- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16കാരിയെ ഗർഭിണിയാക്കിയ വൈദികനെ സഹായിച്ചതിന്റെ പേരിൽ കുടുങ്ങുന്നത് ആറു കന്യാസ്ത്രീകളും ഒരു വൈദികനും; ശിശുക്ഷേമ സമിതിയിലെ വൈദികനും കന്യാസ്ത്രീക്കും ഒഴികെ ബാക്കി കേസുകൾ ചാർജ്ജ് ചെയ്തു; കൊടും ക്രിമിനലിനെ രക്ഷിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
പേരാവൂർ: കൊട്ടിയൂരിൽ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ പ്രതിയായ വൈദികനെ സഹായിച്ചവർ ഒളിവിൽ. പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം വിവിധ ഗ്രൂപ്പുകളായി തിരച്ചിൽ നടത്തുകയാണ്. ശനിയാഴ്ച രണ്ടുപേരെക്കൂടി കേസിൽ പ്രതിചേർത്തു. ഇതോടെ ഫാ. റോബിൻ വടക്കുഞ്ചേരിയടക്കം എട്ടുപേർ കേസിൽ പ്രതികളായി. ഇതിൽ അഞ്ചു പേർ കന്യാസ്ത്രീകളാണ്. ഇവർക്ക് സഭയുടെ പിന്തുണയില്ലാതെ ഒളിവിൽ പോകാൻ കഴിയുമോ എന്ന ചോദ്യവും സജീവമാണ്. മാനന്തവാടി രൂപതയിലെ ഉന്നതരുടെ അറിവും പിന്തുണയും ഇവർക്കുണ്ടെന്നാണ് വിലയിരുത്തൽ. അതിനിടെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്. നീണ്ടുനോക്കി സ്വദേശിനി തങ്കമ്മ നെല്ലിയാനി (53), തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ടെസി ജോസ് (63), പീഡിയാട്രീഷൻ ഡോ. ഹൈദരാലി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു (63), വയനാട് തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ ലിസ് മരിയ, ഇരിട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റ, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫ
പേരാവൂർ: കൊട്ടിയൂരിൽ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ പ്രതിയായ വൈദികനെ സഹായിച്ചവർ ഒളിവിൽ. പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം വിവിധ ഗ്രൂപ്പുകളായി തിരച്ചിൽ നടത്തുകയാണ്. ശനിയാഴ്ച രണ്ടുപേരെക്കൂടി കേസിൽ പ്രതിചേർത്തു. ഇതോടെ ഫാ. റോബിൻ വടക്കുഞ്ചേരിയടക്കം എട്ടുപേർ കേസിൽ പ്രതികളായി. ഇതിൽ അഞ്ചു പേർ കന്യാസ്ത്രീകളാണ്. ഇവർക്ക് സഭയുടെ പിന്തുണയില്ലാതെ ഒളിവിൽ പോകാൻ കഴിയുമോ എന്ന ചോദ്യവും സജീവമാണ്. മാനന്തവാടി രൂപതയിലെ ഉന്നതരുടെ അറിവും പിന്തുണയും ഇവർക്കുണ്ടെന്നാണ് വിലയിരുത്തൽ. അതിനിടെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.
നീണ്ടുനോക്കി സ്വദേശിനി തങ്കമ്മ നെല്ലിയാനി (53), തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ടെസി ജോസ് (63), പീഡിയാട്രീഷൻ ഡോ. ഹൈദരാലി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു (63), വയനാട് തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ ലിസ് മരിയ, ഇരിട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റ, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ എന്നിവർ യഥാക്രമം രണ്ടുമുതൽ എട്ടുവരെ പ്രതികളാണ്. എല്ലാ പ്രതികൾക്കെതിരെയും പോസ്കോ നിയമപ്രകാരം പേരാവൂർ പൊലീസാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. തങ്കമ്മയുടെ വീട്ടിൽ രണ്ട് തവണ പൊലീസ് പരിശോധനക്കെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുഖ്യപ്രതി റോബിൻ വടക്കുംചേരി അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ്.
പോസ്കോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൺ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് 2012) നിയമപ്രകാരം അറസ്റ്റിലാകുന്നവർക്ക് ചില വകുപ്പുകൾ ചേർത്തിട്ടുണ്ടെങ്കിൽ ജാമ്യം കിട്ടില്ല. മാത്രമല്ല, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്, അവർ ലൈംഗിക ചൂഷണത്തിനു വിധേയരായാൽ, ഈ നിയമ പ്രകാരം ഏറെ സംരക്ഷണം ലഭിക്കും. മറ്റു കേസുകളിലെ പോലെ ചോദ്യം ചെയ്യലിലും വിചാരണയിലും പൊലീസിന്റെയോ അഭിഭാഷകരുടെയോ സമ്മർദ്ദങ്ങൾ ഉണ്ടാവില്ല. മിക്ക കേസിലും കുട്ടികളെ പ്രതികൾക്കറിയാമായിരിക്കും. ജാമ്യം കിട്ടില്ലെന്ന കാരണത്താൽ കുട്ടികൾക്ക് സുരക്ഷയും ഉറപ്പാകും. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതു മാത്രമല്ല, കുട്ടികളെ ഉൾപ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങൾ കാണുന്നതു പോലും പോസ്കോ നിയമത്തിന്റെ പരിധിയിൽ വരും. അതുകൊണ്ട് തന്നെ പ്രതികൾ പൊലീസ് പിടിയിലായാൽ വിചാരണ കഴിയും വരെ ജയിൽവാസം ഉറപ്പാണ്.
ഈ സാഹചര്യത്തിലാണ് പ്രതികൾ ഒളിവിൽ പോയത്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ കിട്ടിയാൽ സത്യമെല്ലാം പുറത്തുവരുമോ എന്ന ഭയം സഭയ്ക്കുണ്ടെന്നാണ് സൂചന. മാനന്തവാടി രൂപതയിലെ മറ്റ് ചില പ്രമുഖരും അങ്ങനെ വന്നാൽ കേസിൽ പ്രതികളാകും. വയനാട് ജില്ലാ ശിശുക്ഷേമസമിതി ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം (60), ശിശുക്ഷേമസമിതിയംഗം ഡോ. സിസ്റ്റർ ബെറ്റി (51) എന്നിവരുടെ പേരിലും കേസെടുക്കും. ശിശുക്ഷേമസമിതിയംഗങ്ങളായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ഇവരുടെ പേരിൽ കേസ് രജിസ്റ്റർചെയ്യാൻ കഴിയുകയുള്ളൂവെന്ന് പേരാവൂർ സിഐ എൻ.സുനിൽകുമാർ പറഞ്ഞു. വൈത്തിരിയിലെ അനാഥമന്ദിരത്തിൽ നവജാതശിശുവിനെ പ്രവേശിപ്പിച്ചതിൽ കൃത്യവിലോപം നടന്നതായി പൊലീസ് പറഞ്ഞു. വയനാട് ജില്ലാ ശിശുക്ഷേമസമിതിയും ഇക്കാര്യത്തിൽ നിയമലംഘനം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഗൂഢാലോചന നടത്തിയ ചിലർക്കെതിരെയും കേസെടുത്തേക്കും.
ഇതിൽ മാനന്തവാടി രൂപതയിലെ പല പ്രമുഖരും ഉൾപ്പെടും. ക്രിസ്തുരാജ ആശുപത്രി തലശ്ശേരി രൂപതയ്ക്ക് കീഴിലാണ്. ഇവിടെത്തെ പ്രമുഖർക്കെതിരേയും അന്വേഷണം നടക്കുകയാണ്. വെിദ്യാർത്ഥിനി പ്രസവിച്ച സംഭവം മറച്ചുവച്ചുവച്ചതിൽ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഫാ. റോബിൻ വടക്കുംചേരി തന്നെ ഇക്കാര്യം പൊലീസിനോട് തുറന്നു പറഞ്ഞതായാണ് സൂചന പുറത്തുവരുന്നത്. പെൺകുട്ടി പ്രസവിച്ച ഏഴാം തീയതി തന്നെ സംഭവം ഫാ. റോബിൻ മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തെ അറിയിച്ചിരുന്നു. തന്നെ വൈദികവൃത്തിയിൽനിന്ന് പുറത്താക്കാമെന്നും ബിഷപ്പിനോട് റോബിൻ അറിയിച്ചു. എന്നാൽ സംഭവം ഒതുക്കി തീർക്കാനാണ് പിന്നീട് ശ്രമം നടന്നത്. ഇതിൽ ബിഷപ്പിനും പങ്കുണ്ടെന്നാണ് സൂചന. ഇപ്പോൾ കണ്ണൂർ ജയിലിലാണ് ഫാ. റോബിൻ ഉള്ളത്. തന്നെ വന്നു കണ്ടവരോടും കുറ്റസമ്മതം റോബിൻ നടത്തുന്നുണ്ട്. ഈ വിഷയത്തിൽ തെറ്റു പറ്റിയെന്നും അത് ബിഷപ്പിനോട് ഏറ്റു പറഞ്ഞുവെന്നും ജയിലിൽ കണ്ട ബന്ധുക്കളോട് അടക്കം റോബിൻ വിശദീകരിച്ചിട്ടുണ്ട്.
നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിവികാരി ഫാ. റോബിൻ വടക്കുംചേരിയുടെ പീഡനത്തിനിരയായ പെൺകുട്ടി മൂന്നാഴ്ച മുൻപാണ് കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ പ്രവർത്തിക്കുന്ന കൃസ്തുരാജ ഹോസ്പിറ്റലിൽ പ്രസവിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നറിഞ്ഞിട്ടും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താതെ പ്രസവത്തിന് സൗകര്യമൊരുക്കിയതിനും കുട്ടിയെ രഹസ്യമായി ഓർഫനേജിന് കൈമാറാൻ കൂട്ടുനിന്നതിനുമാണ് ഡോക്ടർമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി ഏറ്റെടുത്തതിലൂടെ വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഗുരുതരമായ വീഴ്ചവരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ മാസം ഇരുപതിനാണ് കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തത്. അതേ ദിവസം തന്നെയാണ് കുഞ്ഞിനെ അനാഥാലയത്തിൽ താമസിപ്പിക്കാനുള്ള ഉത്തരവിറക്കിയതും. പീഡനത്തിനിരയായ പെൺകുട്ടിയെകുറിച്ച് അന്വേഷിക്കാനോ കൗൺസിലിങ്ങിന് വിധേയമാക്കാനോ ശശുക്ഷേമ സമിതി തയ്യാറായില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ സിഡബ്ല്യുസി ജുഡീഷ്യൽ കമ്മറ്റിയായതിനാൽ പൊലീസിന് നടപടിയെടുക്കാനാവില്ല. മറ്റു പ്രതികളെക്കൂടി പിടികൂടി തെളിവുകൾ പരമാവധി ശേഖരിച്ച ശേഷം ഫാ റോബിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. തങ്കമ്മയാണ് പെൺകുട്ടിയുടെ കൂടെ ആശുപത്രിയിൽ പരിചരണത്തിനും സഹായിയുമായി ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാൻ വികാരി പണം കൊടുത്തുവിട്ടത് തങ്കമ്മയുടെ കൈയിലാണെന്നും പറയുന്നു. വികാരിയുടെ വിശ്വസ്തയായ തങ്കമ്മയാണ് ഇയാൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകിയിരുന്നതെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം പ്രതികളെ സഹായിക്കാൻ സഭയുടെ ഉന്നതരും ഇടത്, വലത് രാഷ്ട്രീയ പാർട്ടികളിലെ ചില നേതാക്കളും ജന പ്രതിനിധികളും രഹസ്യ സഹായം ചെയ്തുകൊടുക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ കേസന്വേഷണത്തിൽ ഇടപെടൽ ഉണ്ടായിരുന്നു. വൈദികൻ അറസ്റ്റിലായിട്ടും ആശുപത്രി അധികൃതരെയും ഡോക്ടറെയും പ്രതിചേർക്കാനുള്ള നടപടികൾ വൈകാനുള്ള കാരണവും ദുരൂഹതയും ചോദ്യം ചെയ്യപ്പെടുകയാണ്. പേരാവൂർ സിഐ എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.