- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കെന്ന് പറഞ്ഞ് കൊണ്ടു പോയി യുവതിയെ സൗദിയിലെ അറബിക്ക് പത്ത് ലക്ഷം രൂപയ്ക്ക് വിറ്റു; മാസങ്ങൾ നീണ്ട അറബിയുടെ പീഡനത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലത്തെിയപ്പോൾ പൊലീസ് പരാതിപോലും സ്വീകരിക്കുന്നില്ല, ഗദ്ദാമ വിസയിൽ ഗൾഫിലേക്ക് പോവുന്ന യുവതികൾ ഈ ജീവിതാനുഭവം രണ്ടുവട്ടം വായിക്കണം
കോഴിക്കോട്: അറബിക്കല്യാണമെന്ന വൃത്തികെട്ട ഏർപ്പാടൊക്കെ മൂന്ന് ദശാബ്ദങ്ങൾമുമ്പ് അവസാനിപ്പിച്ചുവെന്ന് ഊറ്റം കൊള്ളാറുള്ളവരാണ് നാം. എന്നാൽ അംഗീകൃത ട്രാവൽസിലൂടെ ജോലിക്കെന്ന പേരിൽ കൊണ്ടപോയി പച്ചക്ക് സൗദിയിലെ അറബിക്ക് പെൺകുട്ടികളെ വിൽക്കുന്ന ഒരു സംഘം കോഴിക്കോട് പ്രവർത്തിക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ പരാതി സ്വീകരിക്കാതെ ഒളിച്ചു കളി നടത്തുന്ന പൊലീസും ഇവിടെയുണ്ട്. ഒടുവിൽ എഡിജെപിയെ സമീപിക്കേണ്ട അവസ്ഥയാണ് യുവതിക്കുണ്ടായത്. കോഴിക്കോട് പുതിയറയിലെ ഒരു ട്രാവൽ ഏജൻസി വഴി കർണാടക സ്വദേശിനിയെ ദമാമിലെ അറബിക്ക് വിറ്റതായായ പരാതിയാണ് ഇപ്പോൾ പൊലീസ് അന്വേഷണത്തിലുള്ളത്. ഉത്തരമേഖലാ എ.ഡി.ജി.പിക്കാണ് കർണാടകയിലെ കുടക് ജില്ലയിലെ സോമവാർപേട്ട് കുശാൽനഗർ സ്വദേശി പരാതി നൽകിത്. തന്നെ ദമാമിലേക്ക് കടത്തിയതെന്നും 10 ലക്ഷം രൂപക്ക് അവിടുത്തെ അറബിക്ക് വിൽപന നടത്തിയെന്നും പരാതിക്കാരി പറയുന്നു. അറബി മാസങ്ങളോളം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. രക്ഷപ്പെട്ട് നാട്ടിലത്തെിയപ്പോൾ കോഴിക്കോട് കസബ പൊലീസിൽ പരാതി നൽ
കോഴിക്കോട്: അറബിക്കല്യാണമെന്ന വൃത്തികെട്ട ഏർപ്പാടൊക്കെ മൂന്ന് ദശാബ്ദങ്ങൾമുമ്പ് അവസാനിപ്പിച്ചുവെന്ന് ഊറ്റം കൊള്ളാറുള്ളവരാണ് നാം. എന്നാൽ അംഗീകൃത ട്രാവൽസിലൂടെ ജോലിക്കെന്ന പേരിൽ കൊണ്ടപോയി പച്ചക്ക് സൗദിയിലെ അറബിക്ക് പെൺകുട്ടികളെ വിൽക്കുന്ന ഒരു സംഘം കോഴിക്കോട് പ്രവർത്തിക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ പരാതി സ്വീകരിക്കാതെ ഒളിച്ചു കളി നടത്തുന്ന പൊലീസും ഇവിടെയുണ്ട്. ഒടുവിൽ എഡിജെപിയെ സമീപിക്കേണ്ട അവസ്ഥയാണ് യുവതിക്കുണ്ടായത്.
കോഴിക്കോട് പുതിയറയിലെ ഒരു ട്രാവൽ ഏജൻസി വഴി കർണാടക സ്വദേശിനിയെ ദമാമിലെ അറബിക്ക് വിറ്റതായായ പരാതിയാണ് ഇപ്പോൾ പൊലീസ് അന്വേഷണത്തിലുള്ളത്. ഉത്തരമേഖലാ എ.ഡി.ജി.പിക്കാണ് കർണാടകയിലെ കുടക് ജില്ലയിലെ സോമവാർപേട്ട് കുശാൽനഗർ സ്വദേശി പരാതി നൽകിത്. തന്നെ ദമാമിലേക്ക് കടത്തിയതെന്നും 10 ലക്ഷം രൂപക്ക് അവിടുത്തെ അറബിക്ക് വിൽപന നടത്തിയെന്നും പരാതിക്കാരി പറയുന്നു. അറബി മാസങ്ങളോളം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. രക്ഷപ്പെട്ട് നാട്ടിലത്തെിയപ്പോൾ കോഴിക്കോട് കസബ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. തുടർന്നാണ് ഉത്തരമേഖലാ എ.ഡി.ജി.പി പരാതി സ്വീകരിച്ചത്. ഇതേതുടർന്നാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് യുവതി നൽകിയ പരാതിയിലൂടെ പൊലീസിന് ലഭിച്ചത്. വീട്ടുപണിക്കെന്ന രീതിയിൽ കോഴിക്കോട് നിന്ന് ഗൾഫിലേക്ക് കടത്തുന്ന പലയുവതികളെയും തുക പറഞ്ഞുറപ്പിച്ച് അറബിക്ക് വിൽക്കുകയാണ് പതിവ്. മലയാളികൾ അടക്കമുള്ള നിരവധി യുവതികൾ ഇങ്ങനെ ചതിക്കുഴിൽ പെട്ടതായും പരാതിയിൽ പറയുന്നു. പെൺകുട്ടിക്കുള്ള നക്കാപ്പിച്ച ശമ്പളവും അറബി നൽകണമെന്നാണ് കാരാർ.ഇങ്ങനെ പത്തും പതിനഞ്ചും ലക്ഷത്തിന് യുവതികളെ വാങ്ങി, ലൈംഗിക അടിമകളാക്കി മതിയാവോളം ആസ്വദിച്ചശേഷം, ലക്ഷങ്ങളുടെ അധിക തുകക്ക് അതേ അറബിതന്നെ മറിച്ചുവിൽക്കുന്ന രീതിയുമുണ്ട്.
കർണാടക സ്വദേശിനി നൽകിയ പരാതിയിൽ പറയുന്നത് തന്നെ ഇങ്ങനെ മാസങ്ങളോളം പീഡിപ്പിച്ചെന്നാണ്.സൗദിയിലെ ഒരു അറബിയുടെ വീട്ടിൽ ജോലിക്കുനിന്നതിൽ പിന്നെ പുറംലോകം കണ്ടിട്ടില്ല. പകൽ മുഴുവൻ അടുക്കള പണിയും മറ്റുമായി പിടിപ്പത് ജോലിയുണ്ടാവും. രാത്രി അറബിയുടെയും സുഹൃത്തുക്കളുടെയും കാമേകേളികളും. വീട്ടുടമസ്ഥന്റെ സഹോദരങ്ങളും, പിതാവും അടക്കമുള്ളവർ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന വിവരവും യുവതി പൊലീസിന് നൽകി. അതായത് ഒരു കുടംബത്തിലെ പുരഷന്മാരുടെ മൊത്തം ലൈംഗിക അടിമായണ് ഇവരെന്ന് ചുരുക്കം.
മാത്രമല്ല ഇവരുടെ വസതിയിൽ മുന്തിയ അതിഥികൾ വരുമ്പോൾ അവരെ സൽക്കരിക്കേണ്ട ബാധ്യതയുമുണ്ട്.മർദനം താങ്ങാൻ വയ്യാതായതോടെ താൻ ഇതെല്ലം അനുസരിച്ച് വരികയായിരുനെന്നാണ് അവർ പറയുന്നത്. ഇങ്ങനെ ഗൃഹനാഥൻ കാഴ്ചവച്ച ഒരു അറബിക്ക് യുവതിയോട് തോന്നിയ സഹതാപാമണ് അവരെ നാട്ടിലത്തൊൻ സഹായിച്ചതും.ഈ അറബി പറഞ്ഞാണ് തന്നെ വിറ്റതാണെന്ന വിവരവും യുവതി അറിയുന്നത്. യുവതിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കുകൂടി പരാതി നൽകിയതോടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.ആദ്യം കേസെടുക്കാൻ പോലും വിസമ്മതിച്ച് ട്രാവൽസ് ഉടമകളെ ന്യായീകരിക്കയായിരുന്ന ലോക്കൽ പൊലീസ്.
കോഴിക്കോടും കാസർകോടും കേന്ദ്രീകരിച്ച വലിയൊരു സംഘമാണ് ഈ മനുഷ്യക്കടത്തിന് നേതൃത്വം നൽകുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവരിൽ പലരും ഉന്നതരാണെന്ന് മാത്രമല്ല, നിയമപരമായ രേഖകൾ ഒക്കെ കൃത്യമാക്കിയാണ് ഇവർ ചൂഷണം നടത്തുന്നത്.മലയാളി യുവതികളെ ഈ രീതിയിൽ വിറ്റാൽ പൊല്ലാപ്പാകുമെന്ന് കരുതി ഇപ്പോൾ ഇവർ അന്യസംസ്ഥാന യുവതികളെയാണ് നോട്ടമിട്ടിരിക്കുന്നത്.പ്രത്യേക ഏജന്റുമാർ വഴിയാണ് ഇവരെ കൊണ്ടുവരുന്നതും.പരാതിക്കാരിയായ യുവതിയും ഒരു ഏജന്റ്വഴിയാണ് കോഴിക്കോട്ടെ സംഘത്തിൽ എത്തിപ്പെട്ടത്.ഈ കാര്യങ്ങളെല്ലാം പൊലീസിന്റെ അന്വേഷണത്തിലാണ്.