- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്പയായി ഗാർഹിക ഉപകരണങ്ങൾ വാങ്ങിത്തരാമെന്നേറ്റ് വ്യാജരേഖകളുണ്ടാക്കി വായ്പയെടുക്കും; ഉപയോക്താവ് അറിയാതെ പണവുമായി മുങ്ങുന്നത് പതിവുശൈലി: തട്ടിപ്പുകാരനായ യുവാവ് അറസ്റ്റിൽ
കൊച്ചി: ഒറ്റനോട്ടത്തിൽ കണ്ടാൽ ആരും വീഴും ഈ സുന്ദരനു മുന്നിൽ. പിന്നെ മഷിയിട്ടു നോക്കിയാലും കാണില്ല. ഗാർഹിക ഉപകരണങ്ങൾക്ക് വായ്പ തരപ്പെടുത്തി തരാമെന്നേറ്റ് ഉപയോക്താക്കളിൽനിന്നും രേഖകൾ കൈപ്പറ്റി മുങ്ങുന്ന പണിയാണ് ഈ ചുരുളന്റെത്. പിന്നീട് ദിവസങ്ങൾക്കു ശേഷം ഉപയോക്താവിനെ വിളിച്ച് വായ്പ ശരിയാകില്ലെന്ന് അറിയിക്കുകയും ചെയ്യും. ഇതിൽ വിശ്വസിച്ചു മടങ്ങുന്ന കസ്റ്റമർക്ക് മാസങ്ങൾ കഴിയുമ്പോൾ വീട്ടിൽ വക്കീൽ നോട്ടീസെത്തും. വായ്പ തുക തിരിച്ചടച്ചില്ലെന്ന് അറിയിച്ച്. അന്ധാളിച്ചു പോകുന്ന കസ്റ്റമർ പിന്നീട് നെട്ടോട്ടമോടും, വായ്്പയുടെ ഉറവിടം കണ്ടെത്താൻ. തങ്ങളുടെ പേരിൽ വായ്പയെടുത്ത ആളെ തേടി കസ്റ്റമർ അലയുമെങ്കിലും കണ്ടെത്താനാവില്ലെന്നതാണ് വാസ്തവം. എറണാകുളം പെന്റാമേനകയിലെ ഫോൺ 4, ഐ.ടി നെറ്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് പത്തനംതിട്ട സ്വദേശിയായ ചാർളിയെന്ന യുവാവ് വൻ തട്ടിപ്പ് നടത്തിയത്. ഉപയോക്താക്കൾക്ക് വായ്പ വ്യവസ്ഥയിൽ ഫോൺ വാങ്ങിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഉപയോക്താക്കളുടെ പേരിൽ വ്യാജരേഖ
കൊച്ചി: ഒറ്റനോട്ടത്തിൽ കണ്ടാൽ ആരും വീഴും ഈ സുന്ദരനു മുന്നിൽ. പിന്നെ മഷിയിട്ടു നോക്കിയാലും കാണില്ല. ഗാർഹിക ഉപകരണങ്ങൾക്ക് വായ്പ തരപ്പെടുത്തി തരാമെന്നേറ്റ് ഉപയോക്താക്കളിൽനിന്നും രേഖകൾ കൈപ്പറ്റി മുങ്ങുന്ന പണിയാണ് ഈ ചുരുളന്റെത്. പിന്നീട് ദിവസങ്ങൾക്കു ശേഷം ഉപയോക്താവിനെ വിളിച്ച് വായ്പ ശരിയാകില്ലെന്ന് അറിയിക്കുകയും ചെയ്യും. ഇതിൽ വിശ്വസിച്ചു മടങ്ങുന്ന കസ്റ്റമർക്ക് മാസങ്ങൾ കഴിയുമ്പോൾ വീട്ടിൽ വക്കീൽ നോട്ടീസെത്തും. വായ്പ തുക തിരിച്ചടച്ചില്ലെന്ന് അറിയിച്ച്. അന്ധാളിച്ചു പോകുന്ന കസ്റ്റമർ പിന്നീട് നെട്ടോട്ടമോടും, വായ്്പയുടെ ഉറവിടം കണ്ടെത്താൻ. തങ്ങളുടെ പേരിൽ വായ്പയെടുത്ത ആളെ തേടി കസ്റ്റമർ അലയുമെങ്കിലും കണ്ടെത്താനാവില്ലെന്നതാണ് വാസ്തവം.
എറണാകുളം പെന്റാമേനകയിലെ ഫോൺ 4, ഐ.ടി നെറ്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് പത്തനംതിട്ട സ്വദേശിയായ ചാർളിയെന്ന യുവാവ് വൻ തട്ടിപ്പ് നടത്തിയത്. ഉപയോക്താക്കൾക്ക് വായ്പ വ്യവസ്ഥയിൽ ഫോൺ വാങ്ങിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഉപയോക്താക്കളുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കി നൽകി ബജാജ് ഫിനാൻസിൽ നിന്നും ലോൺ എടുത്ത് മറിച്ചുവിറ്റാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്. ഫിനാൻസ് സ്ഥാപനത്തിൽ ലോൺതുക തിരിച്ചടയ്ക്കാതായതോടെയാണ് തട്ടിപ്പ് പുറത്തായത്.
ചാർളിയെ കഴിഞ്ഞദിവസം എറണാകുളം സെൻട്രൽ പൊലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ തെള്ളിയൂർ വില്ലേജ്, തെള്ളിയൂർ പോസ്റ്റിൽ ഞാക്കകാലയിൽ വീട്ടിൽ ചാർളി ചാക്കോ ചെറിയാ (25)നാണ് പിടിയിലായത്. ഉപയോക്താക്കളിൽ നിന്നും തിരിച്ചടവ് ലഭിക്കാതായതിനെ തുടർന്ന് ഫിനാൻസ് സ്ഥാപനം നടത്തിയ പരിശോധനയിലാണ് പ്രതിയുടെ തട്ടിപ്പ് വെളിവായത്.
തുടർന്ന് ബജാജ് ഫിനാൻസ് അധികൃതരുടെ പരാതിയിൽ പ്രതിക്കെതിരെ എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധിയാളുകളുടെ പേരിൽ പ്രതി തട്ടിപ്പ് നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.