- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയിൽ കാണാതായ മലയാളി മോഡൽ ഗാനം നായരെ തിരികെ വീട്ടിൽ എത്തിച്ചതു സോഷ്യൽമീഡിയ; ഡിപ്രഷൻ താങ്ങാനാവാതെ വീടുവിട്ട ഇരുപത്തെട്ടുകാരിയെ തിരിച്ചറിയാൻ നാട്ടുകാരെ സഹായിച്ചത് ഫേസ് ബുക്ക്, ട്വിറ്റർ പോസ്റ്റുകൾ; സ്കൂട്ടറോടിച്ചുപോയ ഗാനത്തെ പൊലീസ് പിന്നാലെ പോയി പിടിച്ചു
ചെന്നൈ: മലയാളി മോഡലും ഫാഷൻ ബ്ലോഗറുമായ ഗാനം നായർ ചെന്നൈയിലെ വീടു വിട്ടത് ഡിപ്രഷൻ കടുത്തതിനെത്തുടർന്ന്. വെള്ളിയാഴ്ച ഓഫീസിലേക്കെന്നു പറഞ്ഞ് തന്റെ കറുത്ത നിറമുള്ള ആക്ടിവയിൽ വീടുവിട്ടിറങ്ങിയ ഗാനത്തെ സോഷ്യൽമീഡിയ തിരികെ വീട്ടിൽ എത്തിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സോഷ്യൽമീഡിയയിൽ ചിത്രം കണ്ടു തിരിച്ചറിഞ്ഞു നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലിസ് പിന്നാലെ ചെന്നു ഗാനത്തെ പിടികൂടിയത്. നുങ്കപ്പാക്കത്തെ ഒരു സലൂണിൽ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഗാനം. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ വീട്ടിൽനിന്നു ജോലിക്കെന്നു പറഞ്ഞിറങ്ങി. ഒരു സുഹൃത്തിനെക്കൂടി കണ്ടിട്ടേ വരൂ എന്നും പറഞ്ഞിരുന്നു. എന്നാൽ വൈകിട്ടായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് അന്വേഷിച്ചപ്പോൾ ഓഫീസിൽ എത്തിയില്ലെന്നും അറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കെ കെ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഗാനത്തിന്റെ സുഹൃത്തുക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയാ സൈറ്റുകളിൽ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് ഇതു ഷെയർ ചെയ്തത്. ദ
ചെന്നൈ: മലയാളി മോഡലും ഫാഷൻ ബ്ലോഗറുമായ ഗാനം നായർ ചെന്നൈയിലെ വീടു വിട്ടത് ഡിപ്രഷൻ കടുത്തതിനെത്തുടർന്ന്. വെള്ളിയാഴ്ച ഓഫീസിലേക്കെന്നു പറഞ്ഞ് തന്റെ കറുത്ത നിറമുള്ള ആക്ടിവയിൽ വീടുവിട്ടിറങ്ങിയ ഗാനത്തെ സോഷ്യൽമീഡിയ തിരികെ വീട്ടിൽ എത്തിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സോഷ്യൽമീഡിയയിൽ ചിത്രം കണ്ടു തിരിച്ചറിഞ്ഞു നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലിസ് പിന്നാലെ ചെന്നു ഗാനത്തെ പിടികൂടിയത്.
നുങ്കപ്പാക്കത്തെ ഒരു സലൂണിൽ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഗാനം. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ വീട്ടിൽനിന്നു ജോലിക്കെന്നു പറഞ്ഞിറങ്ങി. ഒരു സുഹൃത്തിനെക്കൂടി കണ്ടിട്ടേ വരൂ എന്നും പറഞ്ഞിരുന്നു. എന്നാൽ വൈകിട്ടായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് അന്വേഷിച്ചപ്പോൾ ഓഫീസിൽ എത്തിയില്ലെന്നും അറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കെ കെ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഗാനത്തിന്റെ സുഹൃത്തുക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയാ സൈറ്റുകളിൽ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് ഇതു ഷെയർ ചെയ്തത്. ദേശീയ മാധ്യമങ്ങൾ അടക്കം ഈ പോസ്റ്റ് അധികരിച്ചു വാർത്തയും നൽകി. ഇന്നലെ വൈകിട്ടോടെ ഗാനം വിരുഗമ്പാക്കത്തുകൂടി സ്‌കൂട്ടർ ഓടിച്ചു പോകുന്നതായി നാട്ടുകാർ പൊലീസിൽ വിവരം നൽകുകയായിരുന്നു.
രണ്ടുദിവസം മാറിനിന്ന ശേഷം വീട്ടിലേക്കു മടങ്ങിവരികയായിരുന്നു എന്നാണു ഗാനം പറഞ്ഞത്. അമ്മയുടെ മരണശേഷം ഏറെ ദുഃഖത്തിലായിരുന്നു താനെന്നും കടുത്ത ഡിപ്രഷൻ ബാധിച്ചപ്പോൾ ഒന്നു മാറിനിൽക്കണമെന്ന് ആഗ്രഹിക്കുകയായിരുന്നെന്നുമാണു ഗാനം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചു.
തലശേരി സ്വദേശിനിയായ ഗാനം പത്താം വയസുമുതൽ ചെന്നൈയിലാണു താമസം. പിതാവ് ന്യൂഡൽഹിയിലാണ്. അമ്മ കുറച്ചു വർഷം മുമ്പു മരിച്ചുപോയി. ആന്റിക്കും കസിൻ സഹോദരങ്ങൾക്കുമൊപ്പമാണു ചെന്നൈ വിരുഗമ്പാക്കത്തെ വീട്ടിൽ കഴിഞ്ഞിരുന്നത്. സലൂണിലെ ജോലിക്കു പുറമേ ഫാഷൻ ഡിസൈനിംഗും തിരക്കഥാ രചനയുമുണ്ടായിരുന്നു.