- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുമില്ലാത്തവർക്ക് ദൈവം തുണയാകും; ലക്ഷ്മിക്കും ശാരദയ്ക്കും ഗാന്ധിഭവനിൽ മംഗല്യം; അനാഥകളെ തേടിയെത്തിയത് നന്മ മനസ്സിൽ കരുതിയ ചെറുപ്പക്കാർ
ആരും ഇല്ലാത്തവരെ ദൈവം ഒരിക്കലും കൈവിടില്ലെന്ന് തീർച്ച. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പത്തനാപുരം ഗാന്ധിഭവനിൽ അടുത്തയാഴ്ച മംഗല്യവതികളാകുന്ന സഹോദരിമാരുടെ കഥ. അനാഥരായി ഇവിടെയെത്തിയ ലക്ഷ്മിയേയും ശാരദയേയും വിവാഹം കഴിക്കുന്നത് മനസ്സിൽ നന്മ സൂക്ഷിക്കുന്ന രണ്ട് ചെറുപ്പക്കാർ. ലക്ഷ്മിയുടെ കല്യാണം 10 നും ശാരദയുടേത് 20നും ഗാന്ധിഭവനിൽ വച്ച
ആരും ഇല്ലാത്തവരെ ദൈവം ഒരിക്കലും കൈവിടില്ലെന്ന് തീർച്ച. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പത്തനാപുരം ഗാന്ധിഭവനിൽ അടുത്തയാഴ്ച മംഗല്യവതികളാകുന്ന സഹോദരിമാരുടെ കഥ. അനാഥരായി ഇവിടെയെത്തിയ ലക്ഷ്മിയേയും ശാരദയേയും വിവാഹം കഴിക്കുന്നത് മനസ്സിൽ നന്മ സൂക്ഷിക്കുന്ന രണ്ട് ചെറുപ്പക്കാർ. ലക്ഷ്മിയുടെ കല്യാണം 10 നും ശാരദയുടേത് 20നും ഗാന്ധിഭവനിൽ വച്ച് നടക്കുമ്പോൾ അതൊരു സന്തോഷത്തിന്റെ ജീവിതാരംഭമായി മാറും.
2010 ആഗസ്റ്റിലാണ് അച്ഛനും അമ്മയും മരിച്ച് അനാഥരായിമാറിയ ലക്ഷ്മി കെ.സി (23), ശാരദ കെ.സി (22) ചൈതന്യ കെ.സി. (18) എന്നീ സഹോദരിമാരെ ഗാന്ധിഭവൻ ഏറ്റെടുത്തത്. ആലപ്പുഴ മുല്ലയ്ക്കലിൽ ചെരുപ്പുകുത്തി ഉപജീവനം നടത്തിയ ചന്ദ്രൻ- ചന്ദ്രിക ദമ്പതികളുടെ മക്കളായിരുന്നു ഇവർ. മുല്ലയ്ക്കൽ സീറോ ജംഗ്ഷനു സമീപം കടത്തിണ്ണയിൽ കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡ് ആയിരുന്നു ഇവരുടെ വീട്.
ഇളയ സഹോദരി ചൈതന്യയ്ക്ക് ഒരു വയസ്സുള്ളപ്പോൾ കുളത്തിൽ മുങ്ങി അമ്മ മരിച്ചതോടെയാണ് ഇവരുടെ ജീവിതം തകിടം മറിഞ്ഞത്. രണ്ട് വർഷത്തിന് ശേഷം കരൾ രോഗം ബാധിച്ച് അച്ഛനും മരണമടഞ്ഞതോടെ മൂവരും അനാഥരായി മാറി. തുടർന്ന് ബന്ധുവീടുകളിൽ ഇവർ മാറിമാറി താമസിച്ചു. ബന്ധുക്കളുടെ കുത്തുവാക്കിലും അരപ്പട്ടിണിയിലും മൂവരും പഠനത്തിൽ മികവു കാട്ടി. പഠനത്തിൽ സമർത്ഥരായിരുന്നുവെങ്കിലും ഇടയ്ക്ക് അതും മുടങ്ങി. കുട്ടികൾ വളർന്നതോടെ ഇവരെ സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയായി.
ബന്ധുക്കൾ ഇറക്കി വിടുമെന്ന ഘട്ടത്തിൽ ഇവരുടെ കരുതലും, സുരക്ഷിതത്വവും പ്രശ്‌നമായതോടെ സ്‌കൂൾ അധികൃതരാണ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടുകയും തുടർന്ന് മൂവരെയും ഗാന്ധിഭവനിൽ എത്തിക്കുകയും ചെയ്തത്. വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും മാത്രമല്ല വിവാഹവും നടത്തിക്കൊടുക്കുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഏറ്റെടുപ്പ് വേളയിൽ പ്രഖ്യാപിച്ചിരുന്നു.
ഗാന്ധിഭവനിലെത്തി മൂവരും വീണ്ടും വിദ്യാഭ്യാസം തുടർന്നു. കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നും നഴ്‌സിങ് പാസ്സായി ഗാന്ധിഭവനിൽ നഴ്‌സായി ജോലി നോക്കുകയാണ് ലക്ഷമി ഇപ്പോൾ. ശാരദ സ്‌പെഷ്യൽ സ്‌കൂൾ ടീച്ചർ ട്രെയിനിങ് ഫൈനൽ വിദ്യാർത്ഥിനിയാണ്. ഇളയ സഹോദരി ചൈതന്യ കൊല്ലം ഉപാസനസ്‌കൂൾ ഓഫ് നഴ്‌സിംഗിൽ ജനറൽ നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിയും.
ഈ മാസം ലക്ഷ്മിയും, ശാരദയും വിവാഹിതരാകുന്നതോടെ ഇവരെ ഏറ്റെടുത്ത സമയത്ത് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ നടത്തിയ പ്രഖ്യാപനം കൂടിയാണ് യാഥാർത്ഥ്യമാകുന്നത്. കോട്ടയത്തു നിന്നും തിരുവനന്തപുരത്തും നിന്നുമുള്ള സന്മനസുള്ള രണ്ടു ചെറുപ്പക്കാരാണ് ഇരുവർക്കും വരന്മാരായി എത്തുന്നത്. നല്ല ജീവിത സാഹചര്യങ്ങളുള്ള കുടുംബങ്ങളിലേക്കാണിവർ പോകുന്നത്.
മൂത്ത സഹോദരി ലക്ഷ്മിയെ കോട്ടയം ജില്ല പുതുവേലിൽ വടക്കേടത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെയും സുശീല അന്തർജ്ജനത്തിന്റെയും മകൻ ക്ഷേത്ര ശാന്തിക്കാരനായ ശ്രീരാജ് ഏപ്രിൽ 20 ന് ഗാന്ധിഭവനിൽ വച്ച് വിവാഹം ചെയ്യും. സ്‌പെഷ്യൽ ടി.ടി.സി കോഴ്‌സിനുപഠിക്കുന്ന ശാരദയെ തിരുവനന്തപുരം പട്ടം പാലസ് വീരഭദ്രാ ഗാർഡൻസിലെ ജയാസിൽ പ്രൊ. വി. ശശിധരൻ നായരുടെയും സാവിത്രി എസ്. നായരുടെയും മകൻ മകൻ ബിസിനസുകാരനായ എസ്. ജയദീപാണ് വരണമാല്യം ചാർത്തുന്നത്.
ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാകുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് ഈ സഹോദരിമാരുടെ കഥ. ഇവരെ പോലെ അച്ഛനും അമ്മയും ഇല്ലാത്ത നിരവധി കുരുന്നുകളുണ്ട് പത്തനാപുരത്തെ ഗാന്ധിഭവനിൽ. നിങ്ങളുടെ കുട്ടിക്ക് ഒരു കുറവുമുണ്ടാകരുതെന്ന് കരുതി അവർക്ക് ആവശ്യപെടുന്ന വസ്ത്രവും ഭക്ഷണവും മറ്റും വാങ്ങി നൽകുമ്പോൾ ഒരു നിമിഷം ഓർക്കുക. ഇവിടെ ഗാന്ധിഭവനിൽ നിങ്ങളുടെ ഒരു പുഞ്ചിരിക്കായിട്ടെങ്കിലും കാത്തിരിക്കുന്ന ഒത്തിരി കുഞ്ഞുങ്ങൾ ഉണ്ടെന്ന്. നിങ്ങളുടെ ഓരോ രൂപയും അവരുടെ വിശപ്പ് അടക്കിയേക്കാം സ്വപ്‌നങ്ങൾക്ക് നിറം പകർന്നേക്കാം.
ആരോരുമില്ലാത്തവരും, ബുദ്ധിമാന്ദ്യം സംഭവിച്ചവരും, വൈകല്യമുള്ളവരും, മക്കളും ഭർത്താവും ഉപേക്ഷിച്ച വയോധികരും, മാതാപിതാക്കളാരെന്നറിയാത്ത പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം ഗാന്ധിഭവനിലുണ്ട്. ജാതി മത ഭേദമെന്യ നിരവധി നിരാലംബരാണ് ഗാന്ധിഭവനിലുള്ളത്. എത്ര ചെറിയ തുകയാണെങ്കിലും ഇവിടുത്തെ ആശ്രയമറ്റവർക്ക് അത് വലുത് തന്നെയാണ്. വസ്ത്രങ്ങളും മറ്റു സാധനങ്ങളുമെല്ലാം വാങ്ങാനായി ആയിരങ്ങൾ ചെലവിടുന്നവർ അതിൽനിന്നും ഒരു ചെറിയ തുക ഗാന്ധിഭവന് നൽകിയാൽ ഇവർക്ക് മൂന്നു നേരം ഭക്ഷണം കഴിക്കാനാകും. അത് മാത്രമാണ് ഇവിടെ ആശ്രയമില്ലാതെ കഴിയുന്നവർക്ക് ആകെ ആവശ്യമുള്ളത്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യമാണ് ഗാന്ധിഭവനിലേക്ക് നിങ്ങളാൽ കഴിയുന്നത് സംഭാവന നൽകുകയെന്നത്. അത് എത്ര ചെറിയ തുകയാണെങ്കിലും ഇവിടുത്തെ ആശ്രയമറ്റവർക്ക് അത് വളരെ വലുതാണെന്ന് മറക്കരുത്.
ഈ നിരാലംബരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ നൽകിയിരിക്കുന്ന ഗാന്ധി ഭവന്റെ അക്കൗണ്ട് നമ്പരിലേക്ക് സംഭാവന നൽകാം
Reference : Marunadan Malayali
Bank - South Indian Bank
Branch - Pathanapuram
Account number: 0481053000000530
IFSE Code: SIBL0000481
Gandhi Bhavan, Pathanapuram
വിശദവിവരങ്ങൾക്ക് ഗാന്ധിഭവനെ ബന്ധപ്പെടാം- Gandhibhavan, Pathanapuram, Kollam, Kerala, South India. Pin : 689695
+91 475 2355573 ,+91 475 2350459, +91 9605057000
gandhibhavan@gmail.com
വെബ്‌സൈറ്റ്- http://www.gandhibhavan.org/