- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനിയായ അച്ഛൻ കുടുംബം നോക്കാതിരുന്നപ്പോൾ അമ്മയെ സഹായിക്കാൻ പഠനം നിർത്തി കൂലിപ്പണിക്കിറങ്ങി; അനുജത്തിയെ വിവാഹം ചെയ്തയച്ച ശേഷം പഠനം തുടർന്നു; മൊബൈൽ സ്റ്റോറിലെ സെയിൽസ്മാൻ ജോലിക്കൊപ്പം സിവിൽ സർവീസിനുള്ള ഒരുക്കം; തലചായ്ച്ചതും പഠിച്ചതും റെയിൽവെ പ്ളാറ്റ്ഫോമിൽ: ഐഎഎസ് പട്ടം ഉറപ്പിച്ച ശിവഗുരു പ്രഭാകരന്റെ അത്ഭുതപ്പെടുത്തുന്ന വിജയകഥ
ചെന്നൈ: സിവിൽ സർവീസ് പരീക്ഷയുടെ ഫലം ഇന്നലെയാണ് പുറത്തുവന്നത്. 990 പേർ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു. ഇതിൽ കഠിനാധ്വാന കൊണ്ടാണ് ഓരോരുത്തരും ഈ സ്ഥാനം കരസ്ഥമാക്കിയത്. ലക്ഷങ്ങൾ മുടക്കി കോച്ചിംഗിന് പോയും മറ്റൊരു കാര്യങ്ങളും ആലോചിക്കാതെ പഠനം തുടരാൻ സൗകര്യം ഉള്ളവരുമാണ് വിജയിച്ചു കയറിയവരിൽ ഭൂരിഭാഗവും. എന്നാൽ, ഇവിരിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു വിജയകഥയും തമിഴ്‌നാട്ടിൽ നിന്നും പുറത്തുവന്നു. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ തലചായ്ച്ചും പഠിച്ചും ഐഎഎസ് പദവി ഉറപ്പിച്ചത് തഞ്ചാവൂരിലെ പട്ടുക്കോട്ടൈ സ്വദേശിയായ ശിവഗുരു പ്രഭാകരനാണ്. ദാരിദ്ര്യത്തോട് പടവെട്ട് പ്രഭാകരൻ നേടിയ വിജയത്തിന് ഒന്നാം റാങ്കിനേക്കാൾ തിളക്കമുണ്ട്. സിവിൽ സർവീസ് പരീക്ഷയിൽ 101-ാം റാങ്ക് നേടിയാണ് പ്രഭാകരൻ സിവിൽ സർവീസ് ഉറപ്പിച്ചത്. ഐഎഎസ് എന്നാൽ, ഉന്നതർക്കും പണക്കാർക്കും മാത്രം പറഞ്ഞിട്ടുള്ളതാണെന്ന പതിവു ചട്ടങ്ങളെ തള്ളിക്കളയുകയാണ് ഈ യുവാവ്. ജീവിതത്തിൽ ഒരിക്കൽ ഉപേക്ഷിക്കേണ്ടി വന്ന പഠനം പോരാട്ടത്തിലൂടെ തിരികെ പിടിച്ച കഥയാണ് പ്രഭാകരന് പറയാന
ചെന്നൈ: സിവിൽ സർവീസ് പരീക്ഷയുടെ ഫലം ഇന്നലെയാണ് പുറത്തുവന്നത്. 990 പേർ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു. ഇതിൽ കഠിനാധ്വാന കൊണ്ടാണ് ഓരോരുത്തരും ഈ സ്ഥാനം കരസ്ഥമാക്കിയത്. ലക്ഷങ്ങൾ മുടക്കി കോച്ചിംഗിന് പോയും മറ്റൊരു കാര്യങ്ങളും ആലോചിക്കാതെ പഠനം തുടരാൻ സൗകര്യം ഉള്ളവരുമാണ് വിജയിച്ചു കയറിയവരിൽ ഭൂരിഭാഗവും. എന്നാൽ, ഇവിരിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു വിജയകഥയും തമിഴ്‌നാട്ടിൽ നിന്നും പുറത്തുവന്നു. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ തലചായ്ച്ചും പഠിച്ചും ഐഎഎസ് പദവി ഉറപ്പിച്ചത് തഞ്ചാവൂരിലെ പട്ടുക്കോട്ടൈ സ്വദേശിയായ ശിവഗുരു പ്രഭാകരനാണ്.
ദാരിദ്ര്യത്തോട് പടവെട്ട് പ്രഭാകരൻ നേടിയ വിജയത്തിന് ഒന്നാം റാങ്കിനേക്കാൾ തിളക്കമുണ്ട്. സിവിൽ സർവീസ് പരീക്ഷയിൽ 101-ാം റാങ്ക് നേടിയാണ് പ്രഭാകരൻ സിവിൽ സർവീസ് ഉറപ്പിച്ചത്. ഐഎഎസ് എന്നാൽ, ഉന്നതർക്കും പണക്കാർക്കും മാത്രം പറഞ്ഞിട്ടുള്ളതാണെന്ന പതിവു ചട്ടങ്ങളെ തള്ളിക്കളയുകയാണ് ഈ യുവാവ്. ജീവിതത്തിൽ ഒരിക്കൽ ഉപേക്ഷിക്കേണ്ടി വന്ന പഠനം പോരാട്ടത്തിലൂടെ തിരികെ പിടിച്ച കഥയാണ് പ്രഭാകരന് പറയാനുള്ളത്.
പന്ത്രണ്ടാം ക്ലാസിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നുരുന്നു. മദ്യപാനിയായ പിതാവ് കുടുംബത്തെ നോക്കാത്ത സാഹചര്യം വന്നപ്പോൾ തൊണ്ട് തല്ലി ഉപജീവനം നടത്തുന്ന അമ്മയെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു പ്രഭാകരന് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ കൂലിപ്പണിക്കിറങ്ങിയ പ്രഭാകരൻ പല ജോലികൾ ചെയ്തു. തടിയറുപ്പ് മില്ലിലെ സഹായിയായും കർഷകത്തൊഴിലാളിയായും മൊബൈൽ കടയിലെ സെയിൽസ് മാനായുമെല്ലാം പണിയെടുത്തു. ഇതിനിടെ അനുജനെ എഞ്ചിനീയറിംഗിനും പഠിക്കാനയച്ചു. അനുജത്തിയെ വിവാഹം കഴിപ്പിച്ചയച്ചു കഴിഞ്ഞതിനു ശേഷമാണ് പാതി വഴിയിൽ മുടങ്ങിയ പഠനം തുടങ്ങാൻ ആരംഭിച്ചത്.
പഠനത്തിൽ അതീവ തൽപ്പരനായ പ്രഭാകരന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. വെല്ലൂരിലെ സർക്കാർ എഞ്ചിനീയറിങ് കോളേജിൽനിന്ന് ബി ടെക് നേടിയ ശേഷം മദ്രാസ് ഐ ഐ ടിയിൽ നിന്ന് ഉയർന്ന റാങ്കോടെ എം ടെകും പാസായി. ഇതിനിടെ മൊബൈൽ ഷോപ്പിലെ സെയിൽസ്മാനായി ജോലി നോക്കുകയായിരുന്നു യുവാവ്. ഐ ഐ ടി എൻട്രൻസ് കോച്ചിങ്ങിനിടെ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയത് ഈ സമയമത്രയും രാത്രികാലങ്ങളിലെ ഉറക്കം സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലായിരുന്നു.
ഐ ഐ ടി പഠനത്തിനിടെ തന്നെ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനവും തുടങ്ങിയിരുന്നു. മൂന്നു തവണ സിവിൽ സർവീസ് കടമ്പ കടക്കാനായില്ല. നാലാം തവണ പ്രഭാകരന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ യു പി എസ് സിക്കു മുട്ടു മടക്കേണ്ടി വന്നു. തന്നിൽ സിവിൽ സർവീസ് മോഹം ജനിപ്പിച്ചത് തമിഴ്‌നാട് സർക്കാറിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്നു എന്നാണ് പ്രഭാകരൻ പറയുന്നത്. ജെ രാധാകൃഷ്ണനാണ് തന്റെ ഇൻസ്പിറേഷനെന്നും പ്രഭാകരൻ പറയുന്നു.
ഇംഗ്ലീഷിൽ അത്രയ്ക്ക് മിടുക്കനായിരുന്നില്ല പ്രഭാകരൻ. എന്നാൽ, സ്വന്തം കഴിവു കൊണ്ട് അദ്ദേഹം ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യാൻ സാധിച്ചു. പ്രഭാകരന്റെ സിവിൽ സർവീസ് നേട്ടം തമിഴ്‌നാട്ടിൽ വലിയ ആഘോഷമായിട്ടുണ്ട്. എല്ലാം അവസാനിച്ചു എന്നു കരുതിയിടത്തു നിന്നുമാണ് പ്രഭാകരൻ ജീവിത വിജയം നേടിയിരിക്കുന്നത്.