- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ: ആഴത്തിലുള്ള കുഴിയെടുപ്പിൽ ഭയന്ന് നാട്ടുകാർ; വലിയ യന്ത്രങ്ങളുപയോഗിച്ച് പാറപൊട്ടിക്കുന്നത് വീടുകൾക്ക് ഭീഷണി; കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നതിനും ശക്തമായ മണ്ണൊലിപ്പിനും വലിയ ദുരന്തങ്ങൾക്കും വഴിവയ്ക്കും; കോഴിക്കോട് നടുവണ്ണൂരിൽ ആശങ്കയേറുന്നു
കോഴിക്കോട്: ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ കോഴിക്കോട് ജില്ലയിൽ തകൃതിയായി നടന്നുവരികയാണ്. ഇതിനിടയിൽ ആശങ്കകൾ പങ്കുവെച്ച് നാട്ടുകാരും രംഗത്തെത്തുന്നു. നടുവണ്ണൂർ കോട്ടൂർ പഞ്ചയാത്തിലെ ആവറാട്ട് മുക്ക് പ്രദേശവാസികളാണ് തങ്ങളുടെ ആശങ്കകളുമായി രംഗത്ത് വന്നത്. വലിയ യന്ത്രങ്ങളുപയോഗിച്ച് പാറപൊട്ടിക്കുന്നത് അടുത്തുള്ള വീടുകൾക്ക് കുടിവെള്ള ലഭ്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നതായി ഇവർ പറയുന്നു. ചെറിയ പുരയിൽ മീത്തൽ, കക്കോടൻ ചാലിൽ മീത്തൽ പ്രദേശങ്ങളിലാണ് കുറേ ദിവസങ്ങളായി പാറപൊട്ടിക്കൽ നടക്കുന്നത്. നിരവധി വീടുകൾ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇവിടം. ഉറപ്പുള്ള വലിയ പാറ യന്ത്രങ്ങൾ ഉപയോഗിച്ച് പൊട്ടിച്ച് ആഴത്തിൽ പൈപ്പ് ലൈൻ കുഴിയെടുക്കുമ്പോളാണ് അച്ചിയത്ത് മീത്തൽ ദേവകി, ചാലിൽ മീത്തർ രാമകൃഷ്ണൻ, ചെറിയ പുരയിൽ കക്കോടൻ ചാലിൽ മീത്തൽ ബാലൻ എന്നിവരുടെ വീടുകളാണ് ഭീഷണിയിലുള്ളത്. പാറപൊട്ടിക്കുമ്പോൾ വലിയ കുലുക്കം അനുഭവപ്പെടുകയും പാത്രങ്ങളും മറ്റ് വീട്ടുസാധനങ്ങളും നിരന്തരം കുലുങ്ങി വീഴുന്നതായി ഇ
കോഴിക്കോട്: ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ കോഴിക്കോട് ജില്ലയിൽ തകൃതിയായി നടന്നുവരികയാണ്. ഇതിനിടയിൽ ആശങ്കകൾ പങ്കുവെച്ച് നാട്ടുകാരും രംഗത്തെത്തുന്നു. നടുവണ്ണൂർ കോട്ടൂർ പഞ്ചയാത്തിലെ ആവറാട്ട് മുക്ക് പ്രദേശവാസികളാണ് തങ്ങളുടെ ആശങ്കകളുമായി രംഗത്ത് വന്നത്. വലിയ യന്ത്രങ്ങളുപയോഗിച്ച് പാറപൊട്ടിക്കുന്നത് അടുത്തുള്ള വീടുകൾക്ക് കുടിവെള്ള ലഭ്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നതായി ഇവർ പറയുന്നു.
ചെറിയ പുരയിൽ മീത്തൽ, കക്കോടൻ ചാലിൽ മീത്തൽ പ്രദേശങ്ങളിലാണ് കുറേ ദിവസങ്ങളായി പാറപൊട്ടിക്കൽ നടക്കുന്നത്. നിരവധി വീടുകൾ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇവിടം. ഉറപ്പുള്ള വലിയ പാറ യന്ത്രങ്ങൾ ഉപയോഗിച്ച് പൊട്ടിച്ച് ആഴത്തിൽ പൈപ്പ് ലൈൻ കുഴിയെടുക്കുമ്പോളാണ് അച്ചിയത്ത് മീത്തൽ ദേവകി, ചാലിൽ മീത്തർ രാമകൃഷ്ണൻ, ചെറിയ പുരയിൽ കക്കോടൻ ചാലിൽ മീത്തൽ ബാലൻ എന്നിവരുടെ വീടുകളാണ് ഭീഷണിയിലുള്ളത്. പാറപൊട്ടിക്കുമ്പോൾ വലിയ കുലുക്കം അനുഭവപ്പെടുകയും പാത്രങ്ങളും മറ്റ് വീട്ടുസാധനങ്ങളും നിരന്തരം കുലുങ്ങി വീഴുന്നതായി ഇവർ പറയുന്നു.
നേരത്തെ മൂന്ന് കരാറുകാർ വന്ന് പാറപൊട്ടിക്കാൻ തുടങ്ങിയെങ്കിലും സാധിക്കാതെ വന്നതോടെ വിട്ടുപോയതായിരുന്നു. ഇപ്പോൾ കൽപതരു എന്ന പ്രധാന കരാറുകാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വളരെയധികം ഉറപ്പുള്ള ഇവിടുത്തെ പാറപൊട്ടിക്കൽ പ്രവൃത്തി വേഗത്തിൽ നടന്നുവരികയാണ്. ഇവിടെ വറ്റാത്ത ഒരുറവയിൽ നിന്ന് പാറയിടിക്കിലൂടെ വെള്ളം ചാടിപുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ ഉറവ ഇല്ലാതാവുന്നത് ഇതിന് താഴെയുള്ള പല വീടുകളിലെയും കിണറുകൾക്ക് വലിയ ഭീഷണിയാണ്. വേനൽ ശക്തമായാൽ കുടിവെള്ള ക്ഷാമത്തിൽ വലയുന്ന പ്രദേശമാണിവടം. വില്ലേജ് ഓഫീസിന്റെ സഹായത്താൽ വണ്ടികളിൽ ടാങ്കുകളിൽ വെള്ളമെത്തിച്ച് കുടിവെള്ളം വിതരണം ചെയ്യുകയാണ് പതിവ്.
ജനുവരിയോടെ തുറക്കപ്പെടുന്ന പെരുവണ്ണാമൂഴിയിൽ നിന്നു വരുന്ന കക്കോടി മെയിൻ കനാലിന്റെ പൂനത്ത് ഫീൽഡ് ബൂത്തി ചെറിയ കനാലാണ് എല്ലാവർക്കും ആശ്രയമാവാറുള്ളത്. മുന്നൂറ് മീറ്ററിലധികം സ്ഥലത്തെ ഉറപ്പുള്ള പാറയാണ് മൂന്ന് മീറ്റർ ആഴത്തിലും ഒന്നര മീറ്റർ വീതിയിലും പൊട്ടിച്ചു കൊണ്ടിരിക്കുന്നത്. നാട്ടുകാരും ഇവിടെ താമസിക്കുന്ന വീട്ടുകാരും പരാതികൾ പറഞ്ഞിട്ടും ആരും അത് ശ്രദ്ധിക്കുന്നില്ലെന്ന അവസ്ഥയാണ്. ജോലി ചെയ്യുന്നതെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. തങ്ങൾ പറയാനുദ്ദേശിക്കുന്ന കാര്യം മലയാളം അറിയാത്ത ഈ തൊഴിലാളികളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ കനത്ത മഴക്ക് ഇവിടുത്തെ മണ്ണ് മുഴുവൻ കുത്തിയൊലിച്ചുപോയി കനാലിൽ അടിഞ്ഞതാണ്. വീടുകളുടെ ചുമരുകൾ വിണ്ടു കീറുന്നതിനും കുടിവെള്ള സ്രോതസ്സുകൾ ഇല്ലാതാകുന്നതിനും ശക്തമായ മണ്ണൊലിപ്പിനും കാരണമാകുന്ന പാറ പൊട്ടിക്കൽ ഭാവിയിൽ വളരെ വലിയ അപകടങ്ങൾക്കും ദുരന്തങ്ങൾക്കും വഴിവെക്കുമെന്ന പേടിയിലാണ് ഇതിനടുത്തുള്ള വീട്ടുകാരും നാട്ടുകാരും.