- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു വയസു മാത്രം പ്രായമുള്ള പെൺകുഞ്ഞ് വർക്കലയിൽ പീഡനത്തിന് ഇരയായി; ശിശുക്ഷേമ സമിതി റിപ്പോർട്ട് നല്കിയിട്ടും അനങ്ങാതെ പൊലീസ്; കേസെടുത്ത അയൽവാസിയായ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല; അന്വേഷണത്തിന് ഒരാളും ഇതുവരെ എത്തിയിട്ടില്ലെന്നും പെൺകുഞ്ഞിന്റെ കുടുംബം
തിരുവനന്തപുരം: നാലു വയസു മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വർക്കലയിൽ പീഡിപ്പിച്ചതായി പരാതി. ഈ മാസം 23നു നടന്ന സംഭവം ശിശുക്ഷേമ സമിതിയാണു പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ അയൽവാസിക്കെതിരേ പൊലീസ് കേസെടുത്തു. അയൽ വീട്ടിൽ കളിക്കാൻ പോയ ശേഷം തിരിച്ചെത്തിയ കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമസമിതി പൊലീസിന് റിപ്പോർട്ട് കൈമാറി. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുകയാണെന്നും ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പൊലീസ് ഗൗരവമായല്ല കേസന്വേഷണം നടത്തുന്നത്. സംഭവം അന്വേഷിക്കാൻ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പോലും എത്തിയിട്ടില്ല. പൊലീസിന് ആവശ്യമായ വിവരങ്ങളെല്ലാം നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
തിരുവനന്തപുരം: നാലു വയസു മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വർക്കലയിൽ പീഡിപ്പിച്ചതായി പരാതി. ഈ മാസം 23നു നടന്ന സംഭവം ശിശുക്ഷേമ സമിതിയാണു പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ അയൽവാസിക്കെതിരേ പൊലീസ് കേസെടുത്തു.
അയൽ വീട്ടിൽ കളിക്കാൻ പോയ ശേഷം തിരിച്ചെത്തിയ കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമസമിതി പൊലീസിന് റിപ്പോർട്ട് കൈമാറി.
എന്നാൽ പൊലീസ് ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുകയാണെന്നും ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
പൊലീസ് ഗൗരവമായല്ല കേസന്വേഷണം നടത്തുന്നത്. സംഭവം അന്വേഷിക്കാൻ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പോലും എത്തിയിട്ടില്ല. പൊലീസിന് ആവശ്യമായ വിവരങ്ങളെല്ലാം നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.