- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗത്തിന് കേസെടുത്തിട്ട് 74 ദിവസം; കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് മെത്രാനെ രക്ഷിക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ് കന്യാസ്ത്രീകൾ; കേസ് അട്ടിമറിക്കാനാണ് ഐജിയുടെയും ഡിജിപിയുടെയും നീക്കമെന്ന് ആരോപണം; നിലവിലെ അന്വേഷണസംഘത്തിൽ പൂർണ്ണ വിശ്വാസമെന്നും പരാതിക്കാർ; ബിഷപ്പിനെ വത്തിക്കാനിലേക്ക് വിമാനം കയറ്റാനുള്ള കള്ളക്കളി തിരിച്ചറിഞ്ഞ് പ്രതിഷേധം; തീരുമാനമൊന്നും തൽകാലം എടുത്തില്ലെന്ന് വിശദീകരിച്ച് ബെഹ്‌റ; ഫ്രാങ്കോ മുളയ്ക്കൽ കേസിൽ സർവ്വത്ര ദുരൂഹത
കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കേസ് വിടുന്നത് അട്ടിമറി ശ്രമമെന്ന് ആരോപണം. അന്വേഷണം കൈമാറുന്നതിൽ എതിർപ്പറിയിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബവും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളും രംഗത്തെത്തി. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണമെന്ന നീക്കത്തിൽ നിന്ന് പൊലീസ് പിന്മാറിയതായി സൂചന. അന്വേഷണം ശരിയായ ദിശയിലാണെന്നും ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അന്വേഷണകാര്യങ്ങളിൽ ഐജി വിജയ് സാഖറെ തീരുമാനം എടുക്കുമെന്നും വ്യക്തമാക്കി. അന്വേഷണത്തിൽ സർവ്വത്ര ദുരൂഹതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ നീക്കം നടന്നിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറട്ടെയെന്ന് കോട്ടയം എസ്‌പിയോട് ഡിജിപി ആരാഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നു. അന്വേഷണ ഉദ്യോഗസ്ഥനോട് ഇതുസംബന്ധിച്ച് എസ് പി അഭിപ്രായം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനാ
കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കേസ് വിടുന്നത് അട്ടിമറി ശ്രമമെന്ന് ആരോപണം. അന്വേഷണം കൈമാറുന്നതിൽ എതിർപ്പറിയിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബവും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളും രംഗത്തെത്തി. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണമെന്ന നീക്കത്തിൽ നിന്ന് പൊലീസ് പിന്മാറിയതായി സൂചന. അന്വേഷണം ശരിയായ ദിശയിലാണെന്നും ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അന്വേഷണകാര്യങ്ങളിൽ ഐജി വിജയ് സാഖറെ തീരുമാനം എടുക്കുമെന്നും വ്യക്തമാക്കി. അന്വേഷണത്തിൽ സർവ്വത്ര ദുരൂഹതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.
ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ നീക്കം നടന്നിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറട്ടെയെന്ന് കോട്ടയം എസ്‌പിയോട് ഡിജിപി ആരാഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നു. അന്വേഷണ ഉദ്യോഗസ്ഥനോട് ഇതുസംബന്ധിച്ച് എസ് പി അഭിപ്രായം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്‌പി കെ.സുഭാഷ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എതിരഭിപ്രായമില്ലെന്നാണ് സൂചന. ഇതോടെയാണ് കന്യാസ്ത്രീകൾ പ്രതിഷേധവുമായെത്തിയത്. സുഭാഷിൽ നിന്ന് കേസെടുത്തു മാറ്റാനാണ് നീക്കമെന്നാണ് ആരോപണം. നേരത്തെ ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതിയെ പൊലീസ് അറിയിച്ചിരുന്നതാണ്.
അന്വേഷണ ഉദ്യോഗസ്ഥന് ജോലിഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. പാലാ ഡി.വൈ.എസ്‌പിയുടെ അധിക ചുമതല കൂടി വൈക്കം ഡി.വൈ.എസ്‌പിക്ക് നൽകിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ജോലിഭാരം കൂട്ടിയെന്നും അതിനാൽ അന്വേഷണം ഒരു സ്വതന്ത്ര ഏജൻസിയെ ഏൽപ്പിക്കാമെന്നുമുള്ള നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കേസ് സുഭാഷ് നല്ല രീതിയിൽ അന്വേഷിച്ചെന്നും ഇത് ഉന്നത ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്നും കന്യാസ്ത്രീകൾ ആരോപിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്നും വിശദീകരിച്ചു. ഇതിന് പിന്നാലായെണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊടുക്കാൻ നീക്കമൊന്നും ഇപ്പോൾ നടക്കുന്നില്ലെന്ന് ഡിജിപി വിശദീകരിച്ചത്. കേസെടുത്ത് 70 ദിവസമായിട്ടും ബലാത്സംഗക്കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ ഹൈക്കോടതിക്ക് മുമ്പിൽ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധവും തുടരുകയാണ്.
ക്രൈംബ്രഞ്ചിന് കൈമാറി കേസ് നീട്ടിക്കൊണ്ടുപോകാനാണ് നീക്കം ഡിജിപിയും ഐജിയും ശ്രമിക്കുന്നതെന്ന് കന്യാസ്ത്രീകൾ ആരോപിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ്. കേസ് അട്ടിമറിക്കാനാണ് ഐജിയുടെയും ഡിജിപിയുടെയും നീക്കം. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ഇവർ ശ്രമിക്കുന്നത്. നിലവിലെ അന്വേഷണസംഘത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. അന്വേഷണസംഘത്തിന് സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. ഡിജിപിയുടെയും ഐജിയുടെയും ഇടപെടൽ സംശയാസ്പദമാണെന്നും കൊച്ചിയിൽ സമരം ചെയ്യുന്ന കുറവിലങ്ങാട് മഠത്തിലെ മറ്റ് കന്യാസ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീയെ അപമാനിച്ച പിസി ജോർജിനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ അന്വേഷണ സംഘത്തെ മാറ്റാനുള്ള നീക്കം സംശയാസ്പദമാണെന്നാണ് പരാതിക്കാർ പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അധികഭാരമുള്ളതിനാൽ ലോക്കൽ പൊലീസിൽ നിന്ന് കേസ് മാറ്റണോ എന്ന് പരിശോധിക്കാനായിരുന്നു ഡിജിപി നിർദ്ദേശം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ഹരീഷിനോട് വാക്കാൽ താൽപര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനനുസരിച്ച് മാത്രമെ ക്രൈംബ്രാഞ്ചിന് കൈമാറുന്നത് സംബന്ധിച്ച നടപടിയുണ്ടാകൂ എന്നാണ് എസ്‌പി അറിയിച്ചിരിക്കുന്നത്. ഇത് പുറത്തായതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.
പീഡനത്തിനെതിരായ പരാതിയിൽ 74 ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിൽ മനംനൊന്താണു കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയത്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച ഉപവാസ സത്യഗ്രഹത്തിൽ അവർക്കൊപ്പം ബിഷപ്പിനെതിരേ പരാതി നൽകിയ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അണിചേർന്നു. ഇന്നലെ രാവിലെ ഒൻപതിന് ആരംഭിച്ച സത്യഗ്രഹം ഇന്നു വൈകിട്ട് സമാപിക്കും. കത്തോലിക്കാസഭയുടെ ചരിത്രത്തിലാദ്യമാണു ദാരിദ്ര്യവ്രതവും ഉപവിയും ഉയർത്തിപ്പിടിക്കുന്ന സമർപ്പിതർ രൂപതാധ്യക്ഷനെതിരേ പരസ്യമായിപ്രതിഷേധിക്കുന്നത്.
ബിഷപ്പിനെതിരായ പ്ലക്കാർഡുകളുമേന്തിയാണു സമരപ്പന്തലിൽ അവരെത്തിയത്. പരാതിയിൽ തെളിവെടുപ്പും ചോദ്യം ചെയ്‌ലയും മൊഴിയെടുക്കലും പൂർത്തിയാക്കിയിട്ടും ബിഷപ്പിനെതിരേ നടപടിയെടുക്കാത്ത സാഹചര്യത്തിലാണു സഭാ നേതൃത്വത്തെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി പോർമുഖം തുറന്നത്. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹി അഡ്വ. ജോസ് ജോസഫാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. മുഖ്യാധാരാ രാഷ്ട്രീയ പാർട്ടികളുടെയും പോഷക സംഘനകളുടെയും പിന്തുണയില്ലെങ്കിലും ഒട്ടേറെ ഇതരസംഘടകളും വ്യക്തികളും പിന്തുണയുമായി സമരപ്പന്തലിലെത്തി. കന്യാസ്ത്രീകൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ കുടുതൽ സംഘടനകൾ ബിഷപ്പിനെതിരേ തിരിഞ്ഞു.
സഭാ നവീകരണ പ്രസ്ഥാനമായ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ തുടക്കം മുതൽ ബിഷപ്പിനെതിരായ നിലപാടാണു സ്വീകരിച്ചുവരുന്നത്. ബിഷപ്പിനെതിരേ നടപടി വേണമെന്ന് കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) ആവശ്യമുന്നയിച്ചു. അന്വേഷണം അനിശ്ചിതമായി നീട്ടാനും അട്ടിമറിക്കാനും നീക്കം ശക്തമായ സാഹചര്യത്തിലാണു സമരത്തിന് കന്യാസ്ത്രീകൾ നിർബന്ധിതരായത്. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും സമയം നീട്ടിക്കൊണ്ട് പോകാനും നീക്കം നടക്കുന്നത്. ബിഷപ്പിന് വത്തിക്കാൻ യാത്ര സുഗമമാക്കാനാണ് ഇതെന്നാണ് സൂചന.