- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവകാരുണ്യ പ്രവർത്തനത്തിനു പണത്തിനായി പാട്ടുപാടി അരികിലെത്തുന്നവരെ ഒന്നു കരുതിയിരിക്കുക; പണം മുടക്കും മുമ്പ് ഒന്നു ചിന്തിക്കുക; പശ്ചാത്തലം അന്വേഷിക്കുക; അല്ലെങ്കിൽ നിങ്ങൾ കബളിപ്പിക്കപ്പെട്ടേക്കാം
ആലപ്പുഴ: ദയ തോന്നുന്ന മുഖമുള്ള കുരുന്നുകളുടെ പൂർണ്ണകായ ചിത്രം വാഹനത്തിൽ പതിപ്പിച്ച് തെരുവിൽ പാട്ടുപാടി സഹായം അഭ്യർത്ഥിക്കുന്ന ജീവകാരുണ്യ പ്രവർത്തകരെ ശ്രദ്ധിക്കുക. പോക്കറ്റിലിരിക്കുന്ന പണം താനറിയാതെ ബക്കറ്റിൽ വീണുപോകുന്ന തന്ത്രമാണ് ഈ പാട്ടിന് പിന്നിലെന്ന് തിരിച്ചറിയുക. ഫ്‌ളക്‌സിൽ കാണുന്ന കുരുന്നിന്റെ പടവും ദേശസാൽകൃത ബാങ്ക
ആലപ്പുഴ: ദയ തോന്നുന്ന മുഖമുള്ള കുരുന്നുകളുടെ പൂർണ്ണകായ ചിത്രം വാഹനത്തിൽ പതിപ്പിച്ച് തെരുവിൽ പാട്ടുപാടി സഹായം അഭ്യർത്ഥിക്കുന്ന ജീവകാരുണ്യ പ്രവർത്തകരെ ശ്രദ്ധിക്കുക. പോക്കറ്റിലിരിക്കുന്ന പണം താനറിയാതെ ബക്കറ്റിൽ വീണുപോകുന്ന തന്ത്രമാണ് ഈ പാട്ടിന് പിന്നിലെന്ന് തിരിച്ചറിയുക.
ഫ്‌ളക്‌സിൽ കാണുന്ന കുരുന്നിന്റെ പടവും ദേശസാൽകൃത ബാങ്കിന്റെ അക്കൗണ്ട് നമ്പരും കാണുമ്പോൾ എന്തെങ്കിലും പണം അയച്ചുകൊടുക്കാൻ ദയതോന്നുവരും വ്യക്തമായ അന്വേഷണത്തിന് ശേഷം കാരുണ്യം നൽകിയാൽ നന്ന്. മാറാരോഗികളെ സഹായിക്കാൻ കാരുണ്യപോലുള്ള സർക്കാർ സംവിധാനങ്ങളും പഞ്ചായത്തുതല ചികിൽസാ സഹായങ്ങളും നിലനിൽക്കുമ്പോഴാണ് ഗാനമേളയിലൂടെ രോഗികളെ സഹായിക്കാനെന്ന മട്ടിൽ ചിലർ തട്ടിപ്പിന്റെ പുതിയമുഖവുമായെത്തുന്നത്.
മാത്രമല്ല വിവിധ സമുദായ സംഘടനകൾ മണിക്കൂറുകൾക്കൊണ്ട് അത്യാവശ്യഘട്ടത്തിൽ ലക്ഷങ്ങൾ പിരിച്ച് അത്യാസന്ന രോഗികളെ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾക്ക് സഹായിക്കുന്ന അതിവേഗസഹായ കേന്ദ്രങ്ങളും നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും മറക്കരുത്. മുക്കിനും മൂലയിലും കുമിളുകൾ പോലെ വ്യാപിക്കുന്ന ഗാനമേളക്കാരിൽ പലരും തട്ടിപ്പുക്കാരാണെന്ന് തിരിച്ചറിയുക. കേരളത്തിലെ മിക്കജില്ലകളിലും ഇപ്പോൾ രോഗികളെ സഹായിക്കുന്ന പാട്ടുക്കാരെക്കൊണ്ട് പൊറുതി മുട്ടുകയാണ്.
ആളുകൾ തടിച്ചുകൂടുന്ന കവലകൾ, കടപ്പുറം, ബസ് സ്റ്റോപ്പുകൾ, ഉൽസവ പറമ്പുകൾ എന്നിവയാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങൾ. കഴിഞ്ഞദിവസം ആലപ്പുഴ പൊലീസിന്റെ പിടിയിലായവരിൽ ചിലർക്ക് ഫ്‌ളക്‌സിൽ പതിപ്പിച്ചിരിക്കുന്ന കുട്ടിയെ കുറിച്ച് ഒരുവിവരം ഇല്ലായിരുന്നുവെന്നതാണ് ഞെട്ടിച്ചത്.
കുട്ടിയുടെ അസുഖത്തെകുറിച്ചുള്ള വിവരണം കേട്ടാൽ ആരും കൊടുത്തുപോകും സഹായം. അത്രകണ്ട് കരളലിയിപ്പിക്കുന്ന ഡയലോഗുകൾ കാച്ചിയാണ് ഇവർ പണപിരിവ് നടത്തുന്നത്. ആർക്കോവേണ്ടി കമ്മീഷൻ വ്യവസ്ഥയിൽ പണിയെടുക്കുന്നവരായിട്ടാണ് ഇവരുടെ സംസാരത്തിൽനിന്നും മനസിലാക്കാൻ കഴിഞ്ഞത്. ഇതിനുപിന്നിൽ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി പൊലീസ് പറയുന്നു.
നേരത്തെ ഇത്തരത്തിൽ സഹായ അഭ്യർത്ഥനയുമായി എത്തിയിരുന്നവർക്ക് സംസ്ഥാനത്തെ ലൈറ്റ് ആൻഡ് സൗണ്ട്‌സ് അസോസിയേഷൻ മൈക്കും മറ്റ് സാമഗ്രികളും സൗജന്യമായി നൽകിയിരുന്നു. എന്നാൽ പിന്നീട് ഇവർ തട്ടിപ്പുകാരാണെന്ന് തിരിച്ചറിഞ്ഞതോടെ സഹായം നിർത്തിവച്ചതായി സംഘടനയുടെ മുതിർന്ന നേതാവ് അറിയിച്ചു. അതേസമയം തെരുവിൽ പാടുന്ന ഇവരെ നിയന്ത്രിക്കാൻ പൊലീസിനും കഴിയുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.
ഇവരാകട്ടെ ആളുകൂടുന്ന എവിടെയും ഗാനമേളയ്ക്ക് തയ്യാറാണ്. എന്നാൽ അതത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇവർ പാടാൻ എത്തുമ്പോൾ വ്യക്തമായ പരിശോധന നടത്തിയാൽ ഇവർ ആരെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. മാത്രമല്ല പൊലീസ് സ്റ്റേഷൻ പരിധിയിൽ എവിടെ മേള നടത്തണമെങ്കിലും അനുമതി വാങ്ങണമെന്ന നിർദ്ദേശം വച്ചാലും ഇവരിലെ വ്യാജനെ കണ്ടെത്താൻ കഴിയും. എന്നാൽ ഇതൊന്നും കേൾക്കാത്ത മട്ടിൽ പൊലീസും പാട്ട് ആസ്വദിച്ച് കടന്നുപോകുകയാണ്.