയായി കണക്കാക്കപ്പെടുന്നത്. ഉന്നത മന്ത്രാലയ വൃത്തങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് പലവട്ടം കൂടിക്കാഴ്ച നടത്തിയാണ് ''എയർ ഇന്ത്യ വൺ '' ഫോഴ്‌സ് രൂപീകരിക്കാൻ തീരുമാനമായത്.
കഴിഞ്ഞ വർഷം മലേഷ്യൻ എയർലൈൻസ് വിമാനം ഉക്രൈനിൽ വിമതർ വെടി വച്ചിട്ടതോടെയാണ് മോദിക്കും പ്രണബിനും വേണ്ടി ഇങ്ങനെ ഒരു ആലോചന ഇന്ത്യയിൽ സജീവം ആയത്. ഈ വിമാനം വീണ സമയം അധികം ദൂരെയല്ലാതെ മോദിയെയും കൊണ്ടുള്ള വിമാനം ഫ്രാങ്ക് ഫർത്തിൽ നിന്നും ഡൽഹിയിലേക്ക് പറക്കുക ആയിരുന്നു. ആക്രമണത്തെ കുറിച്ചുള്ള യാതൊരു വിധ സൂചനയും ഇല്ലാതെയാണ് മോദിയുടെ വിമാനം ആ സമയം പറന്നിരുന്നത് എന്നത് ഇന്ത്യൻ സുരക്ഷ വിദഗ്ദ്ധരെ ഞെട്ടിക്കുക ആയിരുന്നു. ഈ ഒരു സാധ്യത ഏതു വിധം കൈകാര്യം ചെയ്യണം എന്ന ആലോചന മിസൈൽ പ്രധിരോധ വിമാനം എന്ന തീരുമാനത്തിലേക്ക് വഴി തിരിച്ചു വിടുക ആയിരുന്നു. കഴിഞ്ഞ മാസം ജമ്പോ ജെറ്റ് വിമാനങ്ങളിൽ ഒന്ന് ഇന്ത്യ ബെർലിനിലേക്ക് തിരികെ അയച്ചിരുന്നു. അടുത്തിടെ മോദി നടത്തിയ ത്രിരാഷ്ട്ര സന്ദർശനത്തിനിടയിൽ ഇതിന് എഞ്ചിൻ തകരാർ കണ്ടതോടെയാണ് തിരികെ അയക്കാൻ ധാരണ ആയത്.
പുതിയ രണ്ട് വിമാനങ്ങളും ഡൽഹിയിൽ പാലം എയർ എച്ച് ക്യു കമ്മ്യൂണിക്കേഷൻ സ്‌ക്വാർഡ്രൻ കേന്ദ്രമാക്കിയാകും പ്രവർത്തിക്കുക. അത്യാവശ്യം വന്നാൽ വിവിഐപി പരിഗണനയിലുള്ള മറ്റ് നേതാക്കൾക്കും ഉപയോഗിക്കാൻ തക്ക വണ്ണം ''എയർ ഇന്ത്യ വൺ '' ഫോഴ്‌സ് പരുവപ്പെടുത്തും എന്നാണ് നിലവിലെ ധാരണ. ഇന്ത്യൻ വ്യോമസേനയും എയർ ഇന്ത്യയും സംയുക്തം ആയിട്ടകും ''എയർ ഇന്ത്യ വൺ '' ഫോഴ്‌സ് നിയന്ത്രിക്കുക. ലോക ശക്തികളിൽ പലതും ഇത്തരം വമ്പൻ വിമാനങ്ങൾ നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. റോയൽ എയർ ഫോഴ്‌സ് സ്‌ക്വാർഡ്രൻ 32 ആണ് ബ്രിട്ടണിൽ രാജ കുടുംബത്തിന്റെയും പ്രധാന മന്ത്രിയുടെയും ഒക്കെ യാത്ര സുരക്ഷ ചുമതല ഏറ്റെടുത്തിരിക്കുന്നത്. അഗസ്‌റ ഹെലികൊപ്റ്ററുകളും മിനി ബിസിനസ് ജെറ്റുകളും ഉൾപ്പെട്ടതാണ് ആർഎഎഫ് 32 സ്‌ക്വാർഡ്രൻ എന്നാൽ രാജ്ഞിയാകട്ടെ പ്രത്യേക സിൽകോർസ്‌കി ഹെലികോപ്റ്ററുകളിൽ ആണ് അധികവും യാത്ര ചെയ്യുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡമിർ പുടിൻ ഇയ്യിടെ 6000 കോടി രൂപ മുടക്കി രണ്ട് അധ്യാധുനിക പ്രൈവറ്റ് ജെറ്റുകൾ വാങ്ങിയിരുന്നു. ഇതിന്റെ ഉൾവശ ചിത്രങ്ങൾ ഇന്റർനെറ്റിൽ എത്തിയപ്പോൾ ലോകം വാ പൊളിച്ചിരുന്നിരിക്കണം. ലെതർ കസേരകളും കിങ് സൈസ് ബെഡും കോൺഫറൻസ് ഹാളും സ്വർണ്ണ അലുക്കുകൾ ഉള്ള അലങ്കാരവും ഒക്കെയായി ശരിക്കും കൊട്ടാരം തന്നെയാണ് പുടിൻ വാങ്ങിയത്. അതേ സമയം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസേ ഹലാണ്ടിന്റെ വിമാനം ആകട്ടെ ആഡംബരത്തിൽ മാത്രമല്ല അപകടത്തിൽ പോലും സ്വയം രക്ഷപെടാൻ കഴിവുള്ളവയാണ്. മൂന്ന് വർഷം മുൻപ് ഇദ്ദേഹം ഉപയോഗിച്ച ഫൽകാൻ 7 എക്‌സ് ഇടിമിന്നലേറ്റ് നവിഗേഷൻ തകരിൽ ആയിട്ടും വിമാനം സുരക്ഷിതം ആയി തിരികെ പറന്നിറങ്ങിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. 9 ആധുനിക വിമാനങ്ങൾ അടങ്ങിയതാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ആകശ യാന സേന . വത്തിക്കാന് സ്വന്തമായി വിമാനം ഇല്ലെങ്കിലും ഇറ്റലിയുടെ ഔദ്യോഗിക വിമാനമായ അലിട്ടളിയയുടെ പ്രത്യേക ചർറ്റർ വിമാനമാണ് പോപ് പോലും യാത്രക്ക് ഉപയോഗിക്കുക. ഓരോ രാജ്യം സന്ദർശിക്കുമ്പോഴും അതാത് രാഷ്ട്രം തയ്യാർ ചെയ്തു കൊടുക്കുന്ന ദേശീയ വിമാനങ്ങൾ ഉപയോഗിക്കുക എന്നതും വത്തിക്കാൻ തലവന്റെ യാത്ര പ്രോടോക്കൊളിൽ പ്രധാനമാണ്.