- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളിലൊരു കനൽ: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഈശോ പരസ്യജീവിതം തുടങ്ങാനായി ഗലീലിയിലെ കഫർണാമിലേയ്ക്ക് വരുന്നതാണ് പശ്ചാത്തലം. അതിനെക്കുറിച്ച് 16-ാം വചന പറയുന്നു: 'അന്ധകാരത്തിലിരുന്നു ജനം വലിയ പ്രകാശം കണ്ടു, മരണത്തിന്റെ നാട്ടിലും നിഴലിലുമിരിക്കുന്നവർക്കായി പ്രകാശം ഉദയം ചെയ്തു.' മത്താ (4:16) ഈശോയുടെ വരവിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് - അന്ധകാരത്തിലിരിക്കുന്നവർക്ക് പ്രകാശം, മരണത്തിന്റെ നിഴലിലായിരിക്കുന്നവർക്ക് ജീവദായകമായ വെളിച്ചം. അതായത് ഈശോ കടന്നുവരുന്നത് അന്ധകാരത്തിലയേക്കും മരണത്തിന്റെ നിഴലിലേയ്ക്കുമാണ് എന്നുസാരം. അവിടെയുള്ളവർക്കൊക്കെ പ്രകാശവും ജീവനും പകരാനായി. ഫ്രാൻസീസ് പാപ്പായുടെ സംഭവം -'സഭയുടെ നേതാക്കളെന്ന രീതിയിൽ നമ്മൾ ഉള്ളിലേയ്ക്ക് പിൻവലിയുകയല്ല ചെയ്യേണ്ടത് മറിച്ച് പെരിഫറികളിലേയ്ക്ക് നീങ്ങുകയാണ് വേണ്ടത്' (ഓഡിയോ കേൾക്കുക). അന്ധകാരവും മരണത്തിന്റെ നിഴലും നമ്മുടെ സമീപത്തുതന്നെകണ്ടു. അവിടെയൊക്കെ പ്രകാശവും ജീവനും പകരുകയാണ് ക്രിസ്തു ചെയ്തത്. അത് തന്നെയാണ് ഓരോ ക്രിസ്തുശിഷ്യനും ചെയ്യേണ്ടതും. ഇതാണ് യഥാർത്ഥ ക്രിസ്തീയ ധർമം. അന്ധകാരത്തിലിരു
ഈശോ പരസ്യജീവിതം തുടങ്ങാനായി ഗലീലിയിലെ കഫർണാമിലേയ്ക്ക് വരുന്നതാണ് പശ്ചാത്തലം. അതിനെക്കുറിച്ച് 16-ാം വചന പറയുന്നു: 'അന്ധകാരത്തിലിരുന്നു ജനം വലിയ പ്രകാശം കണ്ടു, മരണത്തിന്റെ നാട്ടിലും നിഴലിലുമിരിക്കുന്നവർക്കായി പ്രകാശം ഉദയം ചെയ്തു.' മത്താ (4:16)
ഈശോയുടെ വരവിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് - അന്ധകാരത്തിലിരിക്കുന്നവർക്ക് പ്രകാശം, മരണത്തിന്റെ നിഴലിലായിരിക്കുന്നവർക്ക് ജീവദായകമായ വെളിച്ചം. അതായത് ഈശോ കടന്നുവരുന്നത് അന്ധകാരത്തിലയേക്കും മരണത്തിന്റെ നിഴലിലേയ്ക്കുമാണ് എന്നുസാരം. അവിടെയുള്ളവർക്കൊക്കെ പ്രകാശവും ജീവനും പകരാനായി.
ഫ്രാൻസീസ് പാപ്പായുടെ സംഭവം -'സഭയുടെ നേതാക്കളെന്ന രീതിയിൽ നമ്മൾ ഉള്ളിലേയ്ക്ക് പിൻവലിയുകയല്ല ചെയ്യേണ്ടത് മറിച്ച് പെരിഫറികളിലേയ്ക്ക് നീങ്ങുകയാണ് വേണ്ടത്' (ഓഡിയോ കേൾക്കുക).
അന്ധകാരവും മരണത്തിന്റെ നിഴലും നമ്മുടെ സമീപത്തുതന്നെകണ്ടു. അവിടെയൊക്കെ പ്രകാശവും ജീവനും പകരുകയാണ് ക്രിസ്തു ചെയ്തത്. അത് തന്നെയാണ് ഓരോ ക്രിസ്തുശിഷ്യനും ചെയ്യേണ്ടതും. ഇതാണ് യഥാർത്ഥ ക്രിസ്തീയ ധർമം.
അന്ധകാരത്തിലിരുന്നവർക്ക് പ്രകാശം പകരാനും, മരണത്തിന്റെ നിഴലിലായവർക്ക് ജീവൻ പ്രദാനം ചെയ്യാനും ക്രിസ്തുവിനു കഴിഞ്ഞെങ്കിൽ അതിനൊരു കാരണമുണ്ട്. ഇന്നത്തെ വനചഭാഗത്തിന് തൊട്ടുമുമ്പുള്ള വചനങ്ങളാണ് ആ കാരണം വെളിപ്പെടുത്തുന്നത് മത്താ 3: 17: 'ഇവൻ എന്റെ പ്രിയ പുത്രൻ.' ഇതാണ് ജ്ഞാനസ്‌നാന സമയത്ത് ഈശോയ്ക്ക് കിട്ടുന്ന അനുഭവം - താൻ ദൈവത്തിന്റെ മകനാണ്, ദൈവം തന്റെ അപ്പനാണ്.
പിന്നീട് പരീക്ഷണസമയത്ത് ആവർത്തിച്ച് ചോദിക്കപ്പെടുന്ന ചോദ്യവും ഇതാണ് - നീ ദൈവപുത്രനാണെങ്കിൽ' (4:3, 6). അതിനൊക്കെ ഉത്തരം പറയുക വഴി താൻ ദൈവപുത്രനാണെന്ന അനുഭവത്തിൽ ഈശോ ആഴപ്പെടുന്നു.
ഈശോയുടെ ഉള്ളിൽ കത്തിനിന്ന കനലായിരുന്നു ഇത് - ദൈവം തന്റെ അപ്പനാണെന്ന അനുഭവം. ഉള്ളിൽ ഈ കനലുണ്ടായിരുന്നതിനാലാണ് ഈശോ അന്ധകാരത്തിലേയ്ക്കും, മരണത്തിന്റെ താഴ് വരയിലേയ്ക്കും നടന്നു നീങ്ങിയത്. അതിനാലാണ് അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും കഴിഞ്ഞവർക്ക് പ്രകാശവും ജീവനും പകരാൻ ഈശോയ്ക്ക് കഴിഞ്ഞത്.
ഡോ. വി ഗംഗാധരന്റെ ഒരു അനുഭവം (ഓഡിയോ കേൾക്കുക).
ഹൃദയത്തിൽ പ്രകാശമുള്ളവന് മാത്രമേ അന്ധകാരത്തിലുള്ളവർക്ക് പ്രകാശവും ജീവനും കൈമാറാൻ പറ്റു. ഉള്ളിൽ ഒരു കനലുണ്ടാക്കുക. അത് പ്രണയമാകാം, സ്‌നേഹമാകാം, എന്തിനോടെങ്കിലുമുള്ള സമർപ്പണമാകാം. ഹൃദയതത്ിൽ കനലുണ്ടാകുക എന്നതാണ് പ്രധാനം.
ദൈവം തന്റെ പിതാവാണെന്ന ഹൃദയാനുഭവമായിരുന്നു ഈശോയുടെ ഹൃദയത്തിലെ കനൽ. അത് തരുന്നത് അവകാശങ്ങളെയല്ല ഈശോ ശ്രദ്ധിച്ചത്. പകരം അത് പകരുന്ന ചുമതലകളെയാണ്. ദൈവം തന്റെ പിതാവാണെങ്കിൽ, തന്റെ ചുറ്റുമുള്ളവരെല്ലാം ദൈവത്തിന്റെ മക്കളും തന്റെ സഹോദരന്മാരുമാണ്. അങ്ങനെയെങ്കിൽ അന്ധകാരത്തിലും, മരണത്തിന്റെ നിഴലിലും കഴിയുന്നവരെല്ലാം തന്റെ സഹോദരന്മാരാണ്. അതിനാൽ തന്നെ അവർക്കെല്ലാം പ്രകാശവും ജീവനും പകരാൻ തനിക്ക് സവിശേഷമായ കടമയുണ്ട്. ഇതായിരുന്നു ഈശോയുടെ ദൗത്യബോധം. അതിനാലാണ് ഈശോ വിജാതിയരുടെ ഗലിലിയിലേയ്ക്ക് പോകുന്നത്. അവിടെയാണ് അന്ധകാരവും മരണത്തിന്റെ നിഴലും.
ഈശോ ഇന്ന് എന്നോട് പറയുന്നത് ഇതാണ് - നിന്റെ ഉള്ളിലെ കനൽ നീ തിരിച്ചറിയുക. അതിനെ ജ്വലിപ്പിച്ചു നിർത്തുക. ആ കനലുമായി നിന്റെ ചുറ്റിലും അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും കഴിയുന്നവരുടെയിടയിലേയ്ക്ക് കടന്നു ചെല്ലുക. അവർക്ക് പ്രകാശവും ജീവനും പകരുക.
ട്രെയിൻ യാത്രയിലെ ഒരു സംഭവം (ഓഡിയോ കേൾക്കുക).
ഈശോയുടെ ഈ ഹൃദയാനുഭവം ഏറ്റവും നന്നായി ഉൾക്കൊണ്ടത് അസ്സീസ്സിയെല ഫ്രാൻസീസ് ആണ്. അദ്ദേഹത്തിന്റെ സമാധാനപ്രാർത്ഥന ഓർക്കുക.
കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കേണമേ!
വിദ്വേഷമുള്ളിടത്ത് സ്‌നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സ്‌നേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, ഞാൻ വിതയ്ക്കട്ടെ.