- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രത്ത് ജഹാൻ ഭീകരവാദിയല്ലെന്ന് സ്ഥാപിക്കാൻ ചിദംബരം വാശി പിടിച്ചത് എന്തിന്? കുറ്റപത്രത്തിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ പോലും അറിയാതെ ലഷ്കർ ബന്ധം മാറ്റിയത് അന്നത്തെ ആഭ്യന്തര മന്ത്രി നിർദ്ദേശിച്ച പ്രകാരം; ജികെ പിള്ളയുടെ വെളിപ്പെടുത്തൽ വിവാദമാകുമ്പോൾ
ഗുജറാത്തിൽ പൊലീസുമായുള്ള ഏറ്റമുട്ടലിൽ ഇസ്രത്ത് ജഹാനും മറ്റുള്ളവരും കൊല്ലപ്പെട്ട കേസ്സിൽ കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം മാറ്റിയത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരം നേരിട്ടാണെന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജികെ പിള്ളയുടെ വെളിപ്പെടുത്തൽ. ഇസ്രത്ത് ജഹാന് തീവ്രവാദബന്ധമുണ്ടെന്ന സത്യവാങ്മൂലം മാറ്റുകയും ലഷ്ക
ഗുജറാത്തിൽ പൊലീസുമായുള്ള ഏറ്റമുട്ടലിൽ ഇസ്രത്ത് ജഹാനും മറ്റുള്ളവരും കൊല്ലപ്പെട്ട കേസ്സിൽ കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം മാറ്റിയത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരം നേരിട്ടാണെന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജികെ പിള്ളയുടെ വെളിപ്പെടുത്തൽ. ഇസ്രത്ത് ജഹാന് തീവ്രവാദബന്ധമുണ്ടെന്ന സത്യവാങ്മൂലം മാറ്റുകയും ലഷ്‌കറെ തൊയ്ബയുമായുള്ള ഇസ്രത്തിന്റെ ബന്ധം തെളിയിക്കുന്ന സൂചനകൾ ചിദംബരം ഇടപെട്ട് ഒഴിവാക്കുകയായിരുന്നുവെന്നുമാണ് പിള്ളയുടെ വെളിപ്പെടുത്തൽ.
കേന്ദ്രം നേരത്തെ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. അത് തിരുത്തിയത് മന്ത്രി നേരിട്ടാണ്. എന്തിനാണ് അങ്ങനെ ചെയ്തതെന്ന കാര്യം മന്ത്രിയോടുതന്നെ ചോദിക്കണമെന്നും ജികെ പിള്ള പറഞ്ഞു. ലഷ്‌കറെ ബന്ധം ഇല്ലാതാക്കുന്ന തരത്തിലേക്ക് സത്യവാങ്മൂലം മാറ്റിയത് മന്ത്രി സ്വമേധയായാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലം സ്വയം സംസാരിക്കുന്നതാണെന്നും യു.പി.എ സർക്കാർ ഒരിക്കലും ഈ സത്യവാങ്മൂലത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നുമാണ് ഇതേക്കുറിച്ച് പി.ചിദംബരം പ്രതികരിച്ചത്. ഇന്റലിജൻസ് ബ്യൂറോയിലെ ജൂനിയർ ഓഫീസർമാരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മന്ത്രിതന്നെയാണ് സത്യവാങ്മൂലം തയ്യാറാക്കിയതെന്ന് പിള്ള പറഞ്ഞു. എങ്ങനെ സത്യവാങ്മൂലം വന്നു എന്ന് താൻ അന്വേഷിച്ചപ്പോൾ, മന്ത്രിതന്നെ നിർദ്ദേശിച്ച പ്രകാരമെന്നാണ് അന്നത്തെ ജോയന്റ് സെക്രട്ടറി പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.
തീവ്രവാദികളോടും ഭീകരരോടു അനുതാപപൂർണമായ നിലപാടാണ് കോൺഗ്രസ്സും യു.പി.എ സർക്കാരും കൈക്കൊണ്ടതെന്ന നിർഭാഗ്യകരമായ വസ്തുതയാണ് ഈ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു. കോൺഗ്രസ്സിന്റെ മനസ്സിലിരുപ്പ് എന്തെന്ന് വ്യക്തമാക്കുന്നതാണ് ജികെ പിള്ളയുടെ വെളിപ്പെടുത്തലെന്നും അദ്ദേഹം പറഞ്ഞു.