- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഊട്ടുപുര ആദ്യം എട്ടുപേരുടെ പേരിൽ ചേർത്ത് രേഖകൾ ഉണ്ടാക്കി; കലാഭവൻ മണിയെ മുമ്പിൽ നിർത്തി സ്വന്തമാക്കി; ഒടുവിൽ ഡി സിനിമയായപ്പോൾ എല്ലാം ദിലീപിന്റെ പേരിൽ മാത്രം; ചാലക്കുടി പുഴ കൈയേറിയും സർക്കാർ ഭൂമി കൈവശപ്പെടുത്തിയും കോൺഗ്രസ് എംഎൽഎയുടെ പിന്തുണയോടെ ദിലീപ് തിയേറ്റർ ഉണ്ടാക്കിയത് അന്തരിച്ച നടനേയും പറ്റിച്ചോ?
കൊച്ചി : എറണാകുളം കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം വസ്തു ഇടപാട് നടൻ ദിലീപ് നടത്തിയിരിക്കുന്നത് തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ്. പതിനൊന്ന് വസ്തുകൾ കിഴക്കെ ചാലക്കുടിയിൽ മാത്രം ദിലീപിന്റെ പേരിൽ ഉണ്ട്. വസ്തുകളിൽ പലതിന്റെയും വിപണി വില കുറച്ചാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ കണക്കുകൾ പുറത്തു വന്നു കഴിഞ്ഞു. ആലുവക്കാരനായ ദിലീപിനെ ചാലക്കുടിയുമായി അടുപ്പിച്ചത് ആത്മമിത്രമായിരുന്ന കലാഭവൻ മണിയായിരുന്നു. കലാഭവനിൽ തുടങ്ങിയ പരിചയം സിനിമയിലെ ഉറ്റ സുഹൃത്തുക്കളായി ഇവരെ മാറ്റി. പല ഇടപാടുകളും തമ്മിൽ നടത്തി. ഒടുവിൽ ഇതെല്ലാം ദിലീപിന്റേത് മാത്രമാവുകയായിരുന്നോ? ചില സംശയങ്ങൾ സജീവമാവുകയാണ്. കലാഭവൻ മണിയുടെ മരണത്തിൽ ചില സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വിവാദമെത്തിയിരുന്നു. ചിലർ ദിലീപിനെ സംശയ നിഴലിൽ നിർത്തി. സിബിഐ ഇക്കാര്യവും അന്വേഷണം തുടങ്ങി. ഇവർ തമ്മിലെ ഭൂമി ഉപാടുകളാണ് പരിശോധിക്കുന്നത്. ഇതിന് പിന്നാലെയാണ് പുതിയ സൂചനകൾ കിട്ടുന്നത്. ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡിസിനിമാസ് തിയറ്റർ സമുച്ചയത്തിൽ കലാഭവൻ മണിക്കും നിക്ഷേ
കൊച്ചി : എറണാകുളം കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം വസ്തു ഇടപാട് നടൻ ദിലീപ് നടത്തിയിരിക്കുന്നത് തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ്. പതിനൊന്ന് വസ്തുകൾ കിഴക്കെ ചാലക്കുടിയിൽ മാത്രം ദിലീപിന്റെ പേരിൽ ഉണ്ട്. വസ്തുകളിൽ പലതിന്റെയും വിപണി വില കുറച്ചാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ കണക്കുകൾ പുറത്തു വന്നു കഴിഞ്ഞു. ആലുവക്കാരനായ ദിലീപിനെ ചാലക്കുടിയുമായി അടുപ്പിച്ചത് ആത്മമിത്രമായിരുന്ന കലാഭവൻ മണിയായിരുന്നു. കലാഭവനിൽ തുടങ്ങിയ പരിചയം സിനിമയിലെ ഉറ്റ സുഹൃത്തുക്കളായി ഇവരെ മാറ്റി. പല ഇടപാടുകളും തമ്മിൽ നടത്തി. ഒടുവിൽ ഇതെല്ലാം ദിലീപിന്റേത് മാത്രമാവുകയായിരുന്നോ? ചില സംശയങ്ങൾ സജീവമാവുകയാണ്.
കലാഭവൻ മണിയുടെ മരണത്തിൽ ചില സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വിവാദമെത്തിയിരുന്നു. ചിലർ ദിലീപിനെ സംശയ നിഴലിൽ നിർത്തി. സിബിഐ ഇക്കാര്യവും അന്വേഷണം തുടങ്ങി. ഇവർ തമ്മിലെ ഭൂമി ഉപാടുകളാണ് പരിശോധിക്കുന്നത്. ഇതിന് പിന്നാലെയാണ് പുതിയ സൂചനകൾ കിട്ടുന്നത്. ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡിസിനിമാസ് തിയറ്റർ സമുച്ചയത്തിൽ കലാഭവൻ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി സൂചന. എന്നാൽ സമുച്ചയം ഉദ്ഘാടനം ചെയ്തതിനു ശേഷം ഉടമസ്ഥത സംബന്ധിച്ച് ഇവർക്കിടെ അഭിപ്രായ ഭിന്നതയുണ്ടായതായി സിബിഐയ്ക്ക് വിവരം ലഭിച്ചു. മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐ ഇതും ഗൗരവത്തോടെ എടുക്കുന്നു.
ഈ സ്ഥലം ദിലീപിനു പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാൻസ് തുക നൽകിയതും കലാഭവൻ മണിയാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന. സംരംഭത്തിന്റെ പേരു 'ഡിഎം സിനിമാസ്' എന്നായിരിക്കുമെന്നു കലാഭവൻ മണി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാൽ മണിയുടെ നിർബന്ധപ്രകാരമാണു ചാലക്കുടിയിൽ സ്ഥലം കണ്ടെത്തിയത്. ഒരു പ്രതിപക്ഷ ജനപ്രതിനിധിക്കും തിയറ്റർ സമുച്ചയത്തിൽ ബെനാമി നിക്ഷേപമുള്ളതായി ആരോപണം ഉയരുന്നുണ്ട്. ഇതെല്ലാം സിബിഐ പരിശോധിക്കും. ഡി സിനിമാസ് നിർമ്മിച്ച സ്ഥലം സർക്കാർ ഭൂമി വ്യാജ ആധാരങ്ങൾ ചമച്ചു കൈവശപ്പെടുത്തിയെന്ന പരാതിയും ഉയർന്നിരുന്നു.
സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമ്മിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു പരാതി. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളിൽ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാൻഡ് റവന്യു കമ്മിഷണർ 2015ൽ പുറപ്പെടുവിച്ച ഉത്തരവും ഭരണസ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ച് അനുകൂലമാക്കി.
ഡി സിനിമാസ് എന്ന തിയറ്റർ സമുച്ചയം സർക്കാർ പുറംപോക്ക് ഭൂമികൈയേറിയെന്നും ആരോപണം ഉയർന്നിരുന്നു. കെട്ടിടം പണിതിരിക്കുന്നത് സർക്കാർ വക പുറംപോക്ക് ഭൂമിയിലാണെന്ന് പരാതിയുമായി അഭിഭാഷകൻ കെ സി സന്തോഷാണ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു എന്നും പിന്നീട് ഊട്ടുപുര പറമ്പ് എന്ന പേരിൽ മിച്ചഭൂമിയായി സർക്കാർ രേഖകളിൽ ഉൾപ്പെടുത്തിയതുമാണെന്നും പരാതിയിൽ പറയുന്നു.
1964ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സർക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങൾക്കല്ലാതെ മറ്റാർക്കും ഇത് ഉപയോഗിക്കാൻ അധികാരമല്ലെന്നും പരാതിക്കാരനായ അഭിഭാഷകൻ ആരോപിക്കുന്നു. എന്നാൽ 2006ൽ ഈ ഭൂമിയിൽ നിന്നും 92.9 സെന്റ് ഭൂമി നടൻ ദിലീപ് വാങ്ങിയതായി രേഖയുണ്ട്. ബിജു ഫിലിപ് , അഗസ്റ്റിൻ, പോൾ, സജി എന്നിവരിൽ നിന്നാണ് അദ്ദേഹം ഭൂമി വാങ്ങിയിരിക്കുന്നത്. 2013ൽ തന്നെ ഇതിനെതിരെ തൃശൂർ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ദിലീപിന്റെ കൈവശമുള്ളത് പുറംപോക്ക് ഭൂമിയല്ലെന്ന് കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിലും കാര്യങ്ങൾ നടന് അനുകൂലമായിരുന്നു.
സിനിമാ പ്രേമികൾക്കായി സമർപ്പിച്ച ചാലക്കുടിയിലെ ആദ്യത്തെ മൾട്ടിപ്ലെക്‌സ് സിനിമാ തീയറ്റർ ഡി സിനിമാസ് ഡിസംബറിലാണ് പ്രവർത്തനമാരഭിച്ചത്. സ്വന്തം ബ്രാൻഡ് നെയിമിൽ തൃശൂർ ജില്ലയുടെ ഭാഗമായി ചാലക്കുടിയിൽ ആരംഭിച്ച ഡി സിനിമാസിനെ ചലച്ചിത്ര പ്രേമികൾക്കുള്ള തന്റെ ക്രിസ്തുമസ് സമ്മാനം എന്നാണ് ദിലീപ് വിശേഷിപ്പിച്ചത്. ക്രിസ്തുമസ് റിലീസ് ചിത്രങ്ങളോടെ പ്രവർത്തനം ആരംഭിച്ച ഡി സിനിമാസിൽ 420, 240, 240 എന്നക്രമത്തിൽ 800 സീറ്റുകളും വിശാലമായ ഫുഡ് കോർട്ടും ഉണ്ട്. ചാലക്കുടി കേന്ദ്രീകരിച്ച് ദിലീപ് തുടക്കമിട്ട ഡി സിനിമാസ് മൾട്ടിപ്ലെക്‌സ് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. കലാഭവൻ മണിയുടെ എല്ലാ പിന്തുണയും ഈ പദ്ധതിക്കുണ്ടായിരുന്നു. എന്നാൽ മഞ്ജുവുമായുള്ള വിവാഹ മോചനത്തിൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഡി സിനിമാസിന്റെ കൈമാക്‌സിൽ പുതിയ തലത്തിലെത്തി. ഇതിനിടെയാണ് മണിയുടെ അസ്വാഭാവിക മരണമെത്തുന്നത്.
ഈ സാഹചര്യത്തിലാണ് കലാഭവൻ മണിയും ദിലീപും തമ്മിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഉണ്ടായിരുന്നെന്ന ആരോപണം സിബിഐ പരിശോധിക്കുന്നത്. ആരോപണമുന്നയിച്ച സംവിധായകൻ ബൈജു കൊട്ടാരക്കരയെ മണിയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന സി ബിഐ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി മൊഴിയെടുത്തു. ബൈജു കൊട്ടാരക്കരയ്ക്ക്വിവരം കൈമാറിയ കോഴിക്കോട് സ്വദേശിനിയെയും സി ബി ഐ വിളിച്ചുവരുത്തി മൊഴിയെടുക്കും. ദിലീപും മണിയും ചേർന്ന് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നിരുന്നുവെന്നും മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും ബൈജു കൊട്ടാരക്കര ചാനലുകളിലൂടെ ആരോപിച്ചിരുന്നു. തുടർന്നാണ് സി ബി ഐ അദ്ദേഹത്തെ വിളിച്ചു വരുത്തിയത്. കോഴിക്കോട് സ്വദേശിനി ബൈജു കൊട്ടാരക്കരയേക്ക് വാട്‌സ് ആപ്പിൽ അയച്ച ശബ്ദ സന്ദേശമാണ് അദ്ദേഹം തെളിവായി ഹാജരാക്കിയത്.തനിക്ക് നേരിട്ട് ഇക്കാര്യങ്ങളിൽ അറിവില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
ബൈജു കൊട്ടാരക്കരയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്കേസന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ താൻ വിവരം അറിയിക്കുകയായിരുന്നുവെന്ന് മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻവ്യക്തമാക്കി. ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൈജു കൊട്ടാരക്കരയ്ക്ക് ശബ്ദ സന്ദേശം അയച്ച കോഴിക്കോട് സ്വദേശിനിയെസി ബി ഐ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചതായി അറിയുന്നു. ഇവരെ ഉടൻ വിളിച്ചു വരുത്തി മൊഴിയെടുക്കും. സിനിമാസംവിധായകന്റെ ബന്ധുവാണ് കോഴിക്കോട് സ്വദേശിനിയെന്നും ഇവരുടെ പേര്വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.