കണ്ണൂർ: എഴുപതുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ മകന്റെ സുഹൃത്തായ പാർട്ടി പ്രവർത്തകൻ കസ്റ്റഡിയിൽ. പിടിയിലായ പ്രതിയെന്നു സംശയിക്കുന്നയാളുടെ രാഷ്ട്രീയ ബന്ധമാണ് ഇക്കാര്യത്തിൽ നടപടി വൈകുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട 70 കാരിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ക്രൂരമായ ബലാത്സംഗം നടന്നതായി കാണപ്പെട്ടത്. വയോധികയായ സ്ത്രീയുടെ രഹസ്യ ഭാഗങ്ങളിൽ പതിനഞ്ചിലേറെ മുറിവുകൾ ഉൾപ്പെടെ ഇരുപത്താറ് ചതവുകൾ ഏറ്റിരുന്നു. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ കാണിയേരി സരോജിനിയെയാണ് കഴിഞ്ഞ ദിവസം തറവാട്ടു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

ആത്മഹത്യ എന്ന നിലയിൽ എഴുതി തള്ളുമായിരുന്ന മരണം മൃതദേഹ പരിശോധനയിലൂടെ പീഡനം നടന്നതായി തെളിയുകയായിരുന്നു. പീഡനത്തിൽ മനംനൊന്ത് ഇവർ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. അസുഖ ബാധിതയായിരുന്ന സഹോദരിയെ
കാണാൻ ഗ്രാമത്തിയിലെ തറവാട്ടു വീട്ടിലേക്ക് പോയതായിരുന്നു സരോജിനി.

അവിടെ എത്തിയപ്പോൾ അസുഖം മൂർച്ചിച്ച സഹോദരിയെ മറ്റൊരു സഹോദരി ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. ഇക്കാര്യം നേരത്തെ സരോജിനി അറിഞ്ഞിരുന്നില്ല. അവർ അവിടെ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കേ മകന്റെ സുഹൃത്ത് കൂടിയായ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള ആൾ പീഡനം നടത്തിയെന്നാണ് കരുതുന്നത്. ഇതിന്റെ മനോ വിഷമത്തിലായിരിക്കാം സരോജിനി ജീവനൊടുക്കിയത്.

എന്നാൽ പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കാരണം അന്വേഷണം പുരോഗമിക്കുന്നില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ആത്മഹത്യയെന്ന് നാട്ടുകാർ കരുതിയ സരോജിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കാനിരിക്കേ മുഴക്കുന്ന് എഎസ്ഐ. യാണ് ശരീരത്തിലെ ചതവുകൾ കാണുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്്ത്. എസ്.ഐ. ഉടൻ തന്നെ
കണ്ണൂർ ജില്ലാ പൊലീസ് ചീഫിനേയും ഐ.ജി.യേയും വിവരം അറിയിച്ചിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ എസ്. ഗോപാലകൃഷ്ണപ്പിള്ള വയോധിക ക്രൂരമായി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. പരേതനായ കുഞ്ഞിരാമന്റെ ഭാര്യയാണ് സരോജിനി. സരോജിനിക്ക് മൂന്ന് മക്കളുണ്ട്. രണ്ട് ആൺമക്കളും സർക്കാർ ജീവനക്കാരാണ്. ഒരു മകന്റെ സുഹൃത്താണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.ബലാത്സംഗത്തിനും ആത്മഹത്യാ പ്രേരണക്കും കേസെടുത്ത് അ്ന്വേഷണം ആരംഭിച്ചിട്ടുണ്ട്.