തൃശൂർ: കൊടുങ്ങല്ലൂർ കാരയിലെ മൗണ്ട് കാർമൽ പള്ളിയിലെ വികാരിയായിരുന്ന തോമസ് പാടശ്ശേരിയുടെ മരണത്തിൽ ദുരൂഹത മാറുന്നില്ല. കഴിഞ്ഞ ദിവസമാണ് വികാരിയെ പള്ളിമേടയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. തുടർച്ചയായി അലട്ടികൊണ്ടിരുന്ന രോഗങ്ങൾ ആണ് വികാരിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തൽ. എന്നാൽ അങ്ങനെ വലിയ അസുഖങ്ങൾ ഫാദർ തോമസിന് ഉണ്ടായിരുന്നില്ല എന്നാണ് ഇദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതാണ് ദുരൂഹതയ്ക്ക് കാരണം. എന്നാൽ ഫാദറിന്റേത് ആത്മഹത്യയാണെന്ന് ഉറച്ചു പറയുകയാണ് പൊലീസ്.

കുറച്ചു കാലം മുമ്പ് ഫാദർ ഹെർണിയ ഓപ്പറേഷനു വിധേയനായിരുന്നു. ഇതിന് ശേഷം ഫാദർ കടുത്ത ഡിപ്രെഷൻ ആയിരുന്നു എന്നും കേൾക്കുന്നു. തന്റെ ജോലികൾ എല്ലാം കൃത്യ സമയത്തു ചെയ്തു തീർക്കുന്ന ആളായിരുന്നു ഫാദർ തോമസ് പാടശ്ശേരി. സഭയിലോ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്ന ഇടവകായിലോ ആരുമായോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുമില്ല. ഇതെല്ലാമാണ് ദുരൂഹതയ്ക്ക് ആധാരം. ഫാദർ തോമസിന്റെ മരണത്തിൽ അസ്വാഭാവികമായി ഇതുവരെ ഒന്നും ഇല്ലെന്നുള്ള നിലപാടിലാണ് സഭ. എന്നാൽ വിവാദമൊഴിവാക്കാൻ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

ഇന്നലെ രാവിലെ ആറു മണിക്ക് പള്ളിയിലെ വികാരിയായി ഫാദർ തോമസ് പാടശ്ശേരി കുറുബാനക്കു എത്തതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരണം പുറംലോകം അറിഞ്ഞത്. പാലായിലെ സഹ വികാരിയായ ജോസ് മാലിയേക്കലും പാലായിലെ കപ്യാരും ചേർന്നു വികാരിയുടെ മേടയിൽ എത്തി അദ്ദേഹത്തിന്റെ മുറി തുറന്നു നോക്കുമ്പോഴാണ് വികാരിയച്ചൻ തോമസ് പാടശ്ശേരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാന്റ് മാത്രമായിരുന്നു വേഷം. കുറച്ചുനാളായി ഫാദർ ആരോടും അധികം സംസാരിക്കാറില്ലയിരുന്നു. എന്നാൽ ജോലികൾ കൃത്യമായി നിർവഹിക്കുകയും ചെയ്തിരുന്നു.

പറവൂർ ഡോൺ ബോസ്‌കോ ആശുപത്രിയിലെ ചികിത്സയിൽ ആയിരുന്നു ഫാദർ. എന്നാൽ പ്രമേഹ രോഗമല്ലാതെ വേറെ രോഗമൊന്നും ഫാദർ തോമസിന് ഉണ്ടായിരുന്നതായി ആർക്കും അറിവില്ല. വിട്ടുമാറാത്ത പ്രമേഹ രോഗവും വൈദികനെ വലിയതോതിൽ അലട്ടിയിരുന്നതായും കേൾക്കുന്നുണ്ട്. എന്നാൽ രോഗത്തെ കുറിച്ചോ അതിന്റെ വിഷമതകളെ കുറിച്ചോ ആരുമായി ചർച്ചകളും ഫാദർ നടത്തിയിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സയുമായി ബന്ധപെട്ട് ഫാദർ തോമസ് പാടശ്ശേരി പറവൂർ ഡോൺ ബോസ്‌കോ ആശുപത്രി യിൽ എത്തിയിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ വൈദികൻ നിരാശനയിരുന്നു. എന്നാൽ ആത്മഹത്യ ചെയാൻ പാകത്തിനുള്ള രോഗങ്ങൾ ഫാദർ തോമസിന് ഉണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. എല്ലാ ജോലികളും, പള്ളിയിലെ കണക്കുകളും പൂർത്തിയാക്കിയത്തിന് ശേഷമാണു ഫാദർ ആത്മഹ്യത ചെയ്തത് എന്നാണ് സഭാവൃത്തങ്ങൾ നല്കുന്ന സൂചന.