- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്നേഹിച്ചാൽ ജീവനുണ്ടാകും; അധികം സ്നേഹിച്ചാലോ...
ഇന്നത്തെ സുവിശേഷത്തിലെ 50-ാമത്തെ തിരുവചനം ശ്രദ്ധിക്കണം. 'ഈശോ അവളോട് പറഞ്ഞു - നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു' (ലൂക്കാ 7:50). എന്താണ് പാപിനിയായ സ്ത്രീയുടെ ഈ വിശ്വാസം? 38-ാമത്തെ വചനമാണ് അത് വിവരിക്കുന്നത്: 'അവന്റെ പിന്നിൽ പാദത്തിനിരികെ അവൾ കരഞ്ഞുകൊണ്ട് നിന്നു; കണ്ണീരുകൊണ്ട് അവൾ അവന്റെ പാദങ്ങൾ നനയ്ക്കുകയും തലമുടി കൊണ്ട് തുടക്കുകയും ചുംബിക്കുകയു, സുഗന്ധതൈലം പൂശുകയും ചെയ്തു തുടങ്ങി' (ലൂക്കാ 7:38). പാപിനിയായ സ്ത്രീയുടെ വിശ്വാസമായി ഈശോ വ്യാഖ്യാനിക്കുന്നത് അവളുടെ ഈ പ്രവൃത്തിയെയാണ്. മുന്നോട്ട് പോകുമ്പോൾ ഈശോ അവളുടെ പ്രവർത്തിയെ വിശേഷിപ്പിക്കുന്നത് - 'ഇവൾ അധികം സ്നേഹിച്ചു' എന്നാണ് (ലൂക്കാ 7:47). ചുരുക്കത്തിൽ പാപിനിയായ സ്ത്രീയുടെ വിശ്വാസം എന്നു പറയുന്നത് 'അവളുടെ അധികസ്നേഹമാണെന്നു' വരുന്നു. ഒരു താരതമ്യത്തിലൂടെയാണ് പാപിനിയുടെ അധിക സ്നേഹത്തെ ഈശോ പുറത്തെടുക്കുന്നത്. ഈശോ ആതിഥേയനായ ശിമയോനോട് പറഞ്ഞു 'നീ ഈ സ്ത്രീയേ കാണുന്നല്ലോ. ഞാൻ നിന്റെ വീട്ടിൽ വന്നു; കാലു കഴുകാൻ നീ എനിക്ക് വെള്ളം തന്നില്ല. എന്
ഇന്നത്തെ സുവിശേഷത്തിലെ 50-ാമത്തെ തിരുവചനം ശ്രദ്ധിക്കണം. 'ഈശോ അവളോട് പറഞ്ഞു - നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു' (ലൂക്കാ 7:50). എന്താണ് പാപിനിയായ സ്ത്രീയുടെ ഈ വിശ്വാസം? 38-ാമത്തെ വചനമാണ് അത് വിവരിക്കുന്നത്: 'അവന്റെ പിന്നിൽ പാദത്തിനിരികെ അവൾ കരഞ്ഞുകൊണ്ട് നിന്നു; കണ്ണീരുകൊണ്ട് അവൾ അവന്റെ പാദങ്ങൾ നനയ്ക്കുകയും തലമുടി കൊണ്ട് തുടക്കുകയും ചുംബിക്കുകയു, സുഗന്ധതൈലം പൂശുകയും ചെയ്തു തുടങ്ങി' (ലൂക്കാ 7:38).
പാപിനിയായ സ്ത്രീയുടെ വിശ്വാസമായി ഈശോ വ്യാഖ്യാനിക്കുന്നത് അവളുടെ ഈ പ്രവൃത്തിയെയാണ്. മുന്നോട്ട് പോകുമ്പോൾ ഈശോ അവളുടെ പ്രവർത്തിയെ വിശേഷിപ്പിക്കുന്നത് - 'ഇവൾ അധികം സ്നേഹിച്ചു' എന്നാണ് (ലൂക്കാ 7:47). ചുരുക്കത്തിൽ പാപിനിയായ സ്ത്രീയുടെ വിശ്വാസം എന്നു പറയുന്നത് 'അവളുടെ അധികസ്നേഹമാണെന്നു' വരുന്നു.
ഒരു താരതമ്യത്തിലൂടെയാണ് പാപിനിയുടെ അധിക സ്നേഹത്തെ ഈശോ പുറത്തെടുക്കുന്നത്. ഈശോ ആതിഥേയനായ ശിമയോനോട് പറഞ്ഞു 'നീ ഈ സ്ത്രീയേ കാണുന്നല്ലോ. ഞാൻ നിന്റെ വീട്ടിൽ വന്നു; കാലു കഴുകാൻ നീ എനിക്ക് വെള്ളം തന്നില്ല. എന്നാൽ ഇവൾ കണ്ണീരുകൊണ്ട് എന്റെ കാൽ നനയ്ക്കുകയൂം തലമുടികൊണ്ട് തുടയ്ക്കുകയും ചെയ്തു. നീ എനിക്ക് ചുംബനം തന്നില്ല; എന്നാൽ ഞാനിവിടെ പ്രവേശിച്ചതു മുതൽ എന്റെ പാദങ്ങൽ ചുംബിക്കുന്നതിൽ നിന്ന് ഇവൾ വിരമിച്ചിട്ടില്ല. നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ എന്റെ പാദങ്ങളിൽ സുഗന്ധതൈലം പൂശിയിലിക്കുന്നു' (ലൂക്കാ 7:44-46). ഇതാണ് ഈശോ വിശേഷിപ്പിക്കുന്ന അധികമായ സ്നേഹം.
സാധാരണ പ്രതീക്ഷിക്കുന്നതിലും കൂടുതൽ അവൾ കൊടുക്കുന്നു; കൂടുതൽ തീഷ്ണതയോടെ കൊടുക്കുന്നു. അതിഥിയുടെ കാലുകഴുകാൻ വെള്ളം കൊടുക്കുന്നതിന് പകരം അവൾ സ്വന്തം കണ്ണീരുകൊണ്ട് പാദം കഴുകി തുടയ്ക്കുന്നു; ചുംബനം കൊടുക്കുന്നതിന് പകരം അവൾ പാദങ്ങൾ ചുംബിക്കുന്നു. തലയിൽ തൈലം പൂശുന്നതിന് പകരം, പാദങ്ങളിൽ സുഗന്ധതൈലം പൂശുന്നു. 'അധികമായ സ്നേഹമാണിത്.'
ഈ 'അധിക സ്നേഹത്തെയാണ്' ഈശോ 'വിശ്വാസമായി' വ്യാഖ്യാനിക്കുന്നത്. അധികമായ സ്നേഹമായ 'അവളുടെ വിശ്വാസം അവളെ രക്ഷിച്ചിരിക്കുന്നു' എന്നാണ് ഈശോ പ്രഖ്യാപിക്കുന്നത് (7:50). അതായത്, അധികസ്നേഹമാണ് ഒരുവനെ രക്ഷയിലേയ്ക്ക് നയിക്കുന്നതെന്ന് സാരം. നീ സ്നേഹിച്ചാൽ ജീവനുണ്ടാകും; നീ അധികമായി സ്നേഹിച്ചാൽ നിന്റെ ജീവൻ അതിന്റെ സമൃദ്ധിയിലേയ്ക്ക് വളർന്നു കയറും, നിത്യജീവനായി അത് രൂപാന്തരപ്പെടും - മരണത്തിനു പോലും തകർക്കാനാവാത്ത ജീവനായി അത് പരിണമിക്കും. അതു തന്നെയാണ് രക്ഷ. അതുകൊണ്ടാണ് അധിക സ്നേഹമാകുന്ന 'അവളുടെ വിശ്വാസം അവളെ രക്ഷിച്ചിരിക്കുന്നു' (7:50) എന്ന് ഈശോ പറയുന്നത്.
'ആനന്ദിച്ച് ആഹ്ലാദിച്ചാലും' എന്ന തന്റെ അപ്സ്തോലിക പ്രബോധനത്തിന്റെ 12-ാമത്തെ നമ്പരിൽ ഫ്രാൻസിസ് പാപ്പാ ഇതുതന്നെയാണ് പറയുന്നത്. വിശുദ്ധിയെക്കുറിച്ചാണ് പാപ്പായുടെ ഈ അപ്പസ്തോലിക പ്രബോധനം. അനുദിനജീവിതത്തിലെ സാധാരണ പ്രവൃത്തികളെ സ്നേഹം കൊണ്ട് നിറയ്ക്കുമ്പോഴാണ് ഒരുവൻ/ ഒരുവൾ വിശുദ്ധിയിലേയ്ക്ക് നടന്നു കയറുന്നത് എന്നാണ് പാപ്പാ പറയുന്നത്. ഈ വിശുദ്ധി തന്നെയല്ലേ രക്ഷ അഥവാ നിത്യജീവൻ? അപ്പോൾ വിശുദ്ധനാകാനൊ, രക്ഷപ്രാപിക്കാനോ ഉള്ള വഴി എന്താണ്? അനുദിന ജീവിതത്തെ സ്നേഹം കൊണ്ട് നിറയ്ക്കുക; അനുദിനജീവിതം അധികസ്നേഹത്തോടെ ജീവിക്കുക.
ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ 98-ാമത്തെ നമ്പരിൽ പാപ്പാ പറയുന്ന ഉദാഹരണ സംഭവം ശ്രദ്ധിക്കുക. (ഓഡിയോ കേൾക്കുക). അധികം സ്നേഹിക്കുമ്പോഴാണ് രക്ഷ ഉണ്ടാകുന്നത്.
നമ്മിലും നമ്മുടെ ചുറ്റിലും സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ് - സ്നേഹിക്കുമ്പോൾ ജീവനുണ്ടാകുന്നു എന്നത്; സ്നേഹിക്കുമ്പോൾ ജീവൻ വളരുന്നു എന്നത്. ഇത് ഏറ്റവും മനോഹരമായി കഥയിലൂടെ അവതരിപ്പിച്ചത് ഒസ്‌കാർ വൈൽഡ് ആണ്. (ഒസ്‌കാർ വൈൽഡിന്റെ പ്രശസ്തമായ കഥ - ഓഡിയോ കേൾക്കുക).
കഥയിലൂടെ ഒസ്‌കാർ വൈൽഡ് പറഞ്ഞുവയ്ക്കുന്നത് ഈശോ ഇന്ന് പറയുന്ന രഹസ്യം തന്നെയാണ്. അധികം സ്നേഹിക്കുമ്പോൾ ജീവൻ വളർന്ന് വളർന്ന്, അത് നിത്യമായ ജീവനായി പരിണമിക്കുന്നു. നമ്മുടെ അനുദിന ജീവിതത്തിലെ സാധാരണ പ്രവൃത്തികളിലേയ്ക്ക് അധികസ്നേഹം കലർത്തുമ്പോൾ ജീവനുണ്ടാകുന്നു എന്നു സാരം. എവിടൊക്കെ?
നമ്മുടെ ചുറ്റിലുമുള്ള വ്യക്തികളിൽ അപ്പോൾ ജീവൻ സമൃദ്ധമാകും. പോരാ, നമ്മുടെ ചുറ്റുമുള്ള പ്രകൃതിയിൽ ജീവൻ സമൃദ്ധമാകും. ചെടികളിൽ കൂടുതൽ പൂക്കളുണ്ടാകും; അവയ്ക്ക് കൂടുതൽ സുഗന്ധമുണ്ടാകും; പക്ഷികളിൽ കൂടുതൽ സംഗീതമുണ്ടാകും. അങ്ങനെ എവിടെയും ജീവൻ സമൃദ്ധമാകും.
അതിലുപരിയായിട്ട് ആര് കൂടുതൽ സ്നേഹിക്കുന്നുവോ, ആ വ്യക്തിയിൽ ജീവൻ അതിന്റെ സമൃദ്ധിലിയേക്ക് വളരും. ക്രമേണ അത് മരണത്തെ അതിജീവിക്കുന്ന നിത്യജീവനായി രൂപാന്തരപ്പെടും.
ഇതാണ് ഈശോ പാപിനിയോട് പറയുന്നത് - അവളുടെ അധികസ്നേഹമാകുന്ന വിശ്വാസം അവളെ രക്ഷിച്ചിരിക്കുന്നു (7:50). അത് അവളെ ജീവന്റെ പൂർണതയിലേയ്ക്ക് വളർത്തിയിരിക്കുന്നു.
അതിനാൽ നമ്മുടെ അനുദിന ജീവിതത്തിലെ സാധാരണ പ്രവർത്തനങ്ങളിൽ നമുക്ക് കൂടുതൽ സ്നേഹം കലർത്താം. കണ്ടുമുട്ടുന്നവർക്കൊക്കെ കൂടുതൽ സ്നേഹം കൊടുക്കാം. ചെയ്യുന്നതിലും പറയുന്നതിലും കൂടുതൽ സ്നേഹം നിറയ്ക്കാം. ഫലമോ, നമുക്ക് ചുറ്റും ജീവൻ വളർന്നു വളർന്ന് വരും. അതോടൊപ്പം നമ്മുടെ ഉള്ളിലും ജീവൻ ശക്തിപ്രാപിക്കും. അത് നിത്യജീവനും രക്ഷയുമായി പരിണമിക്കുകയും ചെയ്യും.