ന്നത്തെ സുവിശേഷത്തിൽ നാം ശ്രദ്ധിക്കേണ്ടത് ഔസേപ് പിതാവിന്റെ രണ്ട് കാഴ്പാടുകളാണ്. ആദ്യത്തെ കാഴ്ചപാടും രണ്ടാമത്തെ കാഴ്ചപാടും തമ്മിലുള്ള വൈരുദ്ധ്യത്തിലാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്.

ആദ്യത്തെ കാഴ്ചപാട് ശ്രദ്ധിക്കാം. മത്താ 1:18ലാണ് വ്യക്തമാകുന്നത്. 'അവർ സഹവസിക്കുന്നതിന് മുമ്പ് അവൾ പിരശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു.' അടുത്ത വചനം പറയുന്നു:'ജോസഫ് അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു' (1:19). ഔസേപ്പുപിതാവ് മറിയത്തെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. കാരണം അവർ സഹവസിക്കുന്നതിന് മുമ്പ് അവൾ ഗർഭിണിയായി. അപ്പോൾ മറിയത്തെ ഉപേക്ഷിക്കുന്നതിനുള്ള കാരണം ഔസേപ് പിതാവ് എത്തിച്ചേരുന്ന ചില നിഗമനങ്ങളാണ്. അതായത് മറിയത്തിന്റെ ഉദരത്തിൽ അവിഹിത ബന്ധമായിരിക്കാം. അങ്ങനെയെങ്കിൽ അവൾ വ്യഭിചാരിണിയാണ്, പാപിനിയാണ്. അവളുടെ ഉദരത്തിലുള്ളത് ജാരസന്തതിയും പാപഫലവുമാണ്. ഔസേപ്പുപിതാവിന്റെ ആദ്യത്തെ കാഴ്ചപ്പാടിതാണ് മനോഭാവമിതാണ്.

എന്നാൽ ഇതിന് വിരുദ്ധമായ കാഴച്പാടിലേയ്ക്കാണ് പിന്നീട് ഔസേപ്പു പിതാവ് വരുന്നത്. അത് ദൂതന്റെ അരുളപ്പാട് ഉണ്ടായതിന് ശേഷമാണ്. ദുതൻ പറയുന്നു, 'മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ നീ ശങ്കിക്കേണ്ട. കാരണം അവൾ ഗർഭം ധരിച്ചിരിക്കുന്നത്, പരിശുദ്ധാത്മാവിലാണ്... നീ അവന് യേശു എന്നു പേരിടണം... ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള എമ്മാനുവൽ എന്നു അവൻ വിളിക്കപ്പെടണം' (1:20-23). അതിനെ തുടർന്ന് ഔസേപ് പിതാവ് മറിയത്തെ ഭാര്യയായി സ്വീകരിച്ചു (1:24). അതായത് അദ്ദേഹത്തിന്റെ കാഴ്ചപാട് മാറിയെന്ന് അർത്ഥം.

ദൈവദൂതൻ പറഞ്ഞത് വിശ്വസിച്ചതിലൂടെ ഔസേപ് പിതാവ് തന്റെ കാഴ്ചപാട് മാറ്റി. മറിയത്തിന്റെ ഗർഭത്തിന്റെ കാരണം ദൈവിക ഇടപെടലാണ്; അതിനാൽ മറിയത്തിന്റെ ഉദരത്തിലുള്ളത് ദൈവത്തിന്റെ പുത്രനാണ്. അപ്പോൾ മറിയം പരിശുദ്ധരിൽ പരിശുദ്ധയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. ജാരസന്തതിയെന്ന് ധരിച്ച ഉദരഫലം ദൈവപുത്രനാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.

ഇതാണ് ഇന്നത്തെ സുവിശേഷം നമുക്ക് തരുന്ന സന്ദേശം. സമൂഹവും നമ്മളും പാപിയും പോക്രിയുമായി കരുതുന്നവരുടെ പിമ്പിൽ പലപ്പോഴും ദൈവകരവും ദൈവിക പരിശുദ്ധിയും ഒളിഞ്ഞിരിപ്പുണ്ടാകാം. മതവും, സമൂഹവും അവയുടെ നിയമസാഹിതയും പാപിയും വഴിപിഴച്ചവനെന്ന് വിധിക്കുന്നവരിലൊക്കെ ദൈവിക സാന്നിധ്യവും ദൈവിക ഇടപെടലും ഉണ്ട്. അത് കാണാനും തിരിച്ചറിയാനും കഴിയുകയാണ് പ്രധാനം.

ഒരു കോളജ് ടീച്ചർ വിദ്യാർത്ഥിയെ കാണുന്ന കാഴ്ചപാട് മാറുന്ന സംഭവം (ഓഡിയോ കേൾക്കുക). ടീച്ചറിന്റെ ആദ്യത്തെ കാഴ്ചപാടിൽ വിദ്യാർത്ഥി ഉഴപ്പനും, അലസനും, വികൃതിയുമാണ്. രണ്ടാം ഘട്ടത്തിൽ അതിന് വിരുദ്ധമായ കാഴ്ചപാടിലേയ്ക്ക് ടീച്ചർ മാറുന്നു.

ഇത്തരമൊരു കാഴ്ചപാട് മാറ്റത്തിന് എന്ത് ചെയ്യണം? ഔസേപ് പിതാവിന്റെ ജീവിതം അതാണ് പറഞ്ഞുതരുന്നത്. ആദ്യഘട്ടത്തിൽ ഔസേപ് പിതാവ് കണ്ടത് സ്വന്തം കണ്ണുകളിലൂടെയാണ്, സ്വന്തം കാഴ്ചപാടിലൂടെയാണ്. സ്വന്തം സ്ഥാനത്ത് നിന്നുകൊണ്ടാണ് ഔസേപ് പിതാവ് കാര്യങ്ങളെ നോക്കിക്കണ്ടത്.

എന്നാൽ ദൂതന്റെ സന്ദേശത്തിനു ശേഷം മറിയത്തിന്റെ കണ്ണുകളിലൂടെയാണ് ഔസേപ് പിതാവ് കാര്യങ്ങളെ നോക്കിക്കണ്ടത്. കാരണം താൻ ഗർഭിണിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണെന്ന കാര്യം അറിയാവുന്നത് മറിയത്തിനാണല്ലോ. മറിയത്തിന്റെ കണ്ണുകളിലൂടെ കാണുമ്പോൾ ഔസേപ് പിതാവിന് ദൈവിക ഇടപെടൽ തിരിച്ചറിയാനാവുന്നു, ഗർഭസ്ഥശിശുവിനെ ദൈവപുത്രനായി സ്വീകരിക്കാൻ കഴിയുന്നു.

അപ്പോൾ, ഇന്നത്തെ സുവിശേഷം തരുന്ന സന്ദേശമാണിത്. സമൂഹം പാപിയും, തെമ്മാടിയായി കരുതുന്നവർ അവരെ വിധിക്കാതെ, അവരുടെ സ്ഥാനത്ത് നില്കാനും അവരുടെ കണ്ണുകളിലൂടെ അവരുെ ജീവിതാനുഭവങ്ങളെ നോക്കി കാണാനും ശ്രമിക്കണം. അവരുടെ കണ്ണുകളിലൂടെയും കാഴ്ചപാടിലൂടെയും കാണാൻ സാധിക്കുന്നിടത്താണ് ദൈവിക ഇടപെടലും ദൈവസാന്നിധ്യവും തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നത്.

അപ്പോഴാണ് രക്ഷകൻ രൂപപ്പെടുന്നത് എമ്മാനുവൽ - ദൈവം സപ്പോർട്ടുകൂടെ - യഥാർത്ഥ്യമാകുന്നത്. രക്ഷകൻ രൂപപ്പെടാനും, ക്രിസ്തു വീണ്ടും ജനിക്കാനുമുള്ള വഴിയാണ് ഇന്നത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്.