- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ചപ്പാടിന്റെ ഫോക്കസ്? നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഇന്നത്തെ സുവിശേഷത്തിൽ ഈശോയെ വിളിച്ച് അപേക്ഷിക്കുന്നത് ജുറിക്കോയിലെ അന്ധനായ മനുഷ്യനാണ്. ലൂക്കാ 18:35; 'അവൻ ജുറിക്കോയെ സമീപിച്ചപ്പോൾ ഒരു കുരുടൻ വഴിയരികിൽ ഇരുന്ന് ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ആ മനുഷ്യന് രണ്ട് പ്രത്യേകതകളുണ്ടായിരുന്നു'. ഒന്ന്, അവൻ കുരുടൻ ആയിരുന്നു. രണ്ട്, അവൻ ഭിക്ഷക്കാരൻ ആയിരുന്നു. ഒരു ധർമ്മക്കാരനെയാണ് ഈശോയുടെ അടുത്തേയ്ക്ക് അവർ കൊണ്ടുവരുന്നത്. ഒരു ധർമ്മക്കാരൻ അടുത്തേയ്ക്ക് വരുമ്പോൾ നമ്മുടെ മനോഭാവം എന്താണ്? ഏറ്റവും കാരുണ്യമുള്ള നമ്മുടെ മനോഭാവം എന്തായിരിക്കും? അവന് 10 രൂപ കൊടുക്കാം. അല്ലെങ്കിൽ 20 രൂപ കൊടുക്കാം. അതുമല്ലെങ്കിൽ 50 രൂപ. എന്നാൽ ധർമ്മക്കാരന് ഏറ്റവും ആവശ്യമായിരിക്കുന്നത് 10 രൂപയോ, 20 രൂപയോ ആണോ? അതിലും ഉപരിയായ ചില കാര്യങ്ങളല്ലേ. അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആവശ്യം. ഇത് നമുക്ക് ബോധ്യപ്പെടുത്തി തന്നത് ഫ്രാൻസീസ് പാപ്പാ തന്നെയാണ്. സംഭവം (ഓഡിയോ കേൾക്കുക.) ഭിക്ഷയാചിച്ച് നമ്മുടെ മുമ്പിൽ വരുന്നവന് ഏറ്റവും ആവശ്യമായിരിക്കുന്നത് പണമല്ല. അതിലും ഉപരിയായതും അതിലും വിലയുള്ളതു
ഇന്നത്തെ സുവിശേഷത്തിൽ ഈശോയെ വിളിച്ച് അപേക്ഷിക്കുന്നത് ജുറിക്കോയിലെ അന്ധനായ മനുഷ്യനാണ്. ലൂക്കാ 18:35; 'അവൻ ജുറിക്കോയെ സമീപിച്ചപ്പോൾ ഒരു കുരുടൻ വഴിയരികിൽ ഇരുന്ന് ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ആ മനുഷ്യന് രണ്ട് പ്രത്യേകതകളുണ്ടായിരുന്നു'. ഒന്ന്, അവൻ കുരുടൻ ആയിരുന്നു. രണ്ട്, അവൻ ഭിക്ഷക്കാരൻ ആയിരുന്നു.
ഒരു ധർമ്മക്കാരനെയാണ് ഈശോയുടെ അടുത്തേയ്ക്ക് അവർ കൊണ്ടുവരുന്നത്. ഒരു ധർമ്മക്കാരൻ അടുത്തേയ്ക്ക് വരുമ്പോൾ നമ്മുടെ മനോഭാവം എന്താണ്? ഏറ്റവും കാരുണ്യമുള്ള നമ്മുടെ മനോഭാവം എന്തായിരിക്കും?
അവന് 10 രൂപ കൊടുക്കാം. അല്ലെങ്കിൽ 20 രൂപ കൊടുക്കാം. അതുമല്ലെങ്കിൽ 50 രൂപ. എന്നാൽ ധർമ്മക്കാരന് ഏറ്റവും ആവശ്യമായിരിക്കുന്നത് 10 രൂപയോ, 20 രൂപയോ ആണോ? അതിലും ഉപരിയായ ചില കാര്യങ്ങളല്ലേ. അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആവശ്യം. ഇത് നമുക്ക് ബോധ്യപ്പെടുത്തി തന്നത് ഫ്രാൻസീസ് പാപ്പാ തന്നെയാണ്. സംഭവം (ഓഡിയോ കേൾക്കുക.)
ഭിക്ഷയാചിച്ച് നമ്മുടെ മുമ്പിൽ വരുന്നവന് ഏറ്റവും ആവശ്യമായിരിക്കുന്നത് പണമല്ല. അതിലും ഉപരിയായതും അതിലും വിലയുള്ളതുമായ ചില കാര്യങ്ങളാണ്. ധർമ്മക്കാരുടെ ഏറ്റവും വലിയ ആവശ്യം എന്താണ്? ഇത് തിരിച്ചറിഞ്ഞ ഏറ്റവും വലിയ മനുഷ്യൻ ജോർജ് കുറ്റിക്കലച്ചനാണ്. കാരണം ധർമ്മക്കാരിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും അവരുമായി സ്വന്തം ജീവിതം പങ്കുവെയ്ക്കുകയും അവർക്കുവേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്തവനാണ് കുറ്റിക്കലച്ചൻ. ധർമ്മക്കാരന്റെ ഏറ്റവും വലിയ ആവശ്യം സ്‌നേഹമാണ്, തുല്യതയാണ്, സാഹോദര്യത്തിലേയ്ക്കുള്ള അവന്റെ ഹൃദയദാഹമാണ്. നമ്മുടെ മുമ്പിൽ വരുന്ന ഓരോ ധർമ്മക്കാരന്റെയും ഏറ്റവും വലിയ ആവശ്യം പണമല്ല, അതിലും വലിയ മറ്റെന്തോ ആണെന്ന് തിരിച്ചറിയുക.
മുമ്പിൽ കൊണ്ടുവന്ന് നിർത്തപ്പെടുന്ന ധർമ്മക്കാരനോട് ഈശോ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; 'ഞാൻ നിനക്ക് വേണ്ടി എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അതായത്, അവന് എന്താണ് വേണ്ടതെന്ന് ഈശോ ചോദിക്കുന്നു. എന്താണ് അവൻ പറയുന്ന മറുപടി? അവൻ പറയുന്നത് കാശ് വേണമെന്നല്ല, സമ്പത്ത് വേണമെന്നല്ല. അവൻ പറയുന്നത്, കാർത്താവേ എനിക്ക് കാഴ്ച കിട്ടണം.' (18:41).
അവന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ് കാഴ്ചകിട്ടുകയെന്നത്. അവന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് - കാഴ്ച. ഒരു വേദപാഠം ക്ലാസിലെ സംഭവം (ഓഡിയോ കേൾക്കുക)
ഒരുവന് ഇല്ലാത്തത് എന്തോ അതല്ലേ അവന്റെ ഏറ്റവും വലിയ ആവശ്യം? അന്ധന്റെ ഏറ്റവും വലിയ ആവശ്യം കാണുക എന്നതാണ്.
ഇന്ന് ഈശോ എന്നോട് ചോദിക്കുന്നത് ഇത് തന്നെയാണ് - മകനേ, നിനക്ക് എന്തു വേണം? നിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ആവശ്യം എന്തെന്ന് നീ തിരിച്ചറിയണം. അതാണ് തമ്പുരാന്റെ മുമ്പിൽ അവതരിപ്പിക്കേണ്ടത്. ഈ തിരിച്ചറിവിൽ നിന്നാണ് നിന്റെ ജീവിതത്തിന്റെ നന്മ, വളർച്ച ഉണ്ടാകുന്നത്.
തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ആവശ്യം ഉന്നയിച്ച കുരുടന് കാഴ്ച കിട്ടുകയാണ്. അതിനുശേഷം എന്തു സംഭവിക്കുന്നു എന്നു ശ്രദ്ധിക്കണം. 'അവൻ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിനെ അനുഗമിച്ചു' (18:43).
കാഴ്ചകിട്ടുന്നവൻ കാണുന്നു. ഈ ഭൂമിയും അതിന്റെ സൗഭാഗ്യങ്ങളും അവൻ കാണുന്നു. എന്നാൽ അവന് കാഴ്ചയുടെ ഫോക്കസ് യേശുവാണ്. അവന്റെ കാഴ്ചകേന്ദ്രീകരിച്ചിരിക്കുന്നത് യേശുവിലാണ്. അതിനാലാണ് അവൻ യേശുവിനെ അനുഗമിക്കുന്നത്.
നിന്റെ കാഴ്ചയുടെ ഫോക്കസ് ആരിലാണ് അഥവാ എന്തിലാണ്? നിന്റെ കാഴ്ചപ്പാടിന്റെ ഫോക്കസ് ആരിലാണ്?
ജുറിക്കോയിലെ കുരുടൻ അനുഗമിക്കുന്ന യേശു, ഏത് യേശുവാണ്? തൊട്ടുമുമ്പുള്ള വചനത്തിൽ ഇത് വെളിവാകുന്നുണ്ട്. 'യേശു പന്ത്രണ്ടുപേരെയും അടുത്ത വിളിച്ചുകൊണ്ടുപറഞ്ഞു : ഇതാ നമ്മൾ ജറുസലേമിലേയ്ക്ക് പോകുന്നു.' (18:31). ജറുസലേമിലേയ്ക്ക് പോകുന്ന യേശുവിനെയാണ് അവൻ കാണുന്നത്. ജറുസലേമിൽ വച്ച് മറ്റുള്ളവർക്കുവേണ്ടി പീഡയേൽക്കാനും മരിക്കാനുമായി പോകുന്ന ഈശോയെയാണ് അവൻ കാണുന്നത്. പോരാ, അവന്റെ കാഴ്ചപ്പാടിന്റെ ഫോക്കസ് ക്രൂശിതനായ ക്രിസ്തുവാണ്. കുരിശിൽ മറ്റുള്ളവർക്കായി സ്വന്തം ജീവൻ പോലും കൊടുക്കുന്ന പരോന്മുഖതയുടെ പരകോടിയായ ക്രിസ്തുവിലാണ് അവന്റെ കാഴ്ചപ്പാട്, ഫോക്കസ് ചെന്നിരിക്കുന്നത്.
ഇതാണ് ഏറ്റവും വലിയ കാഴ്ച. ഏറ്റവും വലിയ കാഴ്ചപ്പാട് ഇതാണ്. ജറൂസലേമിലേയ്ക്ക് പോകുന്ന ക്രൂശിതനായ ക്രിസ്തുവിനെ നിന്റെ കാഴ്ചപ്പാടിന്റെ കേന്ദ്രബുന്ദുവാക്കുക എന്നത്. ഏറ്റവും വലിയ ഉൾക്കാഴ്ച ഇതാണ്. ഏറ്റവും വലിയ ജീവിത ദർശനമിതാണ്.
നിന്റെ കാഴ്ചയുടെ ഫോക്കസ് ആരാണ്? നിന്റെ ജീവിതദർശനത്തിന്റെ ഫോക്കസ് ആരാണ്? ഈശോയാണ്. പക്ഷേ, ഏത് ഈശോ? അത്ഭുതപ്രവർത്തകനായ ഈശോയാണോ? സൗഖ്യദായകനായ ഈശോയാണോ? അതൊക്കെ എളുപ്പമാണ്. ജറുസലേമിലേയ്ക്ക് പോകുന്നു, മറ്റുള്ളവർക്കായി സർവ്വം പങ്കുവെയ്ക്കുന്ന ക്രൂശിതനായ ഈശോയാണോ നിന്റെ ജീവിതദർശനത്തിന്റെ കേന്ദ്രബിന്ദു?
ക്രൂശിതനായ ക്രിസ്തു നിന്റെ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദുവാകുമ്പോഴാണ് നിനക്ക് കിട്ടിയ കാഴ്ച അതിന്റെ സാധ്യതകളുടെ പരമാവധിയിലേയ്ക്ക് വളരുന്നത്. ക്രൂശിതന് നിന്റെ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദുവാകുമ്പോൾ, ക്രൂശിതനായ ക്രിസ്തു നിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും സ്വാധീനിക്കാൻ തുടങ്ങും. നിന്റെ ജീവിതം പങ്കുവെയ്ക്കലിന്റെ ജീവിതമായി രൂപാന്തരപ്പെടും. നിന്റെ ജീവിതം പരോന്മുഖതയുടെ ജീവിതമായി മാറും. അവസാനം നിന്റെ ജീവിതംപോലും മറ്റുള്ളവർക്കായി പങ്കുവെയ്ക്കുന്ന ജീവിതമായി മാറും.
ഇതിന്റെയെല്ലാം പരിണതഫലം എന്തായിരിക്കും? ജറുസലേമിലേയ്ക്ക് പോകുന്ന ഈശോ അവസാനിക്കുന്നത് കുരിശിലല്ല. മറിച്ച് ശൂന്യമായ കല്ലറയിലാണ്. ക്രൂശിതനെ നിന്റെ കാഴ്ചപാടിന്റെ കേന്ദ്ര ബിന്ദുവാക്കിയാല് നിന്റെ ജീവിതം, മരണവും കഴിഞ്ഞ്, നിത്യജീവനിൽ എത്തിനില്ക്കും. ഇതാണ് ഏറ്റവും വലിയ കാഴ്ചയും ഏറ്റവും വലിയ കാഴ്ചപ്പാടും. ഇതാണ് ക്രൂശിതന്റെ നിനക്ക് തരേണ്ട കാഴ്ചയും.