- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകനേതാക്കൾ ക്യൂ നിന്നപ്പോഴും മെർക്കലിനെ ഒപ്പം നിർത്തി തെരേസ മേയെ പിന്നോട്ട് നീക്കി ഒബാമ; സൗദി നേതാക്കളെ കാണാൻ അൽപ വസ്ത്രം ധരിച്ചുനിന്നത് വിവാദമായി
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കൾ ഫോട്ടോഗ്രാഫിന് അണിനിരന്നപ്പോൾ അത് ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സ്ഥാനമെന്താകുമെന്നതിന്റെ സൂചന കൂടിയായി. ജർമൻ ചാൻസലർ ആംഗല മെർക്കലിനെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പം നിർത്തിയപ്പോൾ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് രണ്ടാം നിരയിലായി സ്ഥാനം. യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വിടുതൽ നേടിയതിനുശഷമുള്ള ആദ്യ അന്താരാഷ്ട്ര യോഗമായിരുന്നു തെരേസ മെയ്‌ക്കിത്. ലോക നേതാക്കൾ തെരേസയെക്കാണാൻ മത്സരിക്കുന്നതായിരുന്നു ഹാങ്ഷുവിലെ കാഴ്ച. എന്നാൽ, സംയുക്ത പത്രസമ്മേളനത്തിൽ ബ്രിട്ടന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് ഒബാമയുടെ പരാമർശവും നിരാശപ്പെടുത്തുന്നതായി. ബ്രെക്‌സിറ്റിന് തയ്യാറായാൽ ബ്രിട്ടന്റെ സാമ്പത്തിക പുരോഗതിക്ക് തിരിച്ചടിയാവുമെന്നും വ്യാപാരക്കരാറുകളിൽ ഏർപ്പെടാൻ പ്രയാസമാകുമെന്നുമാണ് ഒബാമ ഹിതപരിശോധനയ്ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നത്. അത് തിരുത്തിപ്പറയാൻ ഒബാമ ഇപ്പോഴും തയ്യാറായില്ല. മാത്രമല്ല, ബ്രെക്‌സിറ്റ് ബ്രിട്ടനെ പിന്നോട്ടടിക്കില്ലെന്ന് ഉറപ്പുവ
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കൾ ഫോട്ടോഗ്രാഫിന് അണിനിരന്നപ്പോൾ അത് ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സ്ഥാനമെന്താകുമെന്നതിന്റെ സൂചന കൂടിയായി. ജർമൻ ചാൻസലർ ആംഗല മെർക്കലിനെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പം നിർത്തിയപ്പോൾ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് രണ്ടാം നിരയിലായി സ്ഥാനം.
യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വിടുതൽ നേടിയതിനുശഷമുള്ള ആദ്യ അന്താരാഷ്ട്ര യോഗമായിരുന്നു തെരേസ മെയ്‌ക്കിത്. ലോക നേതാക്കൾ തെരേസയെക്കാണാൻ മത്സരിക്കുന്നതായിരുന്നു ഹാങ്ഷുവിലെ കാഴ്ച. എന്നാൽ, സംയുക്ത പത്രസമ്മേളനത്തിൽ ബ്രിട്ടന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് ഒബാമയുടെ പരാമർശവും നിരാശപ്പെടുത്തുന്നതായി.
ബ്രെക്‌സിറ്റിന് തയ്യാറായാൽ ബ്രിട്ടന്റെ സാമ്പത്തിക പുരോഗതിക്ക് തിരിച്ചടിയാവുമെന്നും വ്യാപാരക്കരാറുകളിൽ ഏർപ്പെടാൻ പ്രയാസമാകുമെന്നുമാണ് ഒബാമ ഹിതപരിശോധനയ്ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നത്. അത് തിരുത്തിപ്പറയാൻ ഒബാമ ഇപ്പോഴും തയ്യാറായില്ല. മാത്രമല്ല, ബ്രെക്‌സിറ്റ് ബ്രിട്ടനെ പിന്നോട്ടടിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകുകയും ചെയ്തു.
യൂറോപ്യൻ യൂണിയനും അമേരിക്കയുമായുള്ള ടിടിഐപി കരാർ പുനഃസ്ഥാപിക്കുന്നതിനാണ് മുൻഗണനയെന്ന് ഒബാമ അഭിപ്രായപ്പെട്ടു. അതിനുള്ള സാധ്യതകൾ വിരളമാണെങ്കിലും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം അമേരിക്ക ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കുന്നതായി ഒബാമയുടെ വാക്കുകൾ.
യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടിയതിനുശേഷം ചില തടസ്സങ്ങൾ ബ്രിട്ടൻ നേരിടുന്നുണ്ടെന്ന് തെരേസയും സമ്മതിച്ചു. എന്നാൽ അതിനെയൊക്കെ അതിജീവിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസം തന്റെ സർക്കാരിനുണ്ടെന്നും സംയുക്ത പത്രസമ്മേളനത്തിൽ അവർ പറഞ്ഞു.
അതിനിടെ, ഉച്ചകോടിയിൽ തെരേസയുടെ വസ്ത്രധാരണവും വിവാദമായി. മെർക്കലിനെപ്പോലുള്ള ലോകനേതാക്കളിൽനിന്ന് വ്യത്യസ്തമായി ഇറക്കം കുറഞ്ഞ വസ്ത്രമാണ് തെരേസ ധരിച്ചിരുന്നത്. സൗദി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് തെരേസ ഈ വസ്ത്രം ധരിച്ചെത്തിയതാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ വിവാദമാക്കുന്നത്.