- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസ് ഭീകരരുടെ തടവിൽ നരകയാതനകൾ അനുഭവിച്ച് ഫാ. ടോം ഉഴുന്നാലിൽ; ജീവന് വേണ്ടി യാചിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; 'ഇന്ത്യക്കാരൻ ആയതിനാലാണ് തനിക്ക് ഈ അവസ്ഥ ഉണ്ടായത്; യൂറോപ്യനായിരുന്നെങ്കിൽ മോചനം സാധ്യമാകുമായിരുന്നു, മാർപാപ്പ പോലും കൈവിട്ടു': രക്ഷയഭ്യർത്ഥിച്ച് വൈദികൻ
തിരുവനന്തപുരം: യെമനിൽ ഐസിസ് ഭീകരർ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഫാ. ടോം ഉഴുന്നാലിൽ മോചനത്തിനായി കേഴുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. തന്റെ മോചനത്തിനായി സർക്കാർ ഇടപെടൽ വേണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ മലയാളം ചാനലുകൾ പുറത്തുവിട്ടു. മോചിപ്പിക്കണമെന്ന് കേന്ദ്രത്തോട് യാചിച്ചുകൊണ്ട് ടോം ഉഴുന്നാലിൽ സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ ഉള്ളത്. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ഫാദർ ടോം ഉഴുന്നാലിൽ വീഡിയോയിൽ പറയുന്നുണ്ട്. മോചനത്തിനായുള്ള നടപടികൾ വാർത്തകളിൽ ഒതുങ്ങുന്നു. താൻ വളരെ നിരാശനും ദുഃഖിതനുമാണെന്ന് ഫാ. ടോം ഉഴുന്നാലിൽ വീഡിയോയിൽ പറയുന്നു. യൂറോപ്പുകാരനെയാണ് തട്ടിക്കൊണ്ടുപോയതെങ്കിൽ ഈ ഗതിയുണ്ടാവില്ല. ഇന്ത്യക്കാരനായതുകൊണ്ടാണ് തനിക്ക് ഈ അവസ്ഥ ഉണ്ടായത്. തന്റെ ആരോഗ്യം ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്. എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും ഫാ
തിരുവനന്തപുരം: യെമനിൽ ഐസിസ് ഭീകരർ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഫാ. ടോം ഉഴുന്നാലിൽ മോചനത്തിനായി കേഴുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. തന്റെ മോചനത്തിനായി സർക്കാർ ഇടപെടൽ വേണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ മലയാളം ചാനലുകൾ പുറത്തുവിട്ടു.
മോചിപ്പിക്കണമെന്ന് കേന്ദ്രത്തോട് യാചിച്ചുകൊണ്ട് ടോം ഉഴുന്നാലിൽ സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ ഉള്ളത്. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ഫാദർ ടോം ഉഴുന്നാലിൽ വീഡിയോയിൽ പറയുന്നുണ്ട്. മോചനത്തിനായുള്ള നടപടികൾ വാർത്തകളിൽ ഒതുങ്ങുന്നു. താൻ വളരെ നിരാശനും ദുഃഖിതനുമാണെന്ന് ഫാ. ടോം ഉഴുന്നാലിൽ വീഡിയോയിൽ പറയുന്നു.
യൂറോപ്പുകാരനെയാണ് തട്ടിക്കൊണ്ടുപോയതെങ്കിൽ ഈ ഗതിയുണ്ടാവില്ല. ഇന്ത്യക്കാരനായതുകൊണ്ടാണ് തനിക്ക് ഈ അവസ്ഥ ഉണ്ടായത്. തന്റെ ആരോഗ്യം ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്. എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും ഫാ. ടോം ഉഴുന്നാലിൽ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ പോപ്പ് ഫ്രാൻസിസിന്റെ ഭാഗത്ത് നിന്നു പോലും കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിക് സ്‌റ്റേറ്റ് തട്ടിക്കൊണ്ട് പോയ ഫ്രഞ്ച് പത്രപ്രവർത്തക നോറാനെ ഫ്രഞ്ച് സർക്കാരും യൂറോപ്യൻ യൂണിയനും ചേർന്ന് മോചിപ്പിച്ചുനെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇക്കഴിഞ്ഞ മാർച്ച് നാലിനാണ് ഫാ.ടോം ഉഴുന്നാലിനെ യമിനിലെ ഏദനിൽ നിന്നും തട്ടിക്കൊണ്ടു പോയത്. ഭീകരർ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിൽ സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിബിസിഐയുടെ അഞ്ചു പ്രതിനിധികൾ മന്ത്രിയെ സന്ദർശിച്ചിരുന്നുവെന്നും ഫാദർ ടോം ജീവിച്ചിരിപ്പില്ലെന്ന് എന്ന് പ്രചരിക്കുന്ന റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കിയാണ് സുഷമ പ്രതികകരിച്ചത്.
പാലാ സ്വദേശിയായ ടോം ഉഴുന്നാലിനെയാണ് യെമനിൽ ഭീകരർ തട്ടിക്കൊണ്ടു പോയത്. തെക്കൻ യമനിലെ ഏദനിൽവച്ചാണ് ഫാദറിനെ കാണാതാകുന്നത്. മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വയോധികസദനത്തിലായിരുന്നു ഫാദർ ടോം. യെമൻ സർക്കാരിന്റെ താത്പര്യപ്രകാരമായിരുന്നു ഫാദർ ടോം അവിടെ ജോലിക്കെത്തിയത്. മാർച്ച് നാലിന് ആയുധധാരികളായെത്തിയ ഭീകരർ 16ഓളം പേരെ കൊലപ്പെടുത്തിയ ശേഷം ഫാദർ ടോമിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഫാദർ ടോം ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. ഫാദർ ടോമിനെ ഐഎസ് ഭീകരർ കുരിശിൽ തറയ്ക്കുമെന്ന വാർത്തകൾ നവ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് കുരുശിൽ തറച്ചു കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.