- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസും ബന്ധുക്കളും സോഷ്യൽ മീഡിയയും നാടൊട്ടുക്കെ അന്വേഷണം നടത്തുന്നതിനിടെ നാടകീയമായി വീട്ടിലേക്കു തിരിച്ചുവന്ന് ഗാനം നായർ; പ്രമുഖ മോഡൽ വീട്ടിൽനിന്നു മാറിനിന്നതു വിഷാദരോഗം മൂലമെന്ന് പൊലീസ്; ബന്ധുക്കളും മോഡലും തമ്മിൽ തർക്കമുണ്ടോയെന്നു സംശയം; തിരിച്ചുവരവിലും ബാക്കിയായി ദുരൂഹതകൾ
ചെന്നൈ: ചെന്നൈയിൽ നിന്നും കാണാതായ മോഡൽ ഗാനം നയർ തിരിച്ചെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഗാനത്തെ കാണാനില്ലായിരുന്നു. വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഗാനത്തെ കാണാതായത്. വിഷാദരോഗത്തെ തുടർന്നു ഗാനം രണ്ടു ദിവസം വീട്ടിൽനിന്നു മാറിനിന്നുവെന്നാണ് പൊലീസ് പറഞ്ഞതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഗാനം നായരെ കാണാനില്ലാതായതോടെ ബന്ധുക്കളുടെ പരാതിപ്പെടുകയും തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഗാനത്തെ കണ്ടുപിടിക്കുന്നതിനായി സോഷ്യൽ മീഡിയകൾ വഴി ക്യാംപെയ്‌നും ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 900 ട്വീറ്റുകളാണ് ഗാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വന്നത്. ഇതിനിടെയാണ് നാടകീയമായി മോഡൽ തിരിച്ചെത്തിയത്. 28കാരിയായ ഗാനം ബ്യൂട്ടി പാർലറിന്റെ മാനേജറായി ജോലിചെയ്തുവരികയായിരുന്നു. മോഡലിങ്ങിനോടൊപ്പം ഫോട്ടോഗ്രാഫിയും ഗാനത്തിന്റെ ഇഷ്ടമേഖലയായിരുന്നു. ഗാനത്തിന്റെ അച്ഛൻ ഡൽഹി സ്വദേശിയാണ്. അമ്മ രണ്ടുവർഷം മുമ്പു മരിച്ചു.ചെന്നൈയിൽ ബന്ധുവിനോടൊപ്പമാണ് ഗാനം താമസിച്ചിരുന്നത്. വെള്ളി
ചെന്നൈ: ചെന്നൈയിൽ നിന്നും കാണാതായ മോഡൽ ഗാനം നയർ തിരിച്ചെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഗാനത്തെ കാണാനില്ലായിരുന്നു. വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഗാനത്തെ കാണാതായത്. വിഷാദരോഗത്തെ തുടർന്നു ഗാനം രണ്ടു ദിവസം വീട്ടിൽനിന്നു മാറിനിന്നുവെന്നാണ് പൊലീസ് പറഞ്ഞതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഗാനം നായരെ കാണാനില്ലാതായതോടെ ബന്ധുക്കളുടെ പരാതിപ്പെടുകയും തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഗാനത്തെ കണ്ടുപിടിക്കുന്നതിനായി സോഷ്യൽ മീഡിയകൾ വഴി ക്യാംപെയ്‌നും ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 900 ട്വീറ്റുകളാണ് ഗാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വന്നത്. ഇതിനിടെയാണ് നാടകീയമായി മോഡൽ തിരിച്ചെത്തിയത്.
28കാരിയായ ഗാനം ബ്യൂട്ടി പാർലറിന്റെ മാനേജറായി ജോലിചെയ്തുവരികയായിരുന്നു. മോഡലിങ്ങിനോടൊപ്പം ഫോട്ടോഗ്രാഫിയും ഗാനത്തിന്റെ ഇഷ്ടമേഖലയായിരുന്നു. ഗാനത്തിന്റെ അച്ഛൻ ഡൽഹി സ്വദേശിയാണ്. അമ്മ രണ്ടുവർഷം മുമ്പു മരിച്ചു.
ചെന്നൈയിൽ ബന്ധുവിനോടൊപ്പമാണ് ഗാനം താമസിച്ചിരുന്നത്.
വെള്ളിയാഴ്ച വീട്ടിൽ നിന്ന് ഇരുചക്രവാഹനത്തിൽ ഓഫീസിലേക്ക് തിരിച്ച ഗാനം ഓഫീൽ എത്തിയില്ല. ഈ സമയം മുതൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഗാനത്തിന്റെ വിവാഹ ആലോചനകളുമായി ബന്ധപ്പെട്ട് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇതേപറ്റിയെല്ലാം പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വെള്ളിയാഴ്ച രാവിലെ തന്റെ കറുത്ത നിറമുള്ള ഹോണ്ട ആക്ടീവയിൽ വീട്ടിൽനിന്നിറങ്ങുമ്പോൾ ഒരു സുഹൃത്തിനെക്കൂടി കണ്ടിട്ടേ മടങ്ങിവരൂ എന്നാണു ഗാനംനായർ പറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടായിട്ടും മടങ്ങിയെത്തിയില്ല. പരിഭ്രാന്തരായ ബന്ധുക്കൾ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഗാനം നായർ വർഷങ്ങളായി ചെന്നൈയിലാണു താമസം. ഇരുപത്തെട്ടുകാരിയായ ഗാനം പഠിച്ചതൊക്കെ ചെന്നൈയിലാണ്. നഗരം സുപരിചിതവും. പതിവുസമയത്താണു വെള്ളിയാഴ്ച ഓഫീസിലേക്കിറങ്ങിയത്. ഫാഷൻഡിസൈനിംഗുമായി ബന്ധപ്പെട്ടും തിരക്കഥയെഴുത്തുമായി ബന്ധപ്പെട്ടും പലപ്പോഴും വീട്ടിൽ മടങ്ങിയെത്താൻ വൈകാറുണ്ടായിരുന്നു. എന്നാൽ ഒരു ദിവസവും വരാതിരിക്കാറില്ലായിരുന്നു. രാത്രി വൈകിയിട്ടും ഗാനം തിരിച്ചെത്താതായപ്പോൾ ബന്ധുക്കൾ ഓഫീസിൽ അന്വേഷിച്ചു. എന്നാൽ ഓഫീസിൽ അന്ന് എത്തിയിട്ടില്ലെന്നായിരുന്നു മറുപടി.
ഗാനവും ബന്ധുക്കളും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായിരുന്നോ അജ്ഞാത വാസമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തിൽ ചില പ്രശ്ങ്ങളുണ്ടായിരുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചതായാണു സൂചന.