- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാന്യക്രമം തെറ്റുന്ന മതം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഇന്നത്തെ സുവിശേഷത്തിൽ ഈശോയോട് ചോദ്യം ചോദിക്കുന്നത് ഫരിസേയരും നിയമജ്ഞരുമാണ്. അന്നത്തെ യൂദസമൂഹത്തിൽ ഇവരുടെ സ്ഥാനം എന്തായിരുന്നു? നിയമജ്ഞർ നിയമപണ്ഡിതരാണ്. തോറായെന്ന നിയമത്തിന്റെ വിദഗ്ദപണ്ഡിതർ. അതായത് അന്നത്തെ ബൈബിൾ പണ്ഡിതരെന്നോ, മതപണ്ഡിതരെന്നോ ഇവരെ വിളിക്കാം. ഫരിസേയരോ? മതനിയമങ്ങളുടെ അനുഷ്ഠാനത്തിൽ കൃത്യതയോടുകൂടിയ കാർക്കശ്യം പുലർത്തിയിരുന്ന മതാനുഷ്ടാനക്കാർ. ചുരുക്കത്തിൽ യൂദമതമേഖലയിലെ പ്രബലരാണ് ഈശോയോട് ചോദ്യം ചോദിക്കുന്നത്. യൂദമതത്തിന്റെ ഔദ്യോഗിക വക്താക്കളായ നിയമജ്ഞരും, അതിന്റെ സംരക്ഷകരും സുക്ഷിപ്പുകാരമായ ഫരിസേയരും. അവരുടെ ചോദ്യം ഇതാണ്:'നിന്റെ ശിഷ്യന്മാർ ശ്രേഷ്ഠന്മാരുടെ പാരമ്പര്യമനുസരിച്ച് നടക്കാതെ അശുദ്ധമായ കൈകൊണ്ട് അപ്പം ഭക്ഷിക്കുന്നതെന്ത്? ഈശോ അവർക്ക് കൊടുക്കുന്ന മറുപടിയുടെ കൊടുംമുടി ശ്രദ്ധിക്കണം. :' മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും, ദൈവത്തിന്റെ കല്പന ഉപേക്ഷിക്കുകയും ചെയ്യുന്നു' ഇവിടെ ഈശോ വിരുദ്ധ ചേരിയിൽ നിർത്തുന്ന 2 കാര്യങ്ങളെ ശ്രദ്ധിക്കണം - ദൈവത്തിന്റെ കല്പനകൾ, മനുഷ്യന്റെ
ഇന്നത്തെ സുവിശേഷത്തിൽ ഈശോയോട് ചോദ്യം ചോദിക്കുന്നത് ഫരിസേയരും നിയമജ്ഞരുമാണ്. അന്നത്തെ യൂദസമൂഹത്തിൽ ഇവരുടെ സ്ഥാനം എന്തായിരുന്നു? നിയമജ്ഞർ നിയമപണ്ഡിതരാണ്. തോറായെന്ന നിയമത്തിന്റെ വിദഗ്ദപണ്ഡിതർ. അതായത് അന്നത്തെ ബൈബിൾ പണ്ഡിതരെന്നോ, മതപണ്ഡിതരെന്നോ ഇവരെ വിളിക്കാം.
ഫരിസേയരോ? മതനിയമങ്ങളുടെ അനുഷ്ഠാനത്തിൽ കൃത്യതയോടുകൂടിയ കാർക്കശ്യം പുലർത്തിയിരുന്ന മതാനുഷ്ടാനക്കാർ. ചുരുക്കത്തിൽ യൂദമതമേഖലയിലെ പ്രബലരാണ് ഈശോയോട് ചോദ്യം ചോദിക്കുന്നത്. യൂദമതത്തിന്റെ ഔദ്യോഗിക വക്താക്കളായ നിയമജ്ഞരും, അതിന്റെ സംരക്ഷകരും സുക്ഷിപ്പുകാരമായ ഫരിസേയരും. അവരുടെ ചോദ്യം ഇതാണ്:'നിന്റെ ശിഷ്യന്മാർ ശ്രേഷ്ഠന്മാരുടെ പാരമ്പര്യമനുസരിച്ച് നടക്കാതെ അശുദ്ധമായ കൈകൊണ്ട് അപ്പം ഭക്ഷിക്കുന്നതെന്ത്?
ഈശോ അവർക്ക് കൊടുക്കുന്ന മറുപടിയുടെ കൊടുംമുടി ശ്രദ്ധിക്കണം. :' മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും, ദൈവത്തിന്റെ കല്പന ഉപേക്ഷിക്കുകയും ചെയ്യുന്നു' ഇവിടെ ഈശോ വിരുദ്ധ ചേരിയിൽ നിർത്തുന്ന 2 കാര്യങ്ങളെ ശ്രദ്ധിക്കണം - ദൈവത്തിന്റെ കല്പനകൾ, മനുഷ്യന്റെ കല്പനകൾ; ദൈവത്തിന്റെ വചനം, മനുഷ്യരുടെ പാരമ്പര്യവും (7:8-13). ഇവ രണ്ടിൽ ഏതാണ് പ്രധാനപ്പെട്ടതെന്നാണ് ഈശോ ചോദിക്കുന്നത്. ദൈവകല്പനയാണോ ഒന്നാം സ്ഥാനത്ത് വരേണ്ടത്? അതോ മനുഷ്യരുടെ പാരമ്പര്യമാണോ? അന്നത്തെ യൂദമതത്തിലെ ഏറ്റവും വലിയ പ്രശനത്തിലേയ്ക്കാണ് ഈശോ വെളിച്ചം വിതറുന്നത്. അന്നത്തെ മതനേതാക്കൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം പ്രധാനപ്പെട്ടതിനെ അവഗണിച്ചിട്ട് അപ്രധാനമായവയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്നതാണ്. പ്രധാനപ്പെട്ട ദൈവകല്പനയെ അവഗണിച്ചുകൊണ്ട്, അപ്രധാനങ്ങളായ പാരമ്പര്യങ്ങളുടെ പുറകെ പോയി. ഇതായിരുന്നു അന്നത്തെ യൂദമതനേതൃത്വം ചെയ്ത ഏറ്റവും വലിയ തെറ്റ്. ഈ അബദ്ധം മതജീവിതത്തിൽ ഇന്നും സംഭവിക്കുന്നതാണ്.
ഇവിടെ ഒരു കാര്യം കൂടെ ശ്രദ്ധിക്കണം. യൂദ ശ്രേഷ്ടരും ഈശോയും തമ്മിലുള്ള തർക്കത്തിന്റെ തലം ആത്മീയ മേഖല തന്നെയാണ്. അല്ലാതെ മനുഷ്യർ കൊണ്ടുനടക്കുന്ന പൊതുവായ പാരമ്പര്യങ്ങളെക്കുറിച്ചല്ല തർക്കം. ദൈവകല്പന, ദൈവവചനം, നിയമം എന്നതൊക്കെ സൂചിപ്പിക്കുന്നത് തോറായെന്ന വിശുദ്ധ ഗ്രന്ഥത്തെയാണ്. പാരമ്പര്യം സൂചിപ്പിക്കുന്നത് മിഷ്‌നെയന്ന അവരുടെ വാചിക പാരമ്പര്യത്തെയും. തോറായുടെ വ്യാഖ്യാനവും ഉപവ്യാഖ്യാനവുമായി വളർന്നുവന്നതാണ് മിഷ്‌ന. അതിനുള്ളിൽ വരുന്നതാണ് കൈകഴടുകളും, ക്ഷാളനവും ശുദ്ധിയാക്കലുമൊക്കെ. ഈശോപറയുന്നു. ഒന്നാം സ്ഥാനം കൊടുക്കേണ്ടത് ദൈവനിയമമായ തോറായ്ക്കാണ്. അതിനുപകരം അതിന്റെ വ്യാഖ്യാനങ്ങളായി നിങ്ങൾ വളര്ത്തിയെടുത്ത ശ്രേഷ്ടരുടെ പാരമ്പര്യങ്ങൾക്ക് നിങ്ങൾ പ്രാധാന്യം കൊടുക്കുന്നതു. അതാണ് നിങ്ങളുടെ തെറ്റ്. ഇത് ഏത് മതസമൂഹത്തിലും ഏത് കാലത്തും സംഭവിക്കുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ പാതകമാണ്. പോരാ മതനേതൃത്വത്തിന്റെ പാപമെന്ന് പറയുന്നത് പാലപ്പോഴും കൊലപാതകമോ, അക്രമമോ, ആയിരിക്കില്ല. അതൊന്നും അവർ സാധാരണ ചെയ്‌തെന്നു വരില്ല. എന്നാൽ അവരുടെ ഏറ്റവും വലിയ പാപം പ്രാധാന്യക്രമം അവർ മാറ്റി മറിക്കുന്നു എന്നതാണ്.
ഫാ. ജോസ് വെട്ടിക്കാട് എഴുതുന്ന ഒരു സംഭവം. തീർത്ഥാടനത്തിന് വിശ്വാസികളെ സൗജന്യമായി കൊണ്ടുപോകുന്ന ഒരു ഭക്തൻ, സ്വന്തം അയർക്കാരനോട് നീതിയും കരുണയും കാട്ടാത്ത സംഭവം (ഓഡിയോ കേൾക്കുക.)
മതമേഖലയുടെ എന്നത്തേയും വലിയ അബദ്ധമാണിത് - ഒന്നാം സ്ഥാനത്ത് നിർത്തേണ്ടവയെ തഴഞ്ഞ്, അപ്രധാനപ്പെട്ട കാര്യങ്ങൾക്ക് അമിത പ്രാധാന്യം കൊടുത്ത് ആഘോഷിക്കുക.
ഇതിനെക്കുറിച്ച് ഫ്രാൻസീസ് പാപ്പ ഒരു അഭിമുഖത്തിൽ പറയുന്നു; " ചിലപ്പോഴൊക്കെ സഭ ചെറിയ പാത്രങ്ങളിലും ഇടുങ്ങിയ മനസിന്റെ നിയമങ്ങളിലും കുടുങ്ങിപ്പോകാറുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടകാര്യം ആദിമ പ്രഘോഷണം തന്നെയാണ്. അതായത് യേശുക്രിസ്തു നിന്നെ സ്‌നേഹിക്കുന്നു. അവൻ നിന്നെ രക്ഷിക്കുന്നു. സഭയുടെ ശുശ്രൂഷകർ എല്ലാത്തിലും ഉപരിയായി കാരുണ്യത്തിന്റെ ശുശ്രൂഷകരായിരിക്കണം "(നാലുപറയിൽ കരുണാമയൻ, 87).
സ്‌നേഹമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒന്നാം സ്ഥാനത്ത് വരേണ്ടത്. മർക്കോസ് 12:28 ലെ ചോദ്യമിതാണ് ഏറ്റവും പ്രഥമമായ കല്പന ഏതാണ്. അതിനും ഈശോപറയുന്ന ഉത്തരം സ്‌നേഹം എന്നാണ്. ഫരിസേയരുടെയും നിയമജ്ഞരുടെയും ചോദ്യത്തിന് മുമ്പിലും ഈശോപറയുന്നത് അത് തന്നെയാണ്. ദൈവ നയമം, ദൈവവചനം, ദൈവഹിതം - ഇതെല്ലാം ഒന്നുതന്നെയാണ്. അതിനാണ് ഒന്നാം സ്ഥാനം കൊടുക്കേണ്ടത്. അതിനുപകരം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്ഥാനത്തേയ്ക്ക് അപ്രധാനങ്ങളായ മതാനുഷ്ഠാനങ്ങളെ കയറ്റി പ്രതിഷ്ഠിച്ചിരിക്കുന്നതാണ് മതമേഖലയിലെ ഭക്തരുടെ ഏറ്റവും വലിയ പാപം.
ഈ അപരാധത്തെക്കുറിച്ച് ഈശോ പറയുന്നത് ശ്രദ്ധിക്കണം; " കാപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ..."(7:6) അപ്രധാനപ്പെട്ടവയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന മതരീതിയെ ഈശോവിളിക്കുന്നത് കപടത, കാപട്യം' എന്നാണ്. ആത്മീയ ജീവിതത്തിലെ കപടതയാണ് ഞാനും നിങ്ങളും ചെന്നുപെടാവുന്ന ഏറ്റവും വലിയ പാപം.
സുവിശേഷത്തിന്റെ ആനന്ദമെന്ന അപ്പസ്‌തോലിക പ്രബോധനത്തിൽ പ്രാസസീസ് പാപ്പ എഴുതുന്നു: ' ഒരു ഇടവക വികാരി ആത്മനിയന്ത്രണത്തെക്കുറിച്ചും ഉപവാസത്തെക്കുറിച്ചും ആവർത്തിച്ചാവർത്തിച്ച് പ്രസംഗിക്കുകയും, കരുണ, ഉപവി, നീതി എന്നിവയെക്കുറിച്ച് വളരെ ചുരുക്കമായി മാത്രം സൂചിപ്പിക്കുയും ചെയ്യുന്നുവെങ്കിൽ അത് ശരിയല്ല. പ്രഘോഷണത്തിലും സഭാജീവിതത്തിലും ഏറ്റവും കൂടുതൽ പരാമര്ശിക്കപ്പെടേണ്ടിയിരിക്കുന്ന പുണ്യങ്ങൾ കരുണയും ഉപവിയും നീതിയുമാണ്. അവ കൃത്യമായി തന്നെ അവഗണിക്കപ്പെടാറുണ്ട്. നമ്മൾ കൃപാവരത്തേക്കാൾ അധികമായി നിയമങ്ങളെക്കുറിച്ചും, ക്രിസ്തുവിനേക്കാൾ അധികമായി സഭയെക്കുറിച്ചും ദൈവവചനങ്ങളെക്കാൾ അധികമായി മാർപ്പാപ്പയെക്കുറിച്ചും പറയുമ്പോൾ മുൻഗണനാക്രമമാണ് തെറ്റുന്നത്". ( EG 38)
ഇതാണ് മതജീവിതത്തിൽ വന്നുഭവിക്കുന്ന ഏറ്റവും വലിയ തെറ്റ്, ഏറ്റവും വലിയ പാപം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ചെയ്യുന്നവർ അവർ ചെയ്യുന്നത് തെറ്റാണെന്ന് തിരച്ചറിയുന്നില്ല എന്നതാണ്. മറിച്ച് അന്നത്തെ ഫരിസേയരും നിയമജ്ഞരും ചിന്തിച്ചിരുന്നതുപോലെ ദൈവത്തെയും ദൈവത്തിന്റെ മതത്തെയും തങ്ങൾ സംരക്ഷിക്കുന്നകയാണെന്നാണ് അവർ കരുതുക.
സോഷ്യൽ മീഡയയിൽ പ്രചരിച്ച ധ്യാനപ്രസംഗത്തിന്റെ ഒരു ക്ലിപ്പ് (ഓഡിയോ കേൾക്കുക) അസഹിഷ്ണുതയുടെ കൊടുംമുടിയാല്ലേ ഇത്? ഇവിടുത്തെ പ്രശ്‌നവും സുവിശേഷത്തിൽ ഈശോ പറയുന്നത് തന്നെയാണ് - ഒന്നാം സ്ഥാനം കൊടുക്കേണ്ടതിനെ മാറ്റിവച്ചിട്ട് അപ്രധാനപ്പെട്ടവയെ ഒന്നാം സ്ഥാനത്തേയ്ക്ക് വലിച്ചുകയറ്റിക്കൊണ്ടുവരുക.