- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുള്ളിപുലി ചത്തസംഭവത്തിൽ സ്ഥലമുടമകൾക്കെതിരെ വനംവകുപ്പ് കേസെടുത്തു; പുലിയെ കുടുക്കാൻ കെണി വെച്ചത് പശുക്കിടാങ്ങളെ കൊന്നു തിന്നുന്നത് പതിവായതോടെ; അങ്കണവാടിയും പള്ളിയും ഉള്ള പ്രദേശത്ത് പുലിക്കൂടു വയ്ക്കണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പ് അധികൃതർ നടപടിയെടുത്തില്ലെന്നും പരക്കേ ആക്ഷേപം
മലയാറ്റൂർ : മലയാറ്റൂർ കാരക്കാട് ഫോറസ്റ്റ് ബീറ്റിന് സമീപം കണ്ണിമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിൽ വീണ് പുള്ളിപുലി ചത്തസംഭവത്തിൽ സ്ഥലമുടമകൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. പ്രദേശവാസികളായ ജോൺ, റഫീക്ക് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇരുവരുടെയും സ്ഥലത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന കെണിയിലാണ് പുലി ആകപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും സ്ഥലമുടമകളുടെ മൊഴിയെടുത്തശേഷം കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കാലടി ഫോററസ്റ്റ് റെയിഞ്ചോഫീസർ റ്റി എസ് സേവ്യർ മറുനാടനോട് വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് കെണിയിൽക്കുടുങ്ങിയ നിലയിൽ നാട്ടുകാർ പുലിയെ കണ്ടെത്തുന്നത്. കേബിൾ ഉപയോഗിച്ച് തീർത്തിരുന്ന കെണിയിൽപ്പെട്ട പുലിയെ നാട്ടുകാർ കണ്ടെത്തുമ്പോൾ തന്നെ അവശനിലയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും ഫയർ ഫോഴ്‌സും എത്തി മയക്കുവെടിക്കുശേഷം കൂട്ടിലാക്കിയാണ് പുലിയെ കോടനാട് മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ എത്തി താമസ
മലയാറ്റൂർ : മലയാറ്റൂർ കാരക്കാട് ഫോറസ്റ്റ് ബീറ്റിന് സമീപം കണ്ണിമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിൽ വീണ് പുള്ളിപുലി ചത്തസംഭവത്തിൽ സ്ഥലമുടമകൾക്കെതിരെ വനംവകുപ്പ് കേസെടുത്തു.
പ്രദേശവാസികളായ ജോൺ, റഫീക്ക് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇരുവരുടെയും സ്ഥലത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന കെണിയിലാണ് പുലി ആകപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും സ്ഥലമുടമകളുടെ മൊഴിയെടുത്തശേഷം കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കാലടി ഫോററസ്റ്റ് റെയിഞ്ചോഫീസർ റ്റി എസ് സേവ്യർ മറുനാടനോട് വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് കെണിയിൽക്കുടുങ്ങിയ നിലയിൽ നാട്ടുകാർ പുലിയെ കണ്ടെത്തുന്നത്. കേബിൾ ഉപയോഗിച്ച് തീർത്തിരുന്ന കെണിയിൽപ്പെട്ട പുലിയെ നാട്ടുകാർ കണ്ടെത്തുമ്പോൾ തന്നെ അവശനിലയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും ഫയർ ഫോഴ്‌സും എത്തി മയക്കുവെടിക്കുശേഷം കൂട്ടിലാക്കിയാണ് പുലിയെ കോടനാട് മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ എത്തി താമസിയാതെ പുലി ചത്തു. ഹൃദയസ്തംഭനം മൂലമാണ് 12വയസ്സോളം പ്രയമുള്ള പുലി ചത്തതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ാരിക്കോട് വന ഭാഗത്ത് ജഡം സംസ്‌കരിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ കണ്ണിമംഗലം ഭാഗത്ത് പുലി പശുക്കിടാവുകളെ ഭക്ഷണമാക്കിയിരുന്നു. പശുക്കിടാങ്ങളെ കൊന്നു തിന്നുന്നത് പുലി തന്നെയാണെന്ന് വനം വകുപ്പ് അധികൃതരും സ്ഥിരീകരിച്ചിരുന്നു.
ഇതോടെ പ്രദേശവാസികൾ ഭീതിയിലായി. പുലിയെ കുടുക്കുവാൻ പുലിക്കൂടു വയ്ക്കണമെന്ന് പല തവണ ആവശ്യപ്പെട്ടുവെങ്കിലും വനം വകുപ്പ് അധികൃതർ നടപടിയെടുത്തില്ലെന്ന് പരക്കേ ആക്ഷേപമുണ്ട്. പുലിയിറങ്ങിയതിന് സമീപത്തായി നാൽപതോളം വീട്ടുകാർ താമസിക്കുന്നുണ്ട്. ഒരു അങ്കണവാടിയും ഒരു പള്ളിയും ഇവിടെയുണ്ട്. കൂടുവച്ച് പുലിയെ പിടിച്ച് കാട്ടിൽ ഉൾഭാഗത്തുകൊണ്ടുവിടണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
നേരത്തെ ഇല്ലിത്തോട്, കണ്ണിമംഗലം യൂക്കാലി ഭാഗങ്ങളിൽ നിന്നെല്ലാം കൂടുവെച്ച് പുലിയെ പിടികൂടി കാട്ടിൽ കൊണ്ടുവിട്ടിട്ടുണ്ട്. എന്നിട്ടും പുലി ശല്യത്തിന് കുറവൊന്നുമുണ്ടായില്ല. തുറന്നു വിട്ട പുലികൾ തന്നെ വീണ്ടും വരുന്നതോണോ എന്നാണിപ്പോൾ നാട്ടുകാരുടെ സംശയം.