- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്താഴം കഴിച്ചാൽ വൈദിക വിദ്യാർത്ഥികളെ തേടി അച്ചന്റെ ക്ഷണമെത്തും; രണ്ട് പേർക്ക് കിടക്കാവുന്ന കട്ടിലിൽ തൊട്ടുരുമ്മിക്കിടത്തി പീഡനം; പുല്ലാല ഹോളിക്രോസ് സെമിനാരിയിൽ ഫാ തോമസ് പാറേക്കളം നടത്തിയത് കേട്ടാലറയ്ക്കുന്ന പ്രകൃതി വിരുദ്ധ പീഡനങ്ങൾ
കൊട്ടാരക്കര : പുത്തൂർ തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിൽ ഫാ. തോമസ് പാറേക്കളം നടത്തിയത് കേട്ടാലറയ്ക്കുന്ന പ്രകൃതി വിരുദ്ധ പീഡനങ്ങളാണ്. അത്താഴം കഴിച്ച ശേഷം തന്റെ മുറിയിലേക്ക് ഫാദർ വൈദിക വിദ്യാർത്ഥികളെ ക്ഷണിക്കും. പിന്നെ കുട്ടികൾക്ക് അച്ചന്റെ നിർബന്ധത്തിന് വഴങ്ങി ആ മുറിയിൽ കിടക്കേണ്ടി വരും. രണ്ട് പേർക്ക് കിടക്കാവുന്ന കട്ടിലിൽ തൊട്ടുരുമ്മിക്കിടക്കുമ്പോൾ അച്ചന്റെ കരങ്ങൾ ഇരുടെ ശരീരത്തിൽ ഇഴയും. അങ്ങനെ പീഡനം. ഓരോ ദിവസം ഓരോ കുട്ടികൾ. അങ്ങനെ വൈദിക പഠനത്തിന് എത്തുന്നവരെ അച്ചൻ തന്റെ ഇംഗിതത്തിന്റെ ഇരകളാക്കി. ഇടയ്ക്ക് ആരൊക്കെയോ എതിർത്തു. പിന്നീടവർ പഠനം നിർത്തി വീടുകളിലേക്ക് പോകേണ്ടി വന്നു. വൈദിക പഠനത്തിന് പോയി പാതി വഴിയിൽ നിർത്തി വീട്ടിൽ തിരിച്ചെത്തിയാൽ നാണക്കേട് ചെറുതല്ല. കുടുംബത്തിന് ചീത്തപ്പേരുതന്നെ. അതുകൊണ്ടുതന്നെ പലരും പരാതിപ്പെടാനോ എതിർക്കാനോ ആരും തയ്യാറായില്ല. ഇങ്ങനെ രണ്ട് വർഷം കൊണ്ട് പുത്തൂർ തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിൽ ഫാ. തോമസ് പാറേക്കളം സ്വന്തം സ്വർഗ്ഗരാജ്യം തീർത്തു.
കൊട്ടാരക്കര : പുത്തൂർ തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിൽ ഫാ. തോമസ് പാറേക്കളം നടത്തിയത് കേട്ടാലറയ്ക്കുന്ന പ്രകൃതി വിരുദ്ധ പീഡനങ്ങളാണ്. അത്താഴം കഴിച്ച ശേഷം തന്റെ മുറിയിലേക്ക് ഫാദർ വൈദിക വിദ്യാർത്ഥികളെ ക്ഷണിക്കും. പിന്നെ കുട്ടികൾക്ക് അച്ചന്റെ നിർബന്ധത്തിന് വഴങ്ങി ആ മുറിയിൽ കിടക്കേണ്ടി വരും. രണ്ട് പേർക്ക് കിടക്കാവുന്ന കട്ടിലിൽ തൊട്ടുരുമ്മിക്കിടക്കുമ്പോൾ അച്ചന്റെ കരങ്ങൾ ഇരുടെ ശരീരത്തിൽ ഇഴയും. അങ്ങനെ പീഡനം. ഓരോ ദിവസം ഓരോ കുട്ടികൾ. അങ്ങനെ വൈദിക പഠനത്തിന് എത്തുന്നവരെ അച്ചൻ തന്റെ ഇംഗിതത്തിന്റെ ഇരകളാക്കി.
ഇടയ്ക്ക് ആരൊക്കെയോ എതിർത്തു. പിന്നീടവർ പഠനം നിർത്തി വീടുകളിലേക്ക് പോകേണ്ടി വന്നു. വൈദിക പഠനത്തിന് പോയി പാതി വഴിയിൽ നിർത്തി വീട്ടിൽ തിരിച്ചെത്തിയാൽ നാണക്കേട് ചെറുതല്ല. കുടുംബത്തിന് ചീത്തപ്പേരുതന്നെ. അതുകൊണ്ടുതന്നെ പലരും പരാതിപ്പെടാനോ എതിർക്കാനോ ആരും തയ്യാറായില്ല. ഇങ്ങനെ രണ്ട് വർഷം കൊണ്ട് പുത്തൂർ തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിൽ ഫാ. തോമസ് പാറേക്കളം സ്വന്തം സ്വർഗ്ഗരാജ്യം തീർത്തു. കാസർകോട് ചീമേലി പാറേക്കളം വീട്ടിൽ നിന്നുള്ള ഫാ. തോമസ് പാറേക്കളം ഇന്നലെ തമിഴ്‌നാട്ടിലെ മധുരൈയിൽ ഉസ്‌ളാംപെട്ടിയിലെ സെമിനാരിയിൽ നിന്നും പൊലീസ് പിടിയിലായപ്പോഴാണ് കഥകൾ പുറത്തുന്നത്. ഇപ്പോൾ കുട്ടികൾ ഓരോരുത്തരായി സത്യം പുറത്തു പറയുകയാണ്.
പകൽ വൈദിക പഠനം നടത്തുമ്പോൾ ഇത്ര നല്ലൊരു മനുഷ്യൻ വേറെ ഇല്ലെന്ന് തോന്നുമെന്നാണ് കൂട്ടത്തിലൊരു കുട്ടി പറഞ്ഞത്. പള്ളിയിലെത്തുന്നവരോടും ഇങ്ങനെതന്നെ. വിധവകളാരെങ്കിലും എത്തിയാൽ കുറച്ച് അധികം സംസാരിക്കുമെന്ന് മാത്രം. ഇരുട്ട് വീണുതുടങ്ങിയാൽ അച്ചൻ ളോഹ ഊരിമാറ്റും. പഠിക്കാനെത്തിയവർ തമ്മിൽ സംഭവങ്ങൾ പറയാൻ തുടങ്ങിയതോടെ അച്ചന് അവിടെയൊരു പേരും വീണു -ഊത്തച്ചൻ. പുത്തൂർ തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരി, വെണ്ടാർ മൂഴിക്കോട് സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിലെ വികാരിയാണ് തോമസ് പാറേക്കളം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.ഡി.എം സന്യാസി സമൂഹത്തിലെ അംഗമായ ഇദ്ദേഹം പുല്ലാമലയിൽ പ്രവർത്തിക്കുന്ന സെമിനാരിയിലെ വൈദിക അദ്ധ്യാപകനുമാണ്.
ധാരാളം കുട്ടികൾ ഇവിടെ വൈദിക പഠനത്തിന് ആദ്യം ഉണ്ടായിരുന്നുവെങ്കിലും വികാരിയുടെ പീഡനങ്ങളെ തുടർന്ന് മിക്കവരും കൊഴിഞ്ഞുപോയി. ശേഷിച്ച ഏഴു വിദ്യാർത്ഥികളിൽ നാലു പേരെയാണ് 2016 ജൂലായ് മാസം മുതൽ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നത്. ഇതിൽ പൂവാർ കരിങ്കുളം സ്വദേശിയായ 14 കാരന്റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തത്. പൂവാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പുത്തൂർ പൊലീസിന് കൈമാറുകയായിരുന്നു.
കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവങ്ങൾ പറഞ്ഞപ്പോഴാണ് പൊലീസിൽ പരാതിപ്പെടാൻ തീരുമാനമായത്. ഈ കുട്ടിയുടെ കൂടെ പഠിക്കാനുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികൾക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. കൊട്ടാരക്കര സി.ഐ ഷൈനു തോമസിന്റെ നേതൃത്വത്തിൽ ഇവരുടെ മൊഴികളും രേഖപ്പെടുത്തും. തോമസ് രണ്ട് വർഷം മുൻപാണ് പുത്തൂർ തേവലപ്പുറത്ത് എത്തിയത്. പുല്ലാമല പള്ളിയോട് അനുബന്ധിച്ചുള്ള സെമിനാരിയിലെ അദ്ധ്യാപകനായിട്ട് എത്തിയ തോമസ് പിന്നീട് ഇവിടുത്തെ പള്ളിയുടെയും വെണ്ടാർ മൂഴിക്കോട് സെന്റ് മേരീസ് പള്ളിയുടെയും വികാരിയായി മാറി.
സെമിനാരിയിലെ തന്റെ കിടപ്പ് മുറിയിൽ വച്ചായിരുന്നു കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. പൂവാർ പൊലീസ് ഞായറാഴ്ച തേവലപ്പുറത്ത് നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും തെളിവെടുപ്പിനിടയിൽ ഇവിടെ നിന്നും ഇയാൾ രക്ഷപെടുകയായിരുന്നു. പിന്നീട് ഇന്നലെ തമിഴ് നാട്ടിൽ നിന്നും തന്ത്രപരമായി ഇയാളെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.